കോട്ടയത്ത് പാടങ്ങളിൽ കരിഞ്ചാഴി ശല്യം; ആശങ്കയോടെ കർഷകർ

കോട്ടയത്ത് പാടങ്ങളിൽ കരിഞ്ചാഴി ശല്യം; ആശങ്കയോടെ കർഷകർ

അറുപത് ദിവസത്തിനു മുകളിൽ പ്രായമായ നെൽ ചെടികളിയിലാണ് ഇവ കൂടുതലായും കാണപ്പടുന്നത്
Updated on
1 min read

കർഷകരെ ആശങ്കയിലാക്കി കരിഞ്ചാഴി അക്രമണം. കോട്ടയം ജില്ലയിലെ കുമരകം, നാട്ടകം എന്നീ പ്രദേശങ്ങളിലായാണ് കരിഞ്ചാഴി അക്രമണം കണ്ടുവരുന്നത്. അറുപത് ദിവസത്തിന് മുകളിൽ പ്രായമായ നെൽ ചെടികളിയിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.

കോട്ടയത്ത് പാടങ്ങളിൽ കരിഞ്ചാഴി ശല്യം; ആശങ്കയോടെ കർഷകർ
ലൈംഗിക പീഡനക്കേസ് പിൻവലിച്ചില്ല; മധ്യപ്രദേശിൽ ദളിത് യുവാവിനെ തല്ലിക്കൊന്നു, അമ്മയെ വിവസ്ത്രയാക്കി

നെൽച്ചെടികളുടെ നീര് ഊറ്റി കുടിച്ചാണ് കരിഞ്ചാഴികൾ നാശമുണ്ടാക്കുന്നത്. നെല്ലോലകൾ ആദ്യം മഞ്ഞ നിറത്തിലാകുകയും തുടർന്ന് കരിഞ്ഞു പോകുകയും ചെയ്യും. കൂട്ടത്തോടെയാണ് ഇവയുടെ ആക്രമണം. പകൽ സമയങ്ങളിൽ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന കീടങ്ങൾ രാത്രികാലങ്ങളിലാണ് ചെടികളിൽ നിന്ന് നിരൂറ്റി കുടിക്കുന്നത്. പകൽ സമയങ്ങളിൽ ഇവയെ പെട്ടെന്ന് കണ്ടുപിടിക്കാൻ പ്രയാസമാണ്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് കരിഞ്ചാഴിയുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നത്.

കരിഞ്ചാഴി ശല്യം ഒഴിവാക്കാനായി കൃത്യമായ മാർഗനിർദേശങ്ങൾ ക‍ൃഷിവകുപ്പ് ഉദ്യോ​ഗസ്ഥർ പുറത്തിറക്കിട്ടുണ്ട്. പാടത്ത് 24 മണിക്കൂർ വെള്ളം കെട്ടിനിർത്തുന്നതുവഴി ചാഴിയുടെ മുട്ടയും കുഞ്ഞുങ്ങളെയും നശിപ്പിക്കാൻ സാധിക്കും. അതിനുശേഷം വെള്ളം വാർത്ത് കളഞ്ഞ് അസഫേറ്റ് എന്ന കീടമനാശിനി 320 ​ഗ്രാം ഒരേക്കറിന് എന്ന തോതിൽ നെൽ ചെടിയുടെ ചുവട്ടിൽ വീഴത്തക്ക വിധം തളിക്കുന്നതും കരിഞ്ചാഴി ശല്യം ഒഴിവാക്കുന്നതിന് ഉത്തമമാണെന്ന് പ്രസ്താവനയിൽ പറയുന്നു.

കോട്ടയത്ത് പാടങ്ങളിൽ കരിഞ്ചാഴി ശല്യം; ആശങ്കയോടെ കർഷകർ
അനധികൃത പടക്കനിർമാണശാലയിൽ സ്ഫോടനം; പശ്ചിമബംഗാളിൽ എട്ട് മരണം
logo
The Fourth
www.thefourthnews.in