കാര്‍ഷിക കലണ്ടറിലെ ഓഗസ്റ്റ്, ആയില്യത്തില്‍ അകലെയെറിയണം

ആയില്യം ഞാറ്റുവേലയോട് കൂടിയാണ് ഓഗസ്റ്റിലെ കാര്‍ഷിക കലണ്ടര്‍ ആരംഭിക്കുന്നത്. മൂപ്പുകൂടിയ വിത്തിനങ്ങള്‍ വിതച്ചിരുന്ന ആയില്യം, മകം ഞാറ്റുവേലകളില്‍ കൃഷിയിടത്തില്‍ എന്തൊക്കെ ചെയ്യണമെന്നു നോക്കാം...

ആയില്യം ഞാറ്റുവേലയോടു കൂടിയാണ് ഓഗസ്റ്റിലെ കാര്‍ഷിക കലണ്ടര്‍ ആരംഭിക്കുന്നത്. ഓഗസ്റ്റ് മൂന്നു മുതല്‍ പതിനേഴുവരെയാണിത്. ആയില്യത്തില്‍ അകലെയെറിയണം എന്നാണ് പഴമൊഴി. രണ്ടാംവിള നെല്‍കൃഷി നടക്കുന്ന സമയമാണിത്. ഇതിനായി മൂപ്പു കുറഞ്ഞ വിത്തിനങ്ങള്‍ തെരഞ്ഞെടുക്കണം. തോട്ടവിളകള്‍ക്ക് വളം ചേര്‍ക്കണം. സസ്യങ്ങളെ സംരക്ഷിക്കാനായി തോട്ടങ്ങള്‍ കര്‍ക്കിടകത്തില്‍ കിളയ്ക്കുന്ന പതിവുണ്ടായിരുന്നു.

മകമുഖത്ത് എള്ളെറിയാം എന്നാണു ചൊല്ല്. മലയാളമാസം അതായത് കൊല്ലവര്‍ഷാരംഭമായ ചിങ്ങം ഒന്നു മുതല്‍ 15 വരെ നീളുന്നതാണ് ഓഗസ്റ്റിലെ രണ്ടാമത്തെ ഞാറ്റുവേലയായ മകം.

കര്‍ക്കിടകം 18 മുതല്‍ ചിങ്ങം ഒന്നു വരെ നീളുന്ന ആയില്യം ഞാറ്റുവേലയില്‍ കപ്പ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ എന്നീ വിളകള്‍ക്കും വളം ചേര്‍ത്ത് മണ്ണിടുന്നത് നല്ലതാണ്.

മലയാളമാസം അതായത് കൊല്ലവര്‍ഷാരംഭമായ ചിങ്ങം ഒന്നു മുതല്‍ 15 വരെ നീളുന്നതാണ് ഓഗസ്റ്റിലെ രണ്ടാമത്തെ ഞാറ്റുവേലയായ മകം. ഓഗസ്റ്റ് 17 മുതല്‍ 31 വരെ നീളുന്നതാണ് ഈ ഞാറ്റുവേല. മകമുഖത്ത് എള്ളെറിയാം എന്നാണു ചൊല്ല്. കൊയ്ത്തുകഴിഞ്ഞ പറമ്പുകളില്‍ എള്ളുവിതയ്ക്കുന്ന സമയമാണ്. മുതിര, ഉഴുന്ന് എന്നിവയുടെയും വിതകാലമാണ് മകം ഞാറ്റുവേല. വിരിപ്പു നെല്‍പാടങ്ങളില്‍ കൊയ്ത്തു സമയമാണിത്. കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ ഉഴുത് പച്ചിലവളം ചേര്‍ക്കേണ്ട സമയം. അടുത്ത വിളയ്ക്കായുള്ള ഒരുക്കങ്ങളും തുടങ്ങാം. കാലായപ്പണി എന്നാണ് ഇതിനെ നമ്മുടെ പൂര്‍വീകര്‍ വിളിച്ചിരുന്നത്. മൂപ്പുകൂടിയ വിത്തിനങ്ങള്‍ വിതച്ചിരുന്ന സമയം കൂടിയാണ് ആയില്യം, മകം ഞാറ്റുവേലകള്‍. ഒന്നാം വിളയുടെ കൊയ്ത്തു കാലമാണ് ഓഗസ്റ്റ് 31 തുടങ്ങുന്ന പൂരം ഞാറ്റുവേല. അതേക്കുറിച്ച് സെപ്റ്റംബറിലെ ഞായറിന്റെ വേലയില്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in