മഞ്ഞുമൂടിയ കൃഷിത്തോട്ടങ്ങളുടെ മനോഹര കാഴ്ചകള്‍; കൊട്ടക്കമ്പൂരിലെ കൂടാരവാസം

മലമടക്കുകള്‍ തട്ടുകളാക്കി പുനംകൃഷി രീതി അനുവര്‍ത്തിക്കുന്ന കൃഷിയിടങ്ങള്‍ക്കു നടുവില്‍ താമസമൊരുക്കുന്നത് കര്‍ഷകര്‍ തന്നെയാണ്. ഫാം ടൂറിസത്തിലൂടെ മികച്ച വരുമാനം എന്ന ലക്ഷ്യത്തോടെയാണ് കൃഷി ക്രമീകരണം.

മലകളില്‍ നിന്ന് കളകളാരവങ്ങളോടെ ഒലിച്ചിറങ്ങുന്ന ചെറു അരുവികള്‍, അവ മുകളില്‍ നിന്നും താഴ്ചയിലേക്കു വീഴുമ്പോള്‍ അതൊരു വെള്ളച്ചാട്ടമായി രൂപം പ്രാപിക്കുന്നു. ഇവയ്ക്കു നടുവില്‍ കൂടാരങ്ങളില്‍ അന്തിയുറങ്ങുമ്പോള്‍ മനസില്‍ ഒരു പ്രശാന്തത... രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വരവേല്‍ക്കുന്നത് മഞ്ഞുമൂടിയ കൃഷിത്തോട്ടങ്ങളുടെ മനോഹര കാഴ്ചകള്‍.... മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന കൊട്ടക്കമ്പൂരിലെത്തിയാല്‍ ഇതൊക്കെ നേരില്‍ കാണാം... താമസവും ഭക്ഷണവുമൊരുക്കി ശ്രീറാമും ശംഭുവുമുണ്ടാകും...

കാടും കുറ്റിക്കാടുകളും വെട്ടി അവ കത്തിച്ചശേഷം കൃഷി നടത്തുന്ന രീതിയാണ് പുനംകൃഷി. ഇവിടത്തെ കൃഷിയിടങ്ങള്‍ക്കു നടുവില്‍ കൂടാരങ്ങളൊരുക്കി കൃഷിയിട വിനോദസഞ്ചാരത്തിന് പുത്തന്‍ മാനങ്ങള്‍ നല്‍കുകയാണ് സുഹൃത്തുക്കളായ ശംഭുവും ശ്രീറാമും.

വട്ടവടയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ യാത്രചെയ്താല്‍ കൊട്ടക്കമ്പൂരിലെത്താം. മലമടക്കുകള്‍ തട്ടുകളാക്കി പുനംകൃഷി രീതി അനുവര്‍ത്തിക്കുന്ന കൃഷിയിടങ്ങള്‍ക്കു നടുവില്‍ താമസമൊരുക്കുന്നത് കര്‍ഷകര്‍ തന്നെയാണ്. ഫാം ടൂറിസത്തിലൂടെ മികച്ച വരുമാനം എന്ന ലക്ഷ്യത്തോടെയാണ് കൃഷി ക്രമീകരണം. കാടും കുറ്റിക്കാടുകളും വെട്ടി അവ കത്തിച്ചശേഷം കൃഷി നടത്തുന്ന രീതിയാണ് പുനംകൃഷി. ഇവിടത്തെ കൃഷിയിടങ്ങള്‍ക്കു നടുവില്‍ കൂടാരങ്ങളൊരുക്കി കൃഷിയിട വിനോദസഞ്ചാരത്തിന് പുത്തന്‍ മാനങ്ങള്‍ നല്‍കുകയാണ് സുഹൃത്തുക്കളായ ശംഭുവും ശ്രീറാമും. ഹോട്ടലുകളില്‍ ഷെഫുമാരായ ഇരുവരും കൃഷിയിടത്തിലെത്തുന്നവര്‍ക്ക് ഭക്ഷണമുള്‍പ്പെടെ ഒരുക്കി നല്‍കുന്നുണ്ട്. 1600 രൂപയാണ് നിലവില്‍ ഒരാള്‍ക്ക് താമസത്തിനും ഭക്ഷണത്തിനുമായി ഈടാക്കുന്നത്. പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികളും വിളകളും ഉപയോഗിച്ചുള്ള ഭക്ഷണവും പ്രകൃതിയോടൊപ്പമുള്ള താമസവും മനസിനു നല്‍കുന്ന കുളിര്‍മ ചില്ലറയായിരിക്കില്ല.

ഫോണ്‍: ശ്രീറാം-8330097572, ശംഭു: 9074576198

Related Stories

No stories found.
logo
The Fourth
www.thefourthnews.in