ഉത്പാദനം 30-40 ശതമാനം ഇടിഞ്ഞെങ്കിലും വിലയില്‍ റിക്കാര്‍ഡിട്ട് പൈനാപ്പിള്‍

ഉത്പാദനം 30-40 ശതമാനം ഇടിഞ്ഞെങ്കിലും വിലയില്‍ റിക്കാര്‍ഡിട്ട് പൈനാപ്പിള്‍

കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തില്‍ 30-40 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും വിലയില്‍ വീണ്ടും റിക്കാര്‍ഡിട്ട് മുന്നേറുകയാണ് പൈനാപ്പിള്‍.
Updated on
3 min read

വിലയില്‍ വീണ്ടും റിക്കാര്‍ഡിട്ട് പൈനാപ്പിള്‍. കഴിഞ്ഞവര്‍ഷം ലഭിച്ച വിലയിലേക്ക് വീണ്ടുമെത്താന്‍ ഉത്പാദന കുറവുതന്നെ പ്രധാനകാരണം. വേനല്‍ കനത്തതും കാലാവസ്ഥാ വ്യതിയാനവും മൂലം ഉത്പാദനത്തില്‍ 30-40 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍ വിളവില്‍ അമ്പതു ശതമാനത്തിന്റെ കുറവുണ്ടായ കഴിഞ്ഞവര്‍ഷത്തേതിലും മെച്ചമാണ് ഇത്തവണത്തെ കൃഷി.

പൈനാപ്പിള്‍ പഴം കിലോയ്ക്ക് 55-60 രൂപയ്ക്കാണ് ഇപ്പോള്‍ വിപണനം നടക്കുന്നതെന്ന് വാഴക്കുളത്തെ കര്‍ഷകനായ ഡൊമിനിക് പറയുന്നു. പച്ചയ്ക്ക് കിലോയ്ക്ക് 55 രൂപ ലഭിക്കുന്നു. നിലവില്‍ 75-100 ലോഡുകള്‍ വരെ പ്രധാന വിപണിയായ മൂവാറ്റുപുഴയിലെ വാഴക്കുളത്തു നിന്ന് കയറിപ്പോകുന്നുണ്ട്. ഒരു ലോഡ് പത്തു ടണ്ണാണ്. ദിവസം 1000 ടണ്ണിനു മുകളില്‍ വാഴക്കുളത്തു നിന്നു തന്നെ കയറിപ്പോകുന്നുണ്ട്.

ഉത്പാദനം 30-40 ശതമാനം ഇടിഞ്ഞെങ്കിലും വിലയില്‍ റിക്കാര്‍ഡിട്ട് പൈനാപ്പിള്‍
കാലാവസ്ഥാ വ്യതിയാനം കൃഷിയെ പിടിച്ചുലയ്ക്കുന്നു; വിലയുണ്ടെങ്കിലും വിളവില്ല, 'ഏലം ഉത്പാദനത്തില്‍ 50 ശതമാനം ഇടിവ്'

വേനല്‍ കനത്തതിനാല്‍ പൈനാപ്പിളിന് നടത്തേണ്ടിയിരുന്ന ഹോര്‍മോണ്‍ പ്രയോഗമുള്‍പ്പെടെ കൃത്യസമയത്ത് നടത്താന്‍ സാധിച്ചില്ല. അതിനാലാണ് വിളവുകുറഞ്ഞതെന്നു പൈനാപ്പിള്‍ കര്‍ഷകനായ ജയിംസ് ജോര്‍ജ് പറഞ്ഞു. പൈനാപ്പിള്‍ പഴത്തിന് രണ്ടാഴ്ചയായി കിലോയ്ക്ക് 50 രൂപയ്ക്കു മുകളില്‍ കിട്ടുന്നുണ്ട്. പ്രാദേശിക വിപണിയിലേക്ക് തോട്ടങ്ങളില്‍ നിന്നുതന്നെ പഴം പോകുന്നുണ്ട്. ഇങ്ങനെ പോകുന്ന പൈനാപ്പിളിന് നല്ല വില ലഭിക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായിരുന്നെങ്കില്‍ ഓഗസ്റ്റ് മുതല്‍ നല്ല വിളവിലേക്ക് തോട്ടങ്ങള്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഇത്തവണ ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് നല്ല വിളവ് പ്രതീക്ഷിക്കാന്‍ സാധിക്കുന്നത്. ഇതിനിടയില്‍ മഴ വന്നാല്‍ പഴത്തിനായുള്ള പ്രാദേശിക ആവശ്യം കുറയാന്‍ സാധ്യതയുണ്ട്. ഇതൊരു വെല്ലുവിളിയായി മുമ്പിലുണ്ടെന്നും ജയിംസ് പറഞ്ഞു.

