കൃഷിയിടത്തിലെ ഡിസംബര്‍:
വിളകളുടെ ദാഹമകറ്റാം

കൃഷിയിടത്തിലെ ഡിസംബര്‍: വിളകളുടെ ദാഹമകറ്റാം

ചെങ്കല്‍ പ്രദേശങ്ങളില്‍ മണ്ണില്‍ തെങ്ങിന്‍ തൈ നടുന്നതിനു മുമ്പ് കറിയുപ്പിട്ടാല്‍ മണ്ണിന്റെ കടുപ്പം ക്രമത്തില്‍ കുറയും. കനത്തമഴയുണ്ടായാല്‍ നെല്ലില്‍ ബാക്ടീരിയല്‍ ഇലകരിച്ചിലിനുള്ള സാധ്യതയുണ്ട്.
Updated on
4 min read

കൃഷിയിടങ്ങളില്‍ ജലസേചനം തുടങ്ങേണ്ട സമയമാണ് ഡിസംബര്‍. ഈ മാസം ഓരോവിളകള്‍ക്കും എന്തൊക്കെ പരിചരണം നടത്തണമെന്നു നോക്കാം.

നെല്‍ പാടങ്ങളില്‍ കീട,രോഗബാധക്കെതിരേ ജാഗ്രത

കതിര്‍ നിരക്കാനൊരുങ്ങുന്ന നെല്‍ പാടങ്ങളില്‍ കീടരോഗബാധക്കെതിരേ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോധ ഇനങ്ങള്‍ കൃഷി ചെയ്തും കൃഷി മുറകളില്‍ ശ്രദ്ധിച്ചും മിത്രപാണികളെ സംരക്ഷിച്ചും കീടരോഗങ്ങളെ പരമാവധി നിയന്ത്രിക്കാം. ഓലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍, മുഞ്ഞ, ചാഴി തുടങ്ങിയവയുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നെല്‍പ്പാടത്ത് ട്രൈക്കോകാര്‍ഡുകള്‍ ഏക്കറിന് രണ്ടു സിസി എന്ന തോതില്‍ നാട്ടുന്നത് തണ്ടുതുരപ്പനും ഓലചുരുട്ടിക്കുമെതിരേ ഫലപ്രദമാണ്. 70-75 ദിവസം വരെ ആഴ്ച തോറും പഴയ കാര്‍ഡ് മാറ്റി പുതിയ സ്റ്റോക്ക് വാങ്ങി വയ്ക്കണം. ഫെറമോണ്‍ കെണികള്‍ ഏക്കറിന് എട്ടെണ്ണം വീതവും വിളക്കുകെണികള്‍ വൈകുന്നേരം ആറു മുതല്‍ 10 വരെയും സ്ഥാപിക്കുന്നത് തണ്ടുതുരപ്പനെതിരേ ഫലപ്രദമാണ്. ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണമുണ്ടായാല്‍ 10 ശതമാനത്തോളം വിളവ് കുറയാനിടയുണ്ട്.

കീടആക്രമണം നിശ്ചിതപരിധി കടന്ന് സാമ്പത്തികനഷ്ടം ഉണ്ടാക്കിയാല്‍ കൃഷി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ രാസകീടനാശിനിപ്രയോഗം നടത്താം. തണ്ടുതുരപ്പന്റെ ആക്രമണഫലമായി പാടത്ത് ചെറിയ ചെടികളില്‍ നടുനാമ്പ് കരിച്ചില്‍ കാണാന്‍ സാധ്യതയുണ്ട്. കതിരുണ്ടായശേഷം വെണ്‍കതിരുണ്ടായി വിളനഷ്ടം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇത്തരം പ്രദേശങ്ങളില്‍ തണ്ടുതുരപ്പനെതിരേ നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കണം. മുഞ്ഞയുടെ ആക്രമണ ഫലമായി പാടത്ത് മഞ്ഞളിപ്പ് കാണുന്നെങ്കില്‍ നെല്‍ച്ചെടിയുടെ ചുവടുഭാഗം പരിശോധിക്കുക. മുഞ്ഞ പത്തില്‍ കൂടുതലുണ്ടെങ്കില്‍ രാസകീടനാശിനി പ്രയോഗിക്കാം.

