Video| മനസുണര്‍ത്തുന്ന മട്ടുപ്പാവ് കൃഷി

ജൈവകൃഷി രീതിയാണ് പിന്തുടരുന്നത്
ഭാസ്‌കരന്‍ നായരും ഭാര്യ ഡി വിജയവും
Video| 400 ലേറെ ഇനം വാഴകള്‍ ; ലിംക ബുക്കിൽ ഇടം നേടി കര്‍ഷകന്‍

വീട്ടാവശ്യത്തിനും സുഹൃത്തുക്കള്‍ക്കും നല്‍കിയശേഷമുള്ളവ തൈക്കാടുള്ള ഗാന്ധിസ്മാരക നിധിയിലെ സ്വദേശി കര്‍ഷക വിപണിയില്‍ വില്‍ക്കുകയാണ് പതിവ് .ഉള്ളൂര്‍ പോങ്ങുംമൂച്ചില്‍ രവീന്ദ്രന്റെ മട്ടുപ്പാവ് കൃഷി രീതികളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടും കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ അദ്ദേഹം നടത്തുന്ന കാര്‍ഷിക പഠനക്കളരിയില്‍ നിന്ന് ശാസ്ത്രീയ അറിവ് നേടിയുമാണ് ഇവര്‍ മട്ടുപ്പാവ്കൃഷി സമൃദ്ധമാക്കിയത്. കൃഷിച്ചെലവ് ചുരുക്കാന്‍ ജൈവവളങ്ങളായ പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ്, മുട്ടമിശ്രിതം എന്നിവ വീട്ടില്‍ തന്നെ തയാറാക്കുന്നു.

ഭാസ്‌കരന്‍ നായരും ഭാര്യ ഡി വിജയവും
പച്ചമുളക് മുതല്‍ ഡ്രാഗണ്‍ ഫ്രൂട്ട് വരെ - മനം നിറയ്ക്കുന്ന മട്ടുപ്പാവ്

തിരുവനന്തപുരം നഗരത്തില്‍ നിന്നു 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരുവിക്കര മുള്ളിലവിന്‍മൂട്ടിലെ ഈ പച്ചത്തുരുത്തിലെത്താം.ധനവകുപ്പില്‍ അണ്ടര്‍സെക്രട്ടറിയായിരുന്ന ഭാസ്‌കരന്‍ നായരും ഭാര്യ ഡി വിജയവും മട്ടുപ്പാവില്‍ കൃഷി ചെയ്യാത്തതായി ഒന്നുമില്ല.ബീന്‍സ്, പുതിന, കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും ഇവിടെ വിളയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in