അയ്യപ്പന്റെ പറമ്പിലെ കപില മഹര്‍ഷിയുടെ പശുക്കള്‍

കാസര്‍ഗോഡ് കുള്ളന്‍ പശു നാലു തലമുറയ്ക്കുശേഷം നല്‍കുന്ന സമ്മാനമാണ് ലക്ഷണമൊത്ത കപില പശു.

കുള്ളന്‍ പശു നാലു തലമുറയ്ക്കുശേഷം കാസര്‍ഗോഡ് നല്‍കുന്ന സമ്മാനമാണ് ലക്ഷണമൊത്ത കപില പശു. കപില മഹര്‍ഷിയുടെ ആശ്രമത്തില്‍ വളര്‍ന്നിരുന്നു എന്നതിനാലാണ് ഈ പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു. ജീനുകള്‍ ഒരു പ്രത്യേക അനുപാതത്തില്‍ വരുമ്പോള്‍ ഉണ്ടാകുന്ന പശു. വലുപ്പം കുറഞ്ഞ എ ടു ബീറ്റാ കേസിന്‍ കൊഴുപ്പു തന്മാത്രകളുള്ളതിനാല്‍ കാന്‍സര്‍ ചികിത്സയില്‍ രോഗിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ഉപയോഗിക്കുന്നു. പാലിലെ ചില ഘടകങ്ങള്‍ ചര്‍മത്തിന് തിളക്കം നല്‍കുന്നതിനാല്‍ സൗന്ദര്യ വര്‍ധകങ്ങള്‍ നിര്‍മിക്കാനും വിശിഷ്ടം.

കേരളത്തില്‍ അപൂര്‍വമായി മാത്രം കാണുന്ന കപില പശുക്കളെ വളര്‍ത്തുകയാണ് വടക്കന്‍ പറവൂരിലെ കര്‍ഷകനായ അയ്യപ്പന്‍. നാലു നിറങ്ങളാണ് കാസര്‍ഗോഡ് കുള്ളന്‍ പശുക്കള്‍ക്കുള്ളത്. കറുപ്പ്, ബ്രൗണ്‍, വെളുപ്പ്, ചുവപ്പ്. എന്നാല്‍ ഇവയില്‍ നിന്നു ലഭിക്കുന്ന കപിലപ്പശുക്കള്‍ക്ക് നല്ല സ്വര്‍ണവര്‍ണവും. ആത്മീയതയുള്ളവരുടെ മുഖമുദ്രയായ സാത്വിക ഭാവമുള്ളര്‍. നോണ്‍ വെജ് ഭക്ഷണങ്ങളോടും ചില തരം ഗന്ധങ്ങളോടും അകലം പാലിക്കുന്നവര്‍, നോണ്‍ വെജ് ഭക്ഷണത്തിന്റെ മണം ലഭിച്ചാല്‍ ആ പ്രദേശത്തു നിന്നേ പലായനം ചെയ്യുന്നവര്‍, കാലിന്റെ ചുവട്ടില്‍ പാദസരം പോലെ വെളുത്ത വളയം കാണപ്പെടുന്നവ, നെറ്റിയില്‍ വെള്ളപ്പൊട്ട്, വാലിന്റെ അഗ്രം വെള്ള നിറം, പൂച്ചക്കണ്ണ് തുടങ്ങി നിരവധി പ്രത്യേകതകള്‍ അവകാശപ്പെടാനുള്ള പശുക്കളാണ് കപില. കേരള- കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍, പ്രത്യേകിച്ച് കാസര്‍ഗോഡ് കാണപ്പെടുന്നവ.

കാന്‍സര്‍ രോഗ ചികിത്സയില്‍ ഔഷധമായി ഉപയോഗിക്കുന്നതാണ് കപില പശുക്കളുടെ പാല്‍. വലുപ്പം കുറഞ്ഞ എ ടു ബീറ്റാ കേസിന്‍ കൊഴുപ്പ് തന്മാത്രകള്‍ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നവയായതിനാലാണിത്. ത്വക്കിനു തിളക്കം നല്‍കുന്നതിനും ഇവയുടെ പാലിന് കഴിയും.

