ഒരു വര്‍ഷം 300 ശതമാനം വിലവര്‍ധന; ലോക റിക്കാര്‍ഡില്‍ കൊക്കോ

കഴിഞ്ഞ വര്‍ഷം കൊക്കോ ഉണക്കബീന്‍സിന് കിലോയ്ക്ക് 180-210 രൂപയായിരുന്നത് ഉയര്‍ന്ന് 800-850 രൂപയായിരിക്കുന്നത്. ഒരു കിലോ പച്ചബീന്‍സിന് കഴിഞ്ഞവര്‍ഷം 60 രൂപയായിരുന്നെങ്കില്‍ ഇന്നത് 200-250 രൂപയായി

ഒരു വര്‍ഷത്തിനുള്ളില്‍ 300 ശതമാനത്തിലധികം വിലവര്‍ധിച്ച വിള എന്ന ലോക റിക്കാര്‍ഡുമായി കൊക്കോ മുന്നേറുന്നു. കഴിഞ്ഞ വര്‍ഷം കൊക്കോ ഉണക്കബീന്‍സിന് കിലോയ്ക്ക് 180-210 രൂപയായിരുന്നത് ഉയര്‍ന്ന് 800-850 രൂപയായി. ഒരു കിലോ പച്ചബീന്‍സിന് കഴിഞ്ഞവര്‍ഷം 60 രൂപയായിരുന്നെങ്കില്‍ ഇന്നത് 200-250 രൂപയായി.

കേരളത്തിലാദ്യമായി കൊക്കോ ഉത്പാദക സഹകരണ സംഘം തുടങ്ങിയ കോട്ടയം മണിമലയിലെ കര്‍ഷകരാണ് ഈ വിലവര്‍ധനവില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത്. റബറിന് ഇടവിളയായി കൊക്കോ കൃഷി ചെയ്തു വിജയിച്ചതിന്റെയും സന്തോഷം ഇവര്‍ക്കുണ്ട്.

ഒരു വര്‍ഷത്തിനുള്ളില്‍ 300 ശതമാനത്തിലധികം വിലവര്‍ധിച്ച വിള എന്ന ലോക റിക്കാര്‍ഡുമായി കൊക്കോ മുന്നേറുന്നു. കഴിഞ്ഞ വര്‍ഷം കൊക്കോ ഉണക്ക ബീന്‍സിന് കിലോയ്ക്ക് 180-210 രൂപയായിരുന്നത് ഉയര്‍ന്ന് 800-850 രൂപയായിരിക്കുന്നത്. ഒരു കിലോ പച്ചബീന്‍സിന് കഴിഞ്ഞവര്‍ഷം 60 രൂപയായിരുന്നെങ്കില്‍ ഇന്നത് 200-250 രൂപയായി.

തൈകളുമായി ഉത്പാദക സംഘം

മണിമലയിലാണ് കേരളത്തിലെ ആദ്യത്തെ കൊക്കോ ഉത്പാദക സംഘം ആരംഭിക്കുന്നത്. കര്‍ഷകരുടെ കൂട്ടായ്മയായ സംഘം സിടി- 40 എന്ന ഒരിനം കൊക്കോ വികസിപ്പിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ നിരവധി ഇനങ്ങള്‍ മണിമല കൊക്കോ ഉത്പാദക സഹകരണസംഘം കൃഷി ചെയ്യുന്നു. പ്രസിഡന്റ് കെ ജെ വര്‍ഗീസിന്റെ (മോനായ്) വീടിനു സമീപത്തെ തോട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നു. ഇവയുടെ തൈകള്‍ കര്‍ഷകര്‍ക്കായി നല്‍കുന്നുമുണ്ട്. റെഡ് ചോക്ലേറ്റ് നിര്‍മാണത്തിനുപയോഗിക്കുന്ന തയ്‍വാന്‍ ഇനം വരെ ഈ ശേഖരത്തിലുണ്ട്.

തണല്‍ ഇഷ്ടപ്പെടുന്ന വിളയായതിനാല്‍ റബര്‍ തോട്ടങ്ങളില്‍ ഇടവിളയാക്കാമെന്നതാണ് കൊക്കോയുടെ എറ്റവും വലിയ പ്രത്യേകത. റബര്‍ വിലയിടിവുമൂലം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്തയാണ് കൊക്കോയുടെ വില വര്‍ധന. മേയ്- ജൂണ്‍ മാസങ്ങളാണ് കൊക്കോയുടെ വിളവെടുപ്പു സീസണ്‍. എന്നാല്‍ ജലസേചനം നല്‍കിയാല്‍ വേനല്‍ക്കാലത്തും കൊക്കോ ധാരാളമുണ്ടാകുമെന്നത് മറ്റൊരു പ്രത്യേകത. വില സര്‍വകാല റിക്കാഡില്‍ എത്തിയതോടെ റബറിനു പകരക്കാരനാകാനും ഒരുങ്ങുകയാണ് കൊക്കോ.

