എംബിഎയ്ക്കും എംകോമിനും ശേഷം കൃഷി; വിളയിക്കുന്നത് ലക്ഷം കിലോ പച്ചക്കറി, വരുമാനം18 ലക്ഷം

എംബിഎയും എംകോമും കഴിഞ്ഞ് സിക്കന്ദര്‍ ഇറങ്ങിയത് നേരേ കൃഷിയിലേക്ക്. കൂടെ പഠിച്ചവര്‍ ജോലി ചെയ്തു സമ്പാദിക്കുന്നതിലുമേറെ ഇന്ന് ഈ യുവകര്‍ഷകന്‍ കൃഷിയിലൂടെ നേടുന്നു. 18 ലക്ഷം രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനം. ആറര ഏക്കറിലെ കൃഷി നല്‍കിയത് ഒരു ലക്ഷം കിലോ പച്ചക്കറി.

എംബിഎയും എംകോമും കഴിഞ്ഞ് സിക്കന്ദര്‍ നേരേ ഇറങ്ങിയത് കൃഷിയിലേക്ക്. കൂടെ പഠിച്ചവര്‍ ജോലി ചെയ്തു സമ്പാദിക്കുന്നതിലുമേറെ ഇന്ന് ഈ യുവകര്‍ഷകന്‍ കൃഷിയിലൂടെ നേടുന്നു. 18 ലക്ഷം രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനം. ആറര ഏക്കറിലെ കൃഷി നല്‍കിയത് ഒരു ലക്ഷം കിലോ പച്ചക്കറി.

പാലക്കാട് കൊല്ലംകോട് റൂട്ടില്‍ വെള്ളരിമേട് വെള്ളച്ചാട്ടത്തിനു സമീപമാണ് ആ സ്ഥലം. പയ്യലൂര്‍ റോഡിലൂടെ യാത്രചെയ്താല്‍ കാണാന്‍ സാധിക്കുന്നത് പ്രകൃതി തീര്‍ക്കുന്ന പച്ചപ്പിന്റെ സൗന്ദര്യമാണ്. പച്ചപുതച്ച മലനിരകളില്‍ക്കിടയില്‍ തെളിഞ്ഞുകാണുന്ന പാറക്കെട്ടുകളിലൂടെ വെള്ളവര തീര്‍ത്ത് ഇഴഞ്ഞിറങ്ങുകയാണ് വെള്ളരിമേടിലെ വെള്ളച്ചാട്ടം. കുന്നിനു മുകളിലെ പ്രധാന പാതയില്‍ നിന്ന് ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ താഴേക്കുള്ള റോഡിലൂടെ 200 മീറ്റര്‍ നീങ്ങിയാല്‍ സിക്കന്ദറിന്റെ കൃഷി തോട്ടമായി.

ആകാശത്തില്‍ പച്ചച്ചായം തീര്‍ത്ത് പൊങ്ങിയും താണും നില്‍ക്കുന്ന നെല്ലിയാമ്പതി മലനിരകള്‍. അവയിലൊന്നായ തെന്മലയുടെ താഴ്‌വാരത്തെ പച്ചപുതപ്പിക്കുകയാണ് സിക്കന്ദറിന്റെ പന്തല്‍ കൃഷി. കടുംപച്ച നിറത്തില്‍ മനുഷ്യരുടെ തലകണക്കെ തിങ്ങി നില്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍ പിന്നെ പച്ചപന്തലുകള്‍ക്കു വഴിമാറുന്ന കാഴ്ച കാണേണ്ടതു തന്നയാണ്. പച്ചപുതച്ച പന്തലിനടിയില്‍ വെളുത്ത നീളമുള്ള ബള്‍ബുകള്‍ കണക്കെ പടവലവും പാവലും നിറയെ കായ്ച്ചു കിടക്കുന്നു. രാവിലെ ഏഴിനു തന്നെ തലയില്‍ വെള്ള തോര്‍ത്തുകെട്ടിയ സ്ത്രീകള്‍ ചെറിയ അരിവാള്‍കണക്കെ വളഞ്ഞ കത്തിയുമായി വിളവെടുപ്പിനെത്തും. മുറിച്ചെടുക്കുന്ന പടവലം വരമ്പുകളില്‍ അടുക്കും. പിന്നെ ട്രോളിക്ക് കൃഷിയിടത്തിനു പുറത്തേക്ക്. അവിടെ സിന്തക്കറും സഹായികളും കൂടി ക്വിന്റല്‍ ചാക്കുകളില്‍ പച്ചക്കറി പായ്ക്ക് ചെയ്യും. കൃഷിയിടത്തിലെത്തുന്ന വിഎഫ്പിസികെയുടെ ലോറിയില്‍ ഈ പച്ചക്കറിയെത്തുന്നത് കേരളത്തിലെ വിവിധ വിപണികളിലേക്കു തന്നെ.

തെന്മലയുടെ താഴ്‌വാരത്ത് മൂന്നര ഏക്കറിലും മറ്റു രണ്ടു സ്ഥലങ്ങളിലായി ഒന്നര ഏക്കര്‍ വീതവുമാണ് കൃഷി. അതിലും ഒരു ദീര്‍ഘവീക്ഷണമുണ്ട്. ഒരുസ്ഥലത്തെ കൃഷിക്ക് രോഗബാധയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായാലും മറ്റു രണ്ടു സ്ഥലങ്ങളിലെ കൃഷി തുണയാകണം.