കതിര്‍ നിരന്നു കഴിഞ്ഞാല്‍ ചാഴിയുടെ ആക്രമണം ഉണ്ടാകും. വേപ്പധിഷ്ഠിത കീടനാശിനിയായ നീമസാള്‍ 2-4 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കുന്നത് ഇതിനെതിരേ ഫലപ്രദമാണ്. രാസകീടനാശിനി പ്രയോഗം ആവശ്യമായ സന്ദര്‍ഭങ്ങളില്‍ മാത്രം കൃത്യമായ അളവില്‍ വിദഗ്ധരുടെ ശുപാര്‍ശയോടെ വെള്ളം വറ്റിച്ചശേഷം തളിക്കാം.

നെല്ലിനുണ്ടാകുന്ന രോഗങ്ങളില്‍ പ്രധാനം പോളരോഗവും പോള അഴുകലുമാണ്. സ്യൂഡോമോണസ് കള്‍ച്ചര്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയാറാക്കിയ ലായനി തളിച്ച് കൊടുക്കുന്നത് ഇതിനെതിരേ ഫലപ്രദമാണ്. ഇതേ ബാക്ടീരിയല്‍ കള്‍ച്ചര്‍ ഒരു കിലോഗ്രാം, 50 കിലോ ഉണക്കിപ്പൊടിച്ച ചാണകവുമായി തലേദിവസം ചേര്‍ത്തുവച്ച ശേഷം പാടത്ത് വിത

റാം.

കനത്തമഴയുള്ള പ്രദേശങ്ങളില്‍ ബാക്ടീരിയല്‍ ഇല കരിച്ചിലിനുള്ള സാധ്യതയുണ്ട്. ഏക്കറിന് രണ്ടു കിലോ എന്ന തോതില്‍ ബ്ലീച്ചിംഗ് പൗഡര്‍ കിഴികെട്ടി നീര്‍ച്ചാലുകളില്‍ ഇടുന്നതും 200 ഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത തെളി തളിക്കുന്നതും ഇതിനെതിരേ ഫലപ്രദമാണ്.

നെല്ലിനുണ്ടാകുന്ന രോഗങ്ങളില്‍ പ്രധാനം പോളരോഗവും പോള അഴുകലുമാണ്. സ്യൂഡോമോണസ് കള്‍ച്ചര്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയാറാക്കിയ ലായനി തളിച്ച് കൊടുക്കുന്നത് ഇതിനെതിരേ ഫലപ്രദമാണ്.

വിത്തുതേങ്ങ സംഭരിക്കാനും സമയമായി. കൊമ്പന്‍ചെല്ലിക്കെതിരേ മുന്‍കരുതലായി കൂമ്പിന് ചുറ്റുമുള്ള മൂന്ന് ഓല കവിളുകളില്‍ 250 ഗ്രാം വേപ്പിന്‍ പിണ്ണാക്കോ 100 ഗ്രാം വേപ്പിന്‍കുരു പൊടിയോ 250 ഗ്രാം മണലുമായി ചേര്‍ത്തിടുക.

