കർഷക കടാശ്വാസം; ജൂൺ 30 വരെ അപേക്ഷിക്കാം

കർഷക കടാശ്വാസം; ജൂൺ 30 വരെ അപേക്ഷിക്കാം

പരമാവധി രണ്ടു ലക്ഷം രൂപയാണ് കടാശ്വാസം ലഭിക്കുക
Updated on
1 min read

സംസ്ഥാന കടാശ്വാസ കമ്മീഷൻ മുഖേന കാർഷിക വായ്പകൾക്ക് നൽകിവരുന്ന ആനുകൂല്യത്തിനായി കർഷകർക്ക് ജൂൺ 30 വരെ അപേക്ഷിക്കാവുന്നതാണെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയും ഇടുക്കി വയനാട് ജില്ലകളിലെ കർഷകർക്ക് 2020 ആഗസ്റ്റ് 31 വരെയും ആയി ദീർഘിപ്പിച്ചിരുന്നു. അതിന്‍റെ ഉത്തരവ് കഴിഞ്ഞ മാസം പുറപ്പെടുവിച്ചിരുന്നു.

ആനുകൂല്യം കർഷകർക്ക് ലഭ്യമാക്കുന്നതിനായി 2023 ജനുവരി 1 മുതൽ ജൂൺ 30 വരെ സംസ്ഥാന കടാശ്വാസ കമ്മീഷനിൽ കർഷകർക്ക് അപേക്ഷ നല്‍കാം.

കർഷകർ സഹകരണ ബാങ്കുകളിൽ അല്ലെങ്കില്‍ സംഘങ്ങളിൽ നിന്നും എടുത്ത വായ്പകൾക്ക് കടാശ്വാസ കമ്മീഷൻ മുഖേന നിലവിൽ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in