ഔഷധ പ്രധാനം

കാന്‍സര്‍ രോഗ ചികിത്സയില്‍ ഔഷധമായി ഉപയോഗിക്കുന്നതാണ് കപില പശുക്കളുടെ പാല്‍. വലുപ്പം കുറഞ്ഞ എ ടു ബീറ്റാ കേസിന്‍ കൊഴുപ്പ് തന്മാത്രകള്‍ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നവയായതിനാലാണിത്. ത്വക്കിനു തിളക്കം നല്‍കുന്നതിനും ഇവയുടെ പാലിന് കഴിയും. അതിനാല്‍ സൗന്ദര്യ വര്‍ധകമായും ഉപയോഗിക്കുന്നു. ആട്ടിന്‍ പാല്‍ കുടിക്കുന്നതുപോലെ തന്നെ കുടിക്കാവുന്ന പാലാണ് ഇതിന്റെയും. ഈര്‍പ്പം കലര്‍ന്ന ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഇവ രണ്ടു ലിറ്റര്‍ പാലുവരെ നല്‍കും. പ്രസവാനന്തരം ആന്റി ബയോട്ടിക്ക് ചികിത്സയ്ക്കു ശേഷം മുലപ്പാല്‍ ഉണ്ടാകാത്ത അവസ്ഥയില്‍ കപില പശുവിന്റെ പാല്‍ നല്‍കിയാല്‍ മുലപ്പാല്‍ ഉണ്ടാകും. ആന്റി ബയോട്ടിക്കിന്റെ ദൂഷ്യവശങ്ങള്‍ ഇല്ലാതാക്കും. ഇതിന്റെ പാലില്‍ മുളപ്പിച്ച ധാന്യങ്ങള്‍ ചേര്‍ത്തു കഴിക്കുന്നതും മുലപ്പാല്‍ ഉണ്ടാകാന്‍ നല്ലതാണ്.

അയ്യപ്പന്റെ പറമ്പിലെ കപില മഹര്‍ഷിയുടെ പശുക്കള്‍
വെറ്റിലയില്‍ നിന്ന് മദ്യവും മരുന്നും

അയ്യപ്പന്റെ പശുക്കള്‍

വടക്കന്‍ പറവൂരിലെ കര്‍ഷകനായ അയ്യപ്പന് എട്ട് കപിലപ്പശുക്കളാണുള്ളത്. വെച്ചൂര്‍, മലനാട് ഗിഡ്ഡ ഇനങ്ങളിലെ മറ്റു പശുക്കളെ കൂടി ചേര്‍ത്താല്‍ 17 പശുക്കള്‍. നാട്ടിലെ കാടുപിടിച്ചു കിടക്കുന്ന, മതില്‍ കെട്ടിയ പുരയിടങ്ങള്‍ അയ്യപ്പന് പശുക്കളെ വളര്‍ത്താന്‍ നാട്ടുകാര്‍ നല്‍കുന്നു. കറവയിലുള്ള പളുക്കളെ മാത്രം രാത്രി വീട്ടിലെ തൊഴുത്തിലെത്തിക്കും. ബാക്കിയുള്ളവ അതാതു പറമ്പുകളില്‍ കഴിയുകയാണ് പതിവ്. പാലിന് വന്‍ ഡിമാന്റാണ്. ലിറ്ററിന് 120 രൂപ നിരക്കിലാണ് വില്‍പന. തൈരിനും ആവശ്യക്കാര്‍ ധാരാളമുണ്ട്. ഗോമൂത്രത്തിനും ചാണകത്തിനും വരെ ആവശ്യക്കാരുണ്ട്. പഞ്ചഗവ്യവും ഭസ്മവുമൊക്കെ നിമിക്കാനാണിത് ഉപയോഗിക്കുന്നത്. പശുക്കളെ വളര്‍ത്തുന്നത് ഒരു ഹരമാണെന്നും ടെന്‍ഷനും പിരിമുറുക്കവും കുറച്ച് ഇവ കൊണ്ടുവരുന്ന സന്തോഷവും സമാധാനവും മറ്റൊരിടത്തു നിന്നും ലഭിക്കുനില്ലെന്നും അയ്യപ്പന്‍ പറയുന്നു.

ഫോണ്‍: അയ്യപ്പന്‍- 99617 78242.

Related Stories

No stories found.
logo
The Fourth
www.thefourthnews.in