മഞ്ഞില്‍ വിരിയുന്ന മല്ലിയും കടുകും

പലപ്പോഴും മൈനസിലേക്കുവരെ വഴുതി വീഴുന്ന കാലാവസ്ഥ. ഇവിടെ മല്ലിയും കടുകും ഏലവും ഓറഞ്ചുമെല്ലാം സമൃദ്ധമായി വിളയിക്കുകയാണ് ഗണപതിയമ്മ.

പലപ്പോഴും മൈനസിലേക്കുവരെ വഴുതി വീഴുന്ന കാലാവസ്ഥ. ഇവിടെ മല്ലിയും കടുകും ഏലവും ഓറഞ്ചുമെല്ലാം സമൃദ്ധമായി വിളയിക്കുകയാണ് ഗണപതിയമ്മ. വട്ടവട പഞ്ചായത്തിലെ മികച്ച കര്‍ഷകയാണ് ഗണപതിയമ്മ. കൃഷി ഒരു ആനന്ദമാണ് ഇവര്‍ക്കു നല്‍കുന്നത്. തന്റെ രണ്ടേക്കറില്‍ വിളയിക്കാത്തതൊന്നുമില്ല ഇവര്‍. പ്രധാനകൃഷിയിടങ്ങള്‍ക്കരികില്‍ കടുകും മല്ലിയുമെല്ലാം പൂവും കായുമിട്ടു നില്‍ക്കുന്ന കാഴ്ച വ്യത്യസ്തമാണ്. ഫാം ടൂറിസത്തിന്റെ ഭാഗമായി കൃഷിയിടം കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കാണ് ഫാമിലെ പച്ചക്കറികളും മൂല്യവര്‍ധിത ഉത്പന്നങ്ങളും നല്‍കുന്നത്. തട്ടുകളായി തിരിച്ച കൃഷിയിടത്തില്‍ പലതരം പച്ചക്കറികളും പഴങ്ങളും നൂറുമേനി വിളയുന്നു.

സ്ത്രീകള്‍ക്കും മികച്ചരീതിയില്‍ കൃഷി നടത്താമെന്നു തെളിയിക്കുക കൂടിയാണ് ഗണപതിയമ്മ.

വട്ടവടയുടെ സ്വന്തം പാഷന്‍ഫ്രൂട്ട് പന്തലുകളില്‍ വിളയുന്നു. പ്രാദേശികമായി ലഭ്യമാകുന്ന വിത്തുകളുപയോഗിച്ചാണ് കാബേജുകൃഷി. ഓറഞ്ച് നട്ടിട്ട് രണ്ടുവര്‍ഷമേ ആയുള്ളൂ എങ്കിലും കായ്ച്ചു തുടങ്ങി. പേരയ്ക്ക സമൃദ്ധമായി വിളവു നല്‍കുന്നു. ചൗചൗ എന്ന പച്ചക്കറിയിനം പച്ചയും വെള്ളയുമുണ്ട്. വള്ളികളില്‍ വിളയുന്ന ഇത് മികച്ച വിളവു നല്‍കുന്നു. കരിമ്പ് കൃഷിയും നന്നായി നടക്കുന്നു. സ്‌ട്രോബറിയാണ് കൃഷിയിടത്തിലെ പ്രധാന താരം. അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൈകളുപയോഗിച്ചാണ് കൃഷി. സ്‌ട്രോബറി ഉപയോഗിച്ചു നിര്‍മിക്കുന്ന വൈനും ജാമുമെല്ലാം വീട്ടില്‍ നിന്നു തന്നെ വിറ്റുപോകുന്നു. സ്ത്രീകള്‍ക്കും മികച്ചരീതിയില്‍ കൃഷി നടത്താമെന്നു തെളിയിക്കുക കൂടിയാണ് ഗണപതിയമ്മ.

ഫോണ്‍: ഗണപതിയമ്മ- 8547978022, 94468 00314.

Related Stories

No stories found.
logo
The Fourth
www.thefourthnews.in