ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഒരു ദിവസം കൊണ്ട് നാലു രൂപയുടെ ഇടിവു രേഖപ്പെടുത്തിയ രാജ്യാന്തര മാര്‍ക്കറ്റിനു പിന്നാലെ ആഭ്യന്തര മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ വില 180 രൂപയിലേക്കു താണു.
Updated on
1 min read

കഴിഞ്ഞ ഓഗസ്റ്റില്‍ കിലോയ്ക്ക് 250 രൂപവരെ ഉയര്‍ന്ന് റിക്കാര്‍ഡിട്ട റബര്‍വില വീണ്ടും കുത്തനെ ഇടിഞ്ഞു തുടങ്ങി. വില 180 ലേക്ക് താഴ്ന്നതോടെ ടാപ്പിംഗ് പുനരാരംഭിച്ച ഇടത്തരം തോട്ടങ്ങളില്‍ ടാപ്പിംഗ് ജോലികള്‍ നിലയ്ക്കുകയാണ്. റബറിന്റെ രാജ്യാന്തര വില നിശ്ചയിക്കുന്ന ബാങ്കോക്ക് മാര്‍ക്കറ്റും ഇടിഞ്ഞു. ഇവിടെ ആര്‍എസ്എസ് 4 ഗ്രേഡ് റബര്‍ കിലോയ്ക്ക് 196 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്.

ഒരു ദിവസം കൊണ്ട് നാലു രൂപയുടെ ഇടിവു രേഖപ്പെടുത്തിയ രാജ്യാന്തര മാര്‍ക്കറ്റിനു പിന്നാലെ ആഭ്യന്തര മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ വില 180 രൂപയിലേക്കു താണു. കോട്ടയം, കൊച്ചി മാര്‍ക്കറ്റുകളില്‍ റബര്‍ബോര്‍ഡ് വില 183 രൂപയാണ്. എന്നാല്‍ ചെറുകിട വ്യാപാരികള്‍ കിലോയ്ക്ക് പത്തു രൂപ താഴ്ത്തിയാണ് പലയിടത്തും ചരക്കെടുക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

ഇറക്കുമതി വര്‍ധിപ്പിച്ച് ആഭ്യന്തര വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ടയര്‍ കമ്പനികളുടെ നിലപാടിനെതിരേ റബര്‍ ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. റബര്‍ ഇറക്കുമതി റബര്‍ മേഖലയുടെ നിലനില്‍പു തന്നെ ആശങ്കയിലാക്കുകയാണെന്നും ഇതേക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും റബര്‍ ബോര്‍ഡ് പറയുന്നു.

ആഭ്യന്തര വിപണി ഇനിയും ഇടിഞ്ഞാല്‍ ടാപ്പിംഗില്‍ നിന്നു മാറി നില്‍ക്കേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിലകൂടിയതോടെ വായ്പയെടുത്തും മറ്റും തോട്ടങ്ങള്‍ വൃത്തിയാക്കി ടാപ്പിംഗിലേക്കു നീങ്ങിയ കര്‍ഷകര്‍ അങ്കലാപ്പിലാണ്. റബര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയെ തകര്‍ക്കാതെ വിപണിയില്‍ ഇടപെട്ടെങ്കില്‍ മാത്രമേ വിലയിടിവ് നിയന്ത്രിക്കാനാകൂ എന്ന നിലപാടിലാണ് റബര്‍ ബോര്‍ഡ്.

logo
The Fourth
www.thefourthnews.in