ബട്ടര്‍നട്ട് സ്‌ക്വാഷ്
ബട്ടര്‍നട്ട് സ്‌ക്വാഷ്

കേരളത്തിലേക്ക് പുതിയ പച്ചക്കറി ഇനം: ബട്ടര്‍നട്ട് സ്‌ക്വാഷ്

പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്ന ഇതിന്റെ ഉത്ഭവം മധ്യ അമേരിക്കയിലാണ്.
Updated on
2 min read

കേരളത്തിന്‍റെ പച്ചക്കറി മെനുവിലേക്ക് ഒരു പച്ചക്കറി ഇനം കൂടി. അമേരിക്കയില്‍ നിന്നെത്തി, കേരളത്തിലെ കൃഷിയിലും താരമാകുകയാണ് ബട്ടര്‍നട്ട് സ്‌ക്വാഷ്. പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്ന ഇതിന്റെ ഉത്ഭവം മധ്യ അമേരിക്കയിലാണ്. 1940 കളിലാണ് ഈ അപൂര്‍വയിനം പച്ചക്കറി കണ്ടെത്തുന്നത്. പിന്നീടിതിന്റെ കൃഷി ന്യൂസിലാന്‍ഡ് വ്യാവസായികാടിസ്ഥാനത്തില്‍ ഏറ്റെടുത്തു. ഇപ്പോഴിത് വിവിധ രാജ്യങ്ങളില്‍ വ്യാപകമായി കൃഷിചെയ്യുന്നു. മത്തങ്ങയുടെ കുടുംബക്കാരനാണെങ്കിലും അടിയില്‍ ബോളുപോലെയും അതിനുമുകളിലേക്ക് കുപ്പിയുടെ ആകൃതിയില്‍ നീണ്ടുമിരിക്കുന്ന രൂപമാണ് ബട്ടര്‍നട്ട് സ്‌ക്വാഷിന്. മത്തങ്ങ ഉപയോഗിക്കുന്ന എല്ലാ വിഭവങ്ങളിലും പകരക്കാരനായി ബട്ടര്‍നട്ട് സ്‌ക്വാഷ് ഉപയോഗിക്കാം. ഇല, പൂവ്, വള്ളി എന്നിവയെല്ലാം മത്തന് സമാനം. ബട്ടര്‍നട്ട് സ്‌ക്വാഷ് നടുവേ മുറിച്ചാല്‍ മത്തന്‍ മുറിച്ചതാണെന്നേ തോന്നു. മത്തന്‍ വിത്തും ബട്ടര്‍നട്ട് സ്‌ക്വാഷിന്റെ വിത്തും ഒന്നാണെന്നു തോന്നും. കേരളത്തിലെ കാലാവസ്ഥയില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാന്‍ കഴിയുന്ന കാര്‍ഷിക വിളയാണിത്. അതിനാല്‍ ബട്ടര്‍നട്ട് സ്‌ക്വാഷിനെ ഒരു ഓള്‍ സീസണ്‍ വിളയെന്നു വിളിക്കാം.

1940 കളിലാണ് ഈ അപൂര്‍വയിനം പച്ചക്കറി കണ്ടെത്തുന്നത്. പിന്നീടിതിന്റെ കൃഷി ന്യൂസിലാന്‍ഡ് വ്യാവസായികാടിസ്ഥാനത്തില്‍ ഏറ്റെടുത്തു. ഇപ്പോഴിത് വിവിധ രാജ്യങ്ങളില്‍ വ്യാപകമായി കൃഷിചെയ്യുന്നു.

കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിന്‍ എ, പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 , വിറ്റാമിന്‍ ഇ , മഗ്‌നീഷ്യം , മാംഗനീസ് എന്നിവയാല്‍ സമ്പന്നമാണിത്.

