അടുക്കളത്തോട്ടത്തിലെ 
ചെലവുകുറയ്ക്കാന്‍ 
ഗ്രോബാഗ്  കമ്പോസ്റ്റ്

അടുക്കളത്തോട്ടത്തിലെ ചെലവുകുറയ്ക്കാന്‍ ഗ്രോബാഗ് കമ്പോസ്റ്റ്

കൃഷിത്തോട്ടത്തിലെ കളകളും വീട്ടുമാലിന്യങ്ങളും കരിയിലയും ഒക്കെയാണ് ഇതിലെ പ്രധാനചേരുവകള്‍.
Updated on
1 min read

വളങ്ങള്‍ വിലകൊടുത്തുവാങ്ങുന്നതാണ് അടുക്കളത്തോട്ടത്തിലെ ചെലവുവര്‍ധിക്കുന്നതിന് പ്രധാനകാരണം. ഇതിനൊരു പരിഹാരമാണ് ഗ്രോബാഗ് കമ്പോസ്റ്റ്. ചെറിയ അടുക്കളത്തോട്ടങ്ങളില്‍ വളരെ എളുപ്പത്തില്‍ തന്നെ ഇത് നിര്‍മിക്കാം. കൃഷിത്തോട്ടത്തിലെ കളകളും വീട്ടുമാലിന്യങ്ങളും കരിയിലയും ഒക്കെയാണ് ഇതിലെ പ്രധാനചേരുവകള്‍. തുമ്പ, തുളസി, മഞ്ഞള്‍ എന്നിവയുടെ ഇലകളും ഇതിനൊപ്പം ചേര്‍ത്തുകൊടുത്താല്‍ രോഗങ്ങളെയും ഒരു പരിധിവരെ അകറ്റാം.

തുമ്പ, തുളസി, മഞ്ഞള്‍ എന്നിവയുടെ ഇലകളും ഇതിനൊപ്പം ചേര്‍ത്തുകൊടുത്താല്‍ രോഗങ്ങളെയും ഒരു പരിധിവരെ അകറ്റാം.

നിര്‍മിക്കുന്ന വിധം

ഗ്രോബാഗ് നിവര്‍ത്തി വട്ടത്തിലാക്കുകയാണ് ആദ്യംവേണ്ടത്. ഗ്രോബാഗിനടിയില്‍ തേങ്ങതൊണ്ട് ചീളുകള്‍ വച്ച്, അതിനു മുകളില്‍ രണ്ടടുക്ക് ചകിരിയും നിരത്തണം. നല്ല പഴയതൊണ്ടും ചകിരിയുമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇതില്ലെങ്കില്‍ കുമ്മായം കലക്കിയ വെള്ളത്തില്‍ തൊണ്ട് പത്തുദിവസം മുക്കിവച്ചശേഷം ഉപയോഗിക്കാം. ചകിരിക്കു മുകളില്‍ ഒരടുക്ക് മേല്‍മണ്ണിട്ട് അതിനുമുകളില്‍ മാലിന്യങ്ങളിടാം. ഇതിനുമുകളില്‍ കുമ്മായം തൂകിയശേഷം വീണ്ടും മാലിന്യങ്ങള്‍ നിറയ്ക്കണം. ഇതിനുമുകളിലും കുമ്മായം ഇടണം. ഇങ്ങനെ ഓരോ അടുക്ക് പൂര്‍ത്തിയാകുമ്പോഴും വെള്ളവും തളിച്ചുകൊടുക്കണം. ഗ്രോബാഗ് നിറഞ്ഞശേഷം മുകളില്‍ മണ്ണിട്ടു മൂടണം. അതിനുശേഷം ഇത് ഇടിച്ചു താഴ്ത്തി തണലത്തേക്കു മാറ്റാം. ഒരുമാസം കഴിയുമ്പോള്‍ ഗ്രോബാഗെടുത്ത് ഇളക്കി നോക്കാം. എല്ലാ മാലിന്യങ്ങളും പൊടിഞ്ഞ് നല്ല ജൈവകമ്പോസ്റ്റായി മാറിയിരിക്കുന്നതു കാണാം. ഇത് കുറേശേ ഓരോ ചെടിയുടെ ചുവട്ടിലുമിടാം. ചെടി സമൃദ്ധമായി വളരും.

logo
The Fourth
www.thefourthnews.in