എംബിഎ കഴിഞ്ഞ് കൃഷിയിലേക്ക്

ഒമ്പതു വര്‍ഷം മുമ്പ് എംബിഎയും എംകോമുമൊക്കെ കഴിഞ്ഞ് ഇനിയെന്തെന്ന ചോദ്യവുമായി നിന്ന യുവാവിന്റെ മനസിലേക്ക് ഓടിക്കയറിയതാണ് കൃഷി. കാര്‍ഷിക പാരമ്പര്യവും അതിനു തുണയായി. ആറര ഏക്കറിലെ പച്ചക്കറി കൃഷി തുടങ്ങുന്നതങ്ങനെ. തെന്മലയുടെ താഴ്‌വാരത്ത് മൂന്നര ഏക്കറിലും മറ്റു രണ്ടു സ്ഥലങ്ങളിലായി ഒന്നര ഏക്കര്‍ വീതവുമാണ് കൃഷി. അതിലും ഒരു ദീര്‍ഘവീക്ഷണമുണ്ട്. ഒരുസ്ഥലത്തെ കൃഷിക്ക് രോഗബാധയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായാലും മറ്റു രണ്ടു സ്ഥലങ്ങളിലെ കൃഷി തുണയാകണം. പാവല്‍, പടവലം, മത്തന്‍, വെള്ളരി, എളവന്‍, തണ്ണിമത്തന്‍ തുടങ്ങിയ വിളകള്‍ മാറിമാറി കൃഷി ചെയ്യും. ഒരു സ്ഥലത്തെ വിളവെടുപ്പു തീരുമ്പോള്‍ അടുത്ത സ്ഥലം വിളവെടുപ്പു പാകമാകും. വര്‍ഷം മുഴുവന്‍ എന്തെങ്കിലുമൊക്കെയുണ്ടാകും വിളവെടുക്കാന്‍.

പടവലത്തില്‍ 35 തവണവരെ വിളവെടുത്തിട്ടുണ്ട്. ഒരു പന്തലില്‍ നിന്ന് ആഴ്ചയില്‍ മൂന്നു വിളവെടുപ്പെന്നതാണ് കണക്ക്. മറ്റു പന്തലുകള്‍ കൂടി കായ്ക്കാന്‍ തുടങ്ങിയാല്‍ ദിവസവും വിളവെടുപ്പായി. ഒരു വിളവെടുപ്പില്‍ രണ്ടായിരം കിലോയിലധികം പച്ചക്കറിയുണ്ടാകും.

വിപണി നിരീക്ഷിച്ച് കൃഷി വിപണിയില്‍ പച്ചക്കറി വരവ് അധികമുള്ള സീസണുകള്‍ ഒഴിച്ചാണ് സിക്കന്തറിന്റെ കൃഷി. വിലയുള്ളപ്പോള്‍ വിളവെടുക്കുക എന്നതാണ് തത്വം. കോഴിവളം, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ആട്ടിന്‍ കാഷ്ടം എന്നിവയാണ് അടിവളങ്ങളില്‍ പ്രധാനികള്‍. വരമ്പെടുത്ത് ഡോളോമൈറ്റ് പ്രയോഗം ആദ്യം. പിന്നീട് അടിവളങ്ങളിട്ട് രണ്ടാഴ്ചയോളം നനച്ചതിനു ശേഷം തൈ നടും. പടവലത്തില്‍ 35 തവണവരെ വിളവെടുത്തിട്ടുണ്ട്. ഒരു പന്തലില്‍ നിന്ന് ആഴ്ചയില്‍ മൂന്നു വിളവെടുപ്പെന്നതാണ് കണക്ക്. മറ്റു പന്തലുകള്‍ കൂടി കായ്ക്കാന്‍ തുടങ്ങിയാല്‍ ദിവസവും വിളവെടുപ്പായി. ഒരു വിളവെടുപ്പില്‍ രണ്ടായിരം കിലോയിലധികം പച്ചക്കറിയുണ്ടാകും. വര്‍ഷത്തില്‍ മൂന്നെന്ന രീതിയിലാണ് കൃഷി ക്രമീകരണം.

മള്‍ച്ചിംഗും തുള്ളിനനയും ഉപയോഗിച്ച് കൃത്യത കൃഷിയാണ് നടത്തുന്നത്. 20 കിലോ കടലപ്പിണ്ണാക്ക് രണ്ടുദിവസം വെള്ളത്തിട്ട് അതിലേക്ക് 40 കിലോ പച്ചച്ചാണകവും ചേര്‍ത്ത് 10 ദിവസം കെട്ടിവച്ചതിനു ശേഷം പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ആഴ്ചയിലൊന്ന് എന്ന കണക്കില്‍ നല്‍കുന്നതാണ് പ്രധാന ഇടവളം. തുള്ളി നനയിലൂടെ 19:19:19 പോലുള്ള വളങ്ങളും ഡിഎപിയുമൊക്കെ ഇടയ്ക്ക് നല്‍കും. ഇത് അമിതമായാല്‍ ചെടിയുടെ ആയുസ് കുറയുമെന്നും സിക്കന്തര്‍ പറയുന്നു. തെന്മലയുടെ താഴ്‌വാരത്തെ കൃഷിക്കുള്ള അംഗീകാരമായി 2018 ല്‍ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകനുള്ള അവാര്‍ഡ് സിക്കന്തറിനെ തേടിയെത്തി. വിഎഫ്പിസികെയിലുള്‍പ്പെടെ ഏറ്റവും കൂടുതല്‍ പച്ചക്കറി നല്‍കുന്ന കര്‍ഷകനുള്ള അവാര്‍ഡും നിരവധി തവണ ലഭിച്ചിട്ടുണ്ട്.

ഫോണ്‍: സിക്കന്തര്‍- 9544589076

Related Stories

No stories found.
logo
The Fourth
www.thefourthnews.in