മുട്ടയും മത്സ്യവും പിന്നെ മണ്ണില്ലാ കൃഷിയും

മണ്ണില്ലാത കൃഷിചെയ്യാനാകുമോ? മത്സ്യവും കോഴിയുമൊക്കെയായാലോ ?

നഗരത്തിലെ കുറഞ്ഞ സ്ഥലത്ത് എങ്ങനെ വിജയകരമായി കൃഷി ചെയ്യാമെന്നതിന് ഉത്തമ മാതൃകയാണ് കർഷകനായ സി ഹരിഹരൻ . മണ്ണില്ലാതെയും കൃഷി ചെയ്യാമെന്നും ഇദ്ദേഹം കാണിച്ചുതരുന്നു. ഇടപ്പളളിയിലുള്ള ഷെഫ് ഗാര്‍ഡനിലെത്തിയാൽ ഇതൊക്കെ എങ്ങനെ സാധിക്കുമെന്നത് നേരിൽ കാണാം. വെറും രണ്ടുസെന്റിലെ വീടും ടെറസുമെല്ലാം കൃഷി സമൃദ്ധമാണ്. കാര്‍ പോര്‍ച്ചിനു സമീപമായി ബയോ ഫ്‌ളോക്ക് മാതൃകയിലാണ് മത്സ്യക്കുളവുമുണ്ട്. ടെറസിൽ മണ്ണില്ലാതെ കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്‌സ് രീതിയാണ് സ്വീകരിച്ചിരിക്കുന്നത് . വളം ചേര്‍ത്ത് വെള്ളം മാത്രം നല്‍കി ഇലക്കറികളും ട്രീറ്റ് ചെയ്ത ചകിരിച്ചോര്‍ മാത്രം ഉപയോഗിച്ച് വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നു. ദിവസം നാലു തവണ നിശ്ചിത സമയങ്ങളില്‍ വെള്ളത്തിലൂടെ വളങ്ങള്‍ ലയിപ്പിച്ചു നല്‍കും (വളസേചനം-ഫെര്‍ട്ടിഗേഷന്‍). ഗ്രോബാഗുകളില്‍ മണ്ണുനിറച്ച് വാഴയും പഴവര്‍ഗങ്ങളും പച്ചക്കറികളുമൊക്കെ ടെറസിന്റെ ഒരുഭാഗത്ത് കൃഷി ചെയ്യുന്നുമുണ്ട് .

പച്ചക്കറിത്തോട്ടത്തിലെ കോഴി

പച്ചക്കറിത്തോട്ടത്തിന്റെ ഒരുഭാഗത്തായി കൂടുകളില്‍ ബി വി 380 ഇനം കോഴികളേയും വളര്‍ത്തുന്നു. കറ്റാര്‍വാഴയുടെയും തുളസിയുടെയും നീരു നല്‍കുന്നതിനാല്‍ കോഴിക്കാഷ്ഠത്തിന്റെ ദുർഗന്ധവുമില്ല . മുട്ടയ്ക്ക് നല്ല ഗുണം ലഭിക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്. കോഴികാഷ്ഠം പ്രോസസ് ചെയ്ത് വളമായും ഉപയോഗിക്കാം. പുറത്ത് പച്ചക്കറി കൃഷിചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്ക് എ സി മുറിയിലാണെങ്കിലും ഇലക്കറികള്‍ വളര്‍ത്താന്‍ സാധിക്കുന്ന മൈക്രോഗ്രീന്‍സിന്റെ ഒരു മാതൃകയും ക്രമീകരിച്ചിട്ടുണ്ട്.  ഇത്തരത്തില്‍ പച്ചക്കറി കൃഷി ചെയ്യാനുള്ള പരിശീലനവും മാതൃകാ തോട്ടനിര്‍മാണവുമൊക്കെ ചെയ്തുകൊടുക്കുന്നുമുണ്ട് ഹരിഹരന്‍.

ഫോണ്‍: 9048002625

Related Stories

No stories found.
logo
The Fourth
www.thefourthnews.in