Video| പൂക്കാലം ഒരുക്കി കാട്ടാക്കട മണ്ഡലം; ഓണവിപണി ലക്ഷ്യമിട്ട പൂക്കൃഷി വന്‍ വിജയം

ആറ് ഗ്രാമപഞ്ചായത്തുകളിലായി 25 ഏക്കറിലാണ് കൃഷി

ഓണവിപണി ലക്ഷ്യമിട്ട് കാട്ടാക്കട നിയോജകമണ്ഡലത്തിൽ ആരംഭിച്ച പൂക്കൃഷി വിളവെടുപ്പിനൊരുങ്ങുന്നു. ആറ് ​ഗ്രാമപഞ്ചായത്തുകളിലായി 25 ഏക്കറിലാണ് വിജയകരമായി കൃഷി നടത്തിയത്. ഓണാഘോഷത്തിനായി കാട്ടാക്കടയെ സ്വയംപര്യാപ്തമാക്കുകയാണ് പൂക്കൃഷിയിലൂടെ ലക്ഷ്യമിട്ടതെന്ന് ഐബി സതീഷ് എംഎൽഎ പറഞ്ഞു.

വാ‍ർഡ് തലത്തിൽ യൂണിറ്റുകളായാണ് കൃഷി നടത്തിയത്. സ്വകാര്യവ്യക്തികളിൽ നിന്ന് പാട്ടത്തിനും അല്ലാതെയും ഭൂമി ഏറ്റെടുത്ത് കുടുംബശ്രീയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടെയാണ് കൃഷി നടത്തി വരുന്നത്. ബാം​ഗ്ലൂരിൽ നിന്നും കൊണ്ടുവന്ന ജമന്തി വിത്തുകളാണ് പ്രധാനമായും കൃഷിക്കായി ഉപയോ​ഗിച്ചത്. ഓണത്തോട് അനുബന്ധിച്ച് വിപണന മേളകൾ സംഘടിപ്പിച്ചു കൊണ്ട് പൂക്കൾ വിൽക്കാനാണ് വാർഡ് തല യൂണിറ്റുകൾ ലക്ഷ്യമിടുന്നത്.

പൂക്കളിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനും പൂക്കൃഷി വിപുലമാക്കി ഈ മേഖലയിലെ തൊഴിൽ സാധ്യത വർധിപ്പിക്കാനുമാണ് ഇനിയുളള ശ്രമമെന്നും ഐബി സതീഷ് എംഎൽഎ പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in