എ, ബി, സി, ഡി എന്നിങ്ങനെ നാലുഗ്രേഡായി തിരിച്ചാണ് കൈതച്ചക്ക വിപണനം. ഒരു കിലോയ്ക്ക് മുകളിലുള്ള ചക്കകളാണ് എ ഗ്രേഡായി പരിഗണിക്കുന്നത്.

വിപണി വടേക്കേ ഇന്ത്യയില്‍

പൈനാപ്പിളിന്റെ പ്രധാന വിപണി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും മിഡില്‍ ഈസ്റ്റുമാണ്. പ്രാദേശിക വിപണിയും ചെറുതല്ലാതെ ഉത്പന്നം വാങ്ങുന്നുണ്ട്. എ, ബി, സി, ഡി എന്നിങ്ങനെ നാലുഗ്രേഡായി തിരിച്ചാണ് കൈതച്ചക്ക വിപണനം. ഒരു കിലോയ്ക്ക് മുകളിലുള്ള ചക്കകളാണ് എ ഗ്രേഡായി പരിഗണിക്കുന്നത്. 600 ഗ്രാം മുതല്‍ ഒരു കിലോവരെയുള്ളവ ബി ഗ്രേഡും അതിനു താഴെയുള്ളവ സി, ഡി ഗ്രേഡുകളുമായാണ് പരിഗണിക്കുക. കഴിഞ്ഞവര്‍ഷം എ ഗ്രേഡ് ചക്ക കിലോയ്ക്ക് 60 - 65 രൂപ വരെ വില ലഭിച്ചിരുന്നു. രണ്ടു വര്‍ഷം മുമ്പ് കിലോയ്ക്ക് 40-42 വരെയായിരുന്നു വില.

ഭൗമസൂചക പദവി ലഭിച്ച വാഴക്കുളം പൈനാപ്പിള്‍

കേരളത്തിലെ പൈനാപ്പിള്‍ സിറ്റി എന്നു വിശേഷിപ്പിക്കപ്പെടുന്ന വാഴക്കുളമാണ് പൈനാപ്പിളിന്റെ പ്രധാന വിപണന കേന്ദ്രം. പാട്ടത്തിനെടുത്ത കൃഷിയിടങ്ങളിലാണ് പൈനാപ്പിള്‍ അധികവും വിളയുന്നത്.

എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലെ 132 ലധികം പഞ്ചായത്തുകളിലാണ് വാഴക്കുളം ലേബലില്‍ പൈനാപ്പിള്‍ കൃഷി നടക്കുന്നത്. ഭൗമസൂചക പദവി ലഭിച്ച ഒരു ഉത്പന്നവുമാണിത്. ഇവിടങ്ങളില്‍ വിളയുന്ന പൈനാപ്പിളിന്റെ പ്രത്യേക ഗന്ധവും രുചിയും വലിപ്പവുമൊക്കെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നതെന്ന് ഓള്‍ കേരള പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ് പറഞ്ഞു.

ഉത്പാദനം 30-40 ശതമാനം ഇടിഞ്ഞെങ്കിലും വിലയില്‍ റിക്കാര്‍ഡിട്ട് പൈനാപ്പിള്‍
അടുക്കളത്തോട്ട മാതൃകയില്‍ ആഷയുടെ ഓണപ്പച്ചക്കറി

1550 കളില്‍ പോര്‍ച്ചുഗീസുകാരാണ് ഇന്ത്യയിലേക്ക് കൈതച്ചക്കയെ എത്തിച്ചത്. പ്രാദേശിക ഭാഷയില്‍ ക്യൂന്‍ എന്നറിയപ്പെടുന്ന ക്യൂ എന്ന ചക്കയിനമാണ് വാഴക്കുളത്ത് അധികവും കൃഷി ചെയ്യുന്നത്. കന്നാര എന്നറിയപ്പെടുന്ന മൗറീഷ്യസ് ഇനവും കൃഷിചെയ്യുന്നുണ്ട്.