തെങ്ങ് ജലസേചനം തുടങ്ങാം

തെങ്ങിന് നന തുടങ്ങേണ്ട സമയം. ഡിസംബര്‍-മേയ് മാസം നനച്ചാല്‍ ഉത്പാദനം വര്‍ധിപ്പിക്കാം. നാലു ദിവസത്തിലൊരിക്കല്‍ തെങ്ങൊന്നിന് 200-300 ലിറ്റര്‍ വെള്ളം നല്‍കണം. തുള്ളിനനയില്‍ ഒരു തെങ്ങിന് ദിവസം 30-40 ലിറ്റര്‍ എന്ന തോതില്‍ ജലം നല്‍കാം. ഈ മാസം ജലസേചനം നടത്തുന്ന തെങ്ങുകള്‍ക്ക് വളം ചേര്‍ക്കണം. യൂറിയ, രാജ്‌ഫോസ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം നാടന്‍ തെങ്ങിന് 180 -270 ഗ്രാം, 230-440 ഗ്രാം, 310-540 ഗ്രാം വീതവും ഉത്പാദനശേഷി കൂടിയവയ്ക്ക് 540, 690, 910 ഗ്രാം വീതവും നല്‍കണം. ഒരു വര്‍ഷം വരെ പ്രായമായവയ്ക്ക് മേല്‍പറഞ്ഞ അളവിന്റെ മൂന്നിലൊന്നും രണ്ടുവര്‍ഷം പ്രായമായതിന് മൂന്നില്‍ രണ്ടും മതി. മൂന്നാം വര്‍ഷം മുതല്‍ മുഴുവന്‍ അളവും നല്‍കാം. ചെങ്കല്‍ പ്രദേശങ്ങളില്‍ മണ്ണില്‍ ഈര്‍പ്പമുള്ളപ്പോള്‍ പുതുതൈകള്‍ നടാനുള്ള കുഴിയെടുത്ത് രണ്ടു കിലോഗ്രാം കറിയുപ്പിട്ടാല്‍ മണ്ണിന്റെ കടുപ്പം ക്രമത്തില്‍ കുറയും. ആറ് മാസം കഴിയുമ്പോള്‍ ഇത്തരം കുഴികള്‍ തെ നടാന്‍ പാകപ്പെട്ട് കിട്ടും. വിത്തുതേങ്ങ സംഭരിക്കാനും സമയമായി. കൊമ്പന്‍ചെല്ലിക്കെതിരേ മുന്‍കരുതലായി കൂമ്പിന് ചുറ്റുമുള്ള മൂന്ന് ഓല കവിളുകളില്‍ 250 ഗ്രാം വേപ്പിന്‍ പിണ്ണാക്കോ 100 ഗ്രാം വേപ്പിന്‍കുരു പൊടിയോ 250 ഗ്രാം മണലുമായി ചേര്‍ത്തിടുക. ചെന്നീരൊലിപ്പ് കാണുന്ന തെങ്ങുകളില്‍ കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി ബോര്‍ഡോകുഴമ്പോ, ഉരുകിയ ടാറോ തേക്കുക. മറ്റു വളങ്ങള്‍ക്ക് പുറമേ തെങ്ങൊന്നിന് അഞ്ചു കിലോ വേപ്പിന്‍ പിണ്ണാക്കുകൂടി ചേര്‍ക്കുക.

വാഴയ്ക്ക് ഈ മാസം നന തുടങ്ങാം. വാഴത്തടത്തില്‍ പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

വാഴത്തടത്തില്‍ പുതയിടാം

വാഴയ്ക്ക് ഈ മാസം നന തുടങ്ങാം. വാഴത്തടത്തില്‍ പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. നട്ട് രണ്ട് മാസം പ്രായമായ നേന്ത്രവാഴയ്ക്ക് വാഴയൊന്നിന് 60 ഗ്രാം യൂറിയ, 250 ഗ്രാം മസൂറിഫോസ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും, മൂന്നു മാസം പ്രായമായവയ്ക്ക് 60 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്നിവയും ചേര്‍ത്തുകൊടുക്കാം. പയര്‍വര്‍ഗങ്ങള്‍ ഇടവിളയായി കൃഷി ചെയ്യുന്നത് കളനിയന്ത്രണത്തിന് സഹായിക്കും. ഇവ വിതച്ച് 45 ദിവസമാകുമ്പോള്‍ പിഴുതെടുത്ത് ചുവട്ടില്‍ മൂടണം. കളശല്യമുള്ള തോട്ടങ്ങളില്‍ 4-5 തവണ ഇടയിളക്കി കൊടുക്കണം. ആഴത്തില്‍ ഇടയിളക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ജലസേചനം തുടങ്ങണം. ചൂടില്‍ നിന്നു സംരക്ഷണം നല്‍കണം.