കേരളത്തിലാദ്യമായി കൊക്കോ ഉത്പാദക സഹകരണ സംഘം തുടങ്ങിയ കോട്ടയം മണിമലയിലെ കര്‍ഷകരാണ് ഈ വിലവര്‍ധനവില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത്. റബറിന് ഇടവിളയായി കൊക്കോ കൃഷി ചെയ്തു വിജയിച്ചതിന്റെയും സന്തോഷം ഇവര്‍ക്കുണ്ട്.

രണ്ടാം കൊല്ലം വിളവെടുക്കാം

നട്ട് രണ്ടാം കൊല്ലം വിളവെടുക്കാമെന്നതാണ് കൊക്കോകൃഷിയുടെ ഗുണം. മൂന്നാം വര്‍ഷം മുതല്‍ പൂര്‍ണതോതില്‍ വിളവെടുക്കാം. റബര്‍ വിളവെടുപ്പിലേക്കെത്തണമെങ്കില്‍ ഏഴു വര്‍ഷം വേണ്ടിവരും. ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ കൊക്കോ മികച്ച പകരക്കാരനാണ്. കുട്ടികള്‍ക്കുള്‍പ്പെടെ ആര്‍ക്കുവേണമെങ്കിലും കൊക്കോ വിളവെടുക്കാമെന്ന പ്രത്യേകതയുമുണ്ട്. സംസ്‌കരണ പ്രക്രിയയും ലളിതമാണ്. ഇതിനാല്‍ കൂലിച്ചെലവിനത്തിലും കുറവുണ്ട്.

പാദുവ മോഡല്‍

കോട്ടയം പാദുവയിലെ കര്‍ഷകനായ കണിപറമ്പില്‍ ഔസേപ്പച്ചന്റെ റബര്‍ തോട്ടത്തില്‍ ഇടവിളയാണ് കൊക്കോ. 20x10 എന്ന അകലത്തില്‍ നട്ടിരിക്കുന്ന റബറിനു നടുവില്‍ 15 അടി അകലം നല്‍കിയാണ് ഇവിടത്തെ കൃഷി. കഴിഞ്ഞ വര്‍ഷം ഒന്നരലക്ഷം രൂപയുടെ കൊക്കോ കായ് അഞ്ച് ഏക്കറിലെ കൃഷിയില്‍ നിന്നു ലഭിച്ചു. 900 തൈകളാണുള്ളത്.

മഞ്ഞുകാലത്തെത്തുന്ന കുമിള്‍ രോഗം ഒരു ഭീഷണിയായി വന്നിരുന്നു. സള്‍ഫര്‍ പ്രയോഗത്തിലൂടെ അതു തടഞ്ഞു. വെള്ളീച്ചയുടെ ആക്രമണം വേനല്‍ക്കാലങ്ങളിലുണ്ടാകാറുണ്ട്. ടാറ്റാമിഡ പോലുള്ള കീടനാശിനി പ്രയോഗത്തിലൂടെ ഇതിനെ നിയന്ത്രിക്കുന്നു. വേനല്‍ക്കാലങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ജലസേചനം. വിളവെടുക്കാറായ കൊക്കോ അണ്ണാന്‍ തിന്നുമെന്നതാണ് ഏക വെല്ലുവിളി. എന്നാല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയില്‍ ഇത് വലിയ പ്രശ്‌നമാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ചരിത്രത്തിലെ ഉയര്‍ന്നവിലയില്‍ ആഗോള വിപണി

ചരിത്രത്തിലെ ഉയര്‍ന്ന വിലയാണ് ആഗോളവിപണിയിലും കൊക്കോയ്ക്ക് ലഭിച്ചത്. ആഫ്രിക്കയിലെ ഘാന, ഐവറികോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനം ഇടിവുണ്ടായതും ഇവിടങ്ങളിലെ കൊക്കോതോട്ടങ്ങളില്‍ ബ്ലാക്ക് പോഡ് രോഗം പടര്‍ന്നതും കൊക്കോവിപണിയില്‍ ലഭ്യത കുറയുന്നതിനിടയാക്കി.

ഇതും ഇപ്പോഴത്തെ വില വര്‍ധനവിനു കാരണമാണ്. ലോകവിപണിയില്‍ ചോക്ലേറ്റിന് വന്‍ഡിമാന്‍ഡുണ്ട്. അതിനാല്‍ വില വര്‍ധന തുടരാനാണു സാധ്യത.

ഫോണ്‍: മോനായി- 9447184735

Related Stories

No stories found.
logo
The Fourth
www.thefourthnews.in