കൂണ്‍ ഒരു സാധാരണ കൃഷിയല്ല

ഒരു സമ്പൂര്‍ണ്ണ പോഷകാഹാരമാണ് കൂണ്‍. മഴക്കാലത്ത് സമൃദ്ധമായി വിളയുന്ന കൂണിന്റെ വിത്തു മുതല്‍ വിപണി വരെ പരിചയപ്പെടുത്തുകയാണ് കൂണ്‍ ഫ്രഷ് എന്ന സംരംഭം

ഒരു സമ്പൂര്‍ണ്ണ പോഷകാഹാരമാണ് കൂണ്‍. മഴക്കാലത്ത് സമൃദ്ധമായി വിളയുന്ന കൂണിന്റെ വിത്തു മുതല്‍ വിപണി വരെ പരിചയപ്പെടുത്തുകയാണ് കൂണ്‍ ഫ്രഷ് എന്ന സംരംഭം. ഹൈടെക് രീതിയില്‍ പുതിയ സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും പരിശീലനവും വിപണി സഹായവും നല്‍കുന്നു. ആലപ്പുഴ എരമല്ലൂരിലെ തട്ടാരുപറമ്പില്‍ വീട്ടില്‍ കര്‍ഷകരായ തങ്കച്ചനും ഷൈജിയും ചേര്‍ന്നാണ് ഈ കര്‍ഷക കമ്പനി നടത്തുന്നത്.

പോളിഹൗസ് മാതൃകയില്‍ ഫാന്‍ ആന്‍ഡ് പാഡ് സാങ്കേതികവിദ്യയില്‍ നിര്‍മിച്ച കൂണ്‍ പുരകളിലും കൂണ്‍കൃഷി നടത്തി ഹൈടെക് രീതികളും പരീക്ഷിക്കുന്നുണ്ടിവര്‍. വീടിന്റെ വശങ്ങളും ടെറസുമെല്ലാം കൂണ്‍ വിളയുന്ന പാടങ്ങളാണ്. രണ്ടാം നിലയിലെ ലാബിലാണ് ടിഷ്യൂക്കള്‍ച്ചര്‍ രീതിയില്‍ കൂണ്‍ വിത്ത് ഉത്പാദനം. റബറിന്റെ അറക്കപ്പൊടി ശുദ്ധീകരിച്ച് അതിലാണ് കൂണ്‍ ബെഡ്ഡുകള്‍ തീര്‍ക്കുന്നത്. 20 മുതല്‍ 40 ദിവസത്തിനുള്ളില്‍ ഇതില്‍ കൂണ്‍ മുളച്ചു തുടങ്ങും. മുളവീണ് മൂന്നാംദിവസം മുതല്‍ വിളവെടുപ്പു തുടങ്ങാം.

കൂണ്‍വിറ്റ ഡി എന്ന പേരില്‍ ഒരുവര്‍ഷം വരെ സൂക്ഷിപ്പുകാലമുള്ള, ചൂടുപാലില്‍ ചേര്‍ത്തുകഴിക്കാവുന്ന പ്രോട്ടീന്‍ ഡ്രിങ്കും പണിപുരയിലാണ്. രണ്ടുമാസത്തിനുള്ളില്‍ ഇത് പുറത്തിറങ്ങിയാല്‍ കൂണ്‍ കൃഷിക്ക് പുത്തന്‍ മാനങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.

പുതുതായി കൃഷിയിലേക്കുറങ്ങുന്നവര്‍ക്ക് പരിശീലനവും വിപണി സഹായവും നല്‍കുന്നുണ്ടിവര്‍. കൂണ്‍വിറ്റ ഡി എന്ന പേരില്‍ ഒരുവര്‍ഷം വരെ സൂക്ഷിപ്പുകാലമുള്ള, ചൂടുപാലില്‍ ചേര്‍ത്തുകഴിക്കാവുന്ന പ്രോട്ടീന്‍ ഡ്രിങ്കും പണിപുരയിലാണ്. രണ്ടുമാസത്തിനുള്ളില്‍ ഇത് പുറത്തിറങ്ങിയാല്‍ കൂണ്‍ കൃഷിക്ക് പുത്തന്‍മാനങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.

ഫോണ്‍: തങ്കച്ചന്‍- 9895395021

Related Stories

No stories found.
logo
The Fourth
www.thefourthnews.in