വിത്തടയ്ക്കാ ശേഖരണം

വിത്തടയ്ക്കാ ശേഖരണം, പാകല്‍ എന്നിവ തുടങ്ങാം. കുരുമുളകിന് നന തുടങ്ങാം. കൊടിയുടെ ചുവട്ടില്‍ പുതയിട്ടുകൊടുക്കണം. കൊടിത്തലകള്‍ ശേഖരിക്കുന്നതിനായി മാതൃകാ ചെടികളുടെ തെരഞ്ഞെടുപ്പ് തുടരാം. കായ്ച്ചു തുടങ്ങിയ കുരുമുളക് വിളവെ ടുക്കണം. തിരികളിലെ ഏതാനും മണികള്‍ പഴുത്തു തുടങ്ങുമ്പോള്‍ വിളവെടുക്കുക. ഘട്ടം ഘട്ടമായി വിളവെടുപ്പ് പൂര്‍ത്തിയാക്കുക. വിളവെടുപ്പാനന്തര പരിപാലനത്തിന് അങ്ങേയറ്റം ശുചിത്വം വേണം. മണികള്‍ വെയിലത്ത് ഉണക്കുന്നതിന് മുമ്പ് ഒരുമിനിട്ടു നേരം തിളയ്ക്കുന്ന വെള്ളത്തില്‍ മുക്കുന്നത് വേഗം ഉണങ്ങുന്നതിനും തിളക്കമുള്ള കറുപ്പു നിറം കിട്ടുന്നതിനും സഹായിക്കുന്നു. തിളയ്ക്കുന്ന വെള്ളത്തില്‍ മുക്കുന്നതിന്റെ സമയം വളരെ കൃത്യമായിരിക്കണം. ചാണകം മെഴുകിയ വസ്തുക്കള്‍ സംസ്‌കരണത്തിനായി ഉപയോഗിക്കരുത്. പകരം ഉലുവ, കടലാസ് പേസ്റ്റ് മെഴുകുവാനായി ഉപയോഗിക്കാം. ഒരു ഭാഗം ഉലുവയും മൂന്ന് ഭാഗം അച്ചടിമഷി പുരളാത്ത കടലാസും കുതിര്‍ത്ത് അരച്ച് കുഴമ്പ് പരുവത്തിലാക്കി നല്ലവണ്ണം യോജിപ്പിച്ച് മെഴു കാന്‍ ഉപയോഗിക്കാം.

കഴിഞ്ഞ മാസം നട്ട കാബേജ്, കോളിഫ്‌ളവര്‍ തൈകള്‍ക്ക് സെന്റിന് 650 ഗ്രാം യൂറിയയും 420 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നല്‍കണം.

അടുക്കളത്തോട്ടത്തില്‍ ഈ മാസം

ശീതകാല പച്ചക്കറികളില്‍ കോളിഫ്‌ളവര്‍ നട്ട് 40-45 ദിവസത്തിനുള്ളിലും കാബേജ് ഹെഡുകള്‍ നട്ട് 55-60 ദിവസത്തിനുള്ളിലും ഉണ്ടായിത്തുടങ്ങും. ഉണ്ടായി 8-10 ദിവസത്തിനുള്ളില്‍ കാബേജും കോളിഫ്‌ളവറും വിളവെടുക്കാം. കാരറ്റും ബീറ്റ്‌റൂട്ടും നട്ട് മൂന്നു മാസം കഴിയുമ്പോള്‍ വിളവെടുക്കാം. കഴിഞ്ഞ മാസം നട്ട കാബേജ്, കോളിഫ്‌ളവര്‍ തൈകള്‍ക്ക് സെന്റിന് 650 ഗ്രാം യൂറിയയും 420 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നല്‍കണം. ചട്ടിയില്‍ നട്ട ചെടികള്‍ക്ക് നാലു ഗ്രാം യൂറിയ, 25 ഗ്രാം മസൂറിഫോസ്, 2.5 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നടുന്ന സമയത്തും രണ്ടാഴ്ച ഇടവേളകളിലുമായി നാലു പ്രാവശ്യം നല്‍കണം. വളം ചേര്‍ത്തശേഷം മണ്ണ് കൂട്ടിക്കൊടുക്കണം.

തുലാമഴ തോര്‍ന്നുകഴിഞ്ഞതിനാല്‍ ചീരയുടെ നടീല്‍ തുടരാം. സെന്റിന് 6-8 ഗ്രാം വിത്ത് വേണ്ടി വരും.