സ്വര്‍ഗീയ ഫലം

സ്വര്‍ഗീയ ഫലമെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഉഷ്ണമേഖലാ പഴവര്‍ഗമാണ് കൈതച്ചക്ക. പുരാതനകാലത്ത് തെക്കേ അമേരിക്കയില്‍ കൈതച്ചക്ക കൃഷി നടന്നതിന് രേഖകളുണ്ട്. 1493 ല്‍ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിനു ശേഷമാണ് കൈതച്ചക്കയെകുറിച്ച് പുറം ലോകമറിയുന്നത്. തെക്കേ അമേരിക്കയിലെ പരാന-പരാഗ്വേ നദീതടമാണ് കൈതച്ചക്കയുടെ ജന്മദേശമെന്ന് ചരിത്രകാരനായ ബര്‍ട്ടോണി പറയുന്നു. ബ്രസീലിന്റെ തെക്ക് വടക്ക് ഭാഗങ്ങളിലും വടക്കന്‍ അര്‍ജന്റീനയിലും പരാന-പരാഗ്വേ എന്നിവിടങ്ങളിലുമാണ് കൈതച്ചക്ക ഉത്ഭവിച്ചതെന്നാണ് ശാസ്ത്രജ്ഞനായ കോളിന്‍സ് പറയുന്നത്. ബ്രൊമിലിയേസി സസ്യകുടുംബത്തിലെ അനാനാസ് കോമോസസ് എന്ന ശാസ്ത്രനാമധാരിയാണ് പൈനാപ്പിള്‍.

പോര്‍ച്ചുഗീസുകാര്‍ എത്തിച്ച ഫലം

1550 കളില്‍ പോര്‍ച്ചുഗീസുകാരാണ് ഇന്ത്യയിലേക്ക് കൈതച്ചക്കയെ എത്തിച്ചത്. പ്രാദേശിക ഭാഷയില്‍ ക്യൂന്‍ എന്നറിയപ്പെടുന്ന ക്യൂ എന്ന ചക്കയിനമാണ് വാഴക്കുളത്ത് അധികവും കൃഷി ചെയ്യുന്നത്. കന്നാര എന്നറിയപ്പെടുന്ന മൗറീഷ്യസ് ഇനവും കൃഷിചെയ്യുന്നുണ്ട്. ഏക്കറിന് 9,000 തൈകളാണ് വയ്ക്കുക. ഇവയില്‍ നിന്ന് 12 ടണ്‍വരെയാണ് ശരാശരി ഉത്പാദനം. നട്ടാല്‍ ഒന്നാം വര്‍ഷം മുതല്‍ വിളവെടുക്കാവുന്ന വിളയാണ് പൈനാപ്പിള്‍. ഒരു പ്രാവശ്യം നട്ടാല്‍ മൂന്നുവര്‍ഷം വരെ തുടര്‍ച്ചയായി വിളവെടുക്കാം. കൃഷിച്ചെലവിന്റെ ഭൂരിഭാഗവും ആദ്യകൃഷിയില്‍ നിന്നു തന്നെ കിട്ടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 15 മുതല്‍ മുപ്പതു ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഇഷ്ടപ്പെടുന്ന വിളയാണ് പൈനാപ്പിള്‍. ചൂടുകൂടുന്നത് വിളവിനെ ദോഷകരമായി ബാധിക്കും. എന്നാല്‍ വരള്‍ച്ചയെ അതിജീവിക്കാനുള്ള ശേഷിയുമുണ്ട്. ശരാശരി മഴ 600- 2500 മില്ലിമീറ്റര്‍ മഴ കിട്ടുന്ന സ്ഥലങ്ങള്‍ കൃഷിക്ക് അനുയോജ്യമാണ്. 1000-1500 മില്ലിമീറ്റര്‍ മഴയാണ് ഏറ്റവും അനുയോജ്യം.

logo
The Fourth
www.thefourthnews.in