Video | ഓണപ്പൂക്കളൊരുക്കി ഗുണ്ടല്‍പ്പേട്ട് ; ഓണവിപണിയിലേക്ക് പൂക്കള്‍ എത്തി തുടങ്ങി

വാടാമല്ലിയും ചെണ്ടുമല്ലിയുമാണ് കര്‍ണാടകയില്‍ നിന്നും പ്രധാനമായും എത്തുന്നത്

നോക്കെത്താ ദൂരത്തോളം കിടക്കുന്ന പൂപ്പാടങ്ങള്‍. ചെണ്ടുമല്ലിയും വാടാമല്ലിയുമാണ് കൂടുതല്‍.പ്രധാനമായും 3 മാസമാണ് ഗുണ്ടില്‍പ്പേട്ടിലെ പൂക്കൃഷി. രണ്ട് ഓണ സീസണുകള്‍ കോവിഡ് കൊണ്ട് പോയതിനാല്‍ ഇക്കുറി മികച്ച വില കിട്ടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.കേരളത്തില്‍ പൂക്കള്‍ക്ക് തീവിലയാണെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ പണമാണ്. ഓണം മുന്നില്‍കണ്ട് പലരും ഭൂമി പാട്ടത്തിനെടുത്തും ഗുണ്ടില്‍പേട്ടയില്‍ കൃഷി ചെയ്യുന്നുണ്ട്.

പെയിന്റു കമ്പനികള്‍ക്ക് വേണ്ടി എല്ലാ സീസണിലും പൂക്കൃഷി ചെയ്യുന്നവരും ഇവിടെ ഉണ്ട്. ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലിയാണ് പെയിന്റ് ആവശ്യത്തിന് കൃഷി ചെയ്യുന്നത്. കമ്പനി പ്രതിനിധികള്‍ നേരിട്ടെത്തി വാങ്ങും. മഞ്ഞ കൂടുതല്‍ ക്ഷേത്രാവശ്യത്തിനും വിവാഹത്തിനുമാണ് കൊണ്ടുപോകുന്നത്. കിലോയ്ക്ക് 30 മുതല്‍ ആണ് വില. വാടാമല്ലിക്ക് 100 വരെ കിട്ടും. ഒരേക്കറില്‍ നിന്ന് ഒന്നര ടണ്‍വരെ പൂക്കള്‍ ലഭിക്കും. 25000 മുതല്‍ 75000 വരെ ഉത്പാദന ചെലവുണ്ട്. 1 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ഒരേക്കറില്‍ നിന്ന് വരുമാനം ലഭിക്കുമെന്ന് കര്‍ഷകര്‍. മഴ ചതിക്കാത്തതിനാല്‍ ഇക്കുറി മികച്ച വില കിട്ടുമെന്ന പ്രത്യാശയിലാണ് ഗുണ്ടല്‍പ്പേട്ടിലെ കര്‍ഷകര്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in