ക്ലിഫ് ഹൗസിലെ വളര്‍ത്തു മൃഗങ്ങളുടെ കണക്കെടുത്തു കൊണ്ട് ലൈവ്സ്റ്റോക്ക് സെന്‍സസ് ആരംഭിച്ചപ്പോള്‍മ
ക്ലിഫ് ഹൗസിലെ വളര്‍ത്തു മൃഗങ്ങളുടെ കണക്കെടുത്തു കൊണ്ട് ലൈവ്സ്റ്റോക്ക് സെന്‍സസ് ആരംഭിച്ചപ്പോള്‍മ

ലൈവ്സ്റ്റോക്ക് സെന്‍സസിന് കേരളത്തില്‍ തുടക്കം, കണക്കെടുപ്പ് ജിയോ ടാഗിങ് വഴി

നാലു മാസം കൊണ്ട് സംസ്ഥാനത്തെ 1.06 കോടി വീടുകളിലും സ്ഥാപനങ്ങളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടക്കും. പരിശീലനം നേടിയ 3500ൽ അധികം എന്യൂമറേറ്റമാരാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന വിവരങ്ങള്‍ ശേഖരിക്കുന്നത്.
Updated on
1 min read

ഇരുപത്തിയൊന്നാമത് ലൈവ്സ്റ്റോക്ക് സെന്‍സസ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ വളര്‍ത്തുമൃഗങ്ങളുടെ കണക്കെടുത്തു കൊണ്ടായിരുന്നു തുടക്കം. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍ മൃഗസംരക്ഷണ വകുപ്പിലെ എന്യുമറേറ്റര്‍മാര്‍ക്കു വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വിവരങ്ങള്‍ നല്‍കി.

കണക്കെടുപ്പ് ജിയോ ടാഗിങ് വഴി

മൃഗസംരക്ഷണ വകുപ്പ് പരിശീലനം നല്‍കിയ കുടുംബശ്രീയിലെ പശുസഖി എ - ഹെല്‍പ്പ് പ്രവര്‍ത്തകരാണ് കണക്കെടുപ്പിന് എത്തുക. ഇനിയുള്ള നാല് മാസം കൊണ്ട് സംസ്ഥാനത്തെ 1.06 കോടി വീടുകളിലും സ്ഥാപനങ്ങളിലും ഇവരെത്തി വിവര ശേഖരണം നടത്തും.

കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടക്കുന്നത്. പരിശീലനം നേടിയ 3500ൽ അധികം വരുന്ന എന്യൂമറേറ്റമാരാണ് കണക്കെടുപ്പിന് നേതൃത്വം നല്‍കുന്നത്. പ്രത്യേകം തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന എല്ലാ വീടുകളെയും സ്ഥാപനങ്ങളെയും ജിയോ ടാഗിങ് വഴി മാപ്പ് ചെയ്താണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

ക്ലിഫ് ഹൗസിലെ വളര്‍ത്തു മൃഗങ്ങളുടെ കണക്കെടുത്തു കൊണ്ട് ലൈവ്സ്റ്റോക്ക് സെന്‍സസ് ആരംഭിച്ചപ്പോള്‍മ
അറിയാം ആടുകളിലെ പ്ലേഗിനെ, തടയാം കാലിവസന്തയുടെ അപരനെ

സംസ്ഥാനത്ത് ആകെയുള്ള കന്നുകാലികളുടെയും പക്ഷികളുടെയും വളര്‍ത്തു മൃഗങ്ങളുടെയും ഇനം, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദമായ വിവരങ്ങളും മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരുടെയും വനിതാ സംരംഭകരുടെയും എണ്ണവും മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ഗാര്‍ഹിക സംരംഭങ്ങളുടെയും ഗാര്‍ഹികേതര സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും എണ്ണവും ശേഖരിക്കും.

തെരുവ് കന്നുകാലികള്‍, തെരുവ് നായ്ക്കള്‍, നാട്ടാനകള്‍, അറവുശാലകള്‍, മാംസസംസ്‌കരണ പ്ലാന്റുകള്‍, ഗോശാലകള്‍ എന്നിവയുടെ കണക്കുകളും ക്രോഡീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

logo
The Fourth
www.thefourthnews.in