ചീരയുടെ നടീല്‍ തുടരാം

തുലാമഴ തോര്‍ന്നുകഴിഞ്ഞതിനാല്‍ ചീരയുടെ നടീല്‍ തുടരാം. സെന്റിന് 6-8 ഗ്രാം വിത്ത് വേണ്ടി വരും. മറ്റു പച്ചക്കറികളുടെ വളപ്രയോഗവും സസ്യസംരക്ഷണവും തുടരണം. സാധാരണ ജൈവവളങ്ങള്‍ക്ക് പുറമെ പച്ചച്ചാണക ലായനി, ബയോഗ്യാസ് സ്ലറി, ഗോമൂത്രം, വെര്‍മിവാഷ് എന്നിവയും നേര്‍പ്പിച്ച് ചെടികളുടെ ചുവട്ടില്‍ 8-10 ദിവസത്തെ ഇടവേളകളില്‍ ഒഴിച്ചു കൊടുക്കാം. മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പമില്ലെങ്കില്‍ ജലസേചനം നടത്തുക. ആവശ്യമെങ്കില്‍ തൈകള്‍ക്ക് താങ്ങ് കൊടുക്കുക, കളയെടുക്കല്‍, മണ്ണ് കൂട്ടിക്കൊടുക്കല്‍ തുടങ്ങിയ പരിപാലനമുറകള്‍ അനുവര്‍ത്തിക്കാം. വെള്ളരിവര്‍ഗ വിളകള്‍ക്ക് വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വളപ്രയോഗം നടത്തണം. പൂവിട്ടു തുടങ്ങിയാല്‍ ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി 15 ദിവസത്തെ ഇടവേളകളില്‍ തളിച്ചുകൊടുക്കുക.

കായ്ച്ചുതുടങ്ങിയ ഏലത്തോട്ടങ്ങളില്‍ വിളവെടുപ്പ് തുടരാം. തവാരണകളില്‍ കളയെടുക്കല്‍, പുതയിടല്‍, ദൈനംദിന ജലസേചനം എന്നിവ നടത്തണം.

സുഗന്ധവിളകള്‍ വിളയാന്‍

ജാതി, ഗ്രാമ്പു, കറുവപ്പട്ട എന്നിവയ്ക്കും നനതുടങ്ങാം. ആഴ്ചയില്‍ ഒരിക്കല്‍ നന്നായി നനയയ്ക്കണം. കുമിള്‍ രോഗം കാണുന്നുണ്ടെങ്കില്‍ ബോര്‍ഡോമിശ്രിതം തളിയ്ക്കണം. കറുവപ്പട്ടയുടെ തൊലി കഴിഞ്ഞമാസം എടുത്തിട്ടില്ലെങ്കില്‍ എടുക്കാന്‍ പറ്റിയസമയമാണ്. പട്ട തണ ലത്ത് ഉണക്കണം.

ഏലം വിളവെടുപ്പ് തുടരാം

കായ്ച്ചുതുടങ്ങിയ ഏലത്തോട്ടങ്ങളില്‍ വിളവെടുപ്പ് തുടരാം. തവാരണകളില്‍ കളയെടുക്കല്‍, പുതയിടല്‍, ദൈനംദിന ജലസേചനം എന്നിവ നടത്തണം. വിളവെടുപ്പ് തുടങ്ങാം. വിത്തിനുള്ളവ കേടുകൂടാതെ സൂക്ഷിക്കുക. രോഗ ബാധയേല്‍ക്കാത്തതും തഴച്ചുവളരുന്നതുമായ ചെടികള്‍ വിത്ത് ശേഖരണത്തിനായി തെരഞ്ഞെടുക്കണം. ചുക്കിനായി എടുത്ത ഇഞ്ചി വൃത്തിയാക്കി തൊലിക്കു താഴെ മുറിവ് പറ്റാതെ ചുരണ്ടി എടുക്കണം. ഏകദേശം 12-15 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം ചുരണ്ടിയാല്‍ തൊലി പെട്ടെന്ന് കളയാം. ഇതിനുശേഷം ഏഴു മുതല്‍ 10 ദിവസം വരെ സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കണം.

(കൃഷി വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടറാണ് ലേഖിക)

logo
The Fourth
www.thefourthnews.in