പരിപ്പിന്റെ രുചിയുള്ളതിനാല്‍ ബട്ടര്‍നട്ടെന്നും പച്ചയായോ വേവിക്കാതെയോ കഴിക്കുന്നത് എന്നര്‍ഥത്തില്‍ സ്‌ക്വാഷ് എന്ന പദവും ചേര്‍ന്നാണ് ബട്ടര്‍നട്ട് സ്‌ക്വാഷ് എന്ന പേരുവീണത്. കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിന്‍ എ, പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 , വിറ്റാമിന്‍ ഇ , മഗ്‌നീഷ്യം , മാംഗനീസ് എന്നിവയാല്‍ സമ്പന്നമാണിത്.

നല്ല നീര്‍വാര്‍ച്ചയുള്ള വളക്കൂറുള്ള മണ്ണാണ് കൃഷിക്കനുയോജ്യം. മലയോരകൃഷിക്കും അനുയോജ്യമാണ് ബട്ടര്‍നട്ട് സ്‌ക്വാഷ്.

അധികം മഴയില്ലാത്ത സമയത്തെ, ഈര്‍പ്പമില്ലാത്ത മണ്ണാണ് വിത്തുപാകാന്‍ ഉത്തമം. മണ്ണില്‍ നിന്ന് ഒരിഞ്ചു താഴ്ത്തിവേണം വിത്തു പാകാന്‍. പ്രോട്രേകളില്‍ നട്ട് ഇരുപത് ദിവസം കഴിയുമ്പോള്‍ മഴയില്ലെന്നുറപ്പു വരുത്തി പറിച്ചു നടാം. വിത്തു മുളയ്ക്കുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ ജലസേചനം നല്‍കണം. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലമാണെങ്കില്‍ വളര്‍ച്ചയും കാ പിടിത്തവും വര്‍ധിക്കും. നല്ല നീര്‍വാര്‍ച്ചയുള്ള വളക്കൂറുള്ള മണ്ണാണ് കൃഷിക്കനുയോജ്യം. മലയോരകൃഷിക്കും അനുയോജ്യമാണ് ബട്ടര്‍നട്ട് സ്‌ക്വാഷ്. വെള്ളം വാര്‍ന്നു പോകുന്നതിനാല്‍ കുന്നുകളിലെ കൃഷി ലാഭകരവുമാകും. മൂന്നടി അകലത്തില്‍ മൂന്നിഞ്ച് പൊക്കത്തില്‍ വൃത്തത്തിലുള്ള തവാരണകള്‍ തീര്‍ത്ത് അതിലും കൃഷി ചെയ്യാം. ഇങ്ങനെ തീര്‍ത്ത ചെറിയ തടങ്ങളുടെ വരികള്‍ തമ്മില്‍ ആറടി അകലം നല്‍കണം. ഒരുതടത്തില്‍ മൂന്നുചെടികള്‍ എന്നരീതിയില്‍ നടാം.

കായുടെ തൊണ്ടുകള്‍ കട്ടിയായാല്‍ വിളവെടുപ്പുപാകമായെന്ന് അനുമാനിക്കാം. നഖം കൊണ്ട് കായയുടെ പുറത്ത് അമര്‍ത്തിയാല്‍ തൊണ്ട് പൊട്ടാത്തതാണ് വിളവെടുപ്പു പാകം. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ കായകള്‍ എളുപ്പം കേടാകാന്‍ സാധ്യതയുള്ളതിനാല്‍ മഴയ്ക്കു മുമ്പ് വിളവെടുക്കണം. വള്ളിയില്‍ നിന്ന് മുന്നു നാലിഞ്ച് കയറ്റി നല്ല മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ചു വേണം കായകള്‍ മുറിച്ചെടുക്കാന്‍. ഇങ്ങനെ മുറിക്കുമ്പോള്‍ വള്ളികള്‍ക്ക് കേടുപാടുണ്ടാകാതെയും സൂക്ഷിക്കണം.

logo
The Fourth
www.thefourthnews.in