കുതിരകള്‍ നോക്കി 
നടത്തുന്ന കൃഷിത്തോട്ടം

കുതിരകള്‍ നോക്കി നടത്തുന്ന കൃഷിത്തോട്ടം

ജാതിയും കവുങ്ങും തെങ്ങും ബഹുവിള സമ്പ്രദായത്തില്‍ വളരുന്ന ഇവിടെ പഴവര്‍ഗങ്ങളും പ്ലാന്റേഷന്‍ നഴ്‌സറിയുമൊക്കെയുണ്ട്.
Updated on
2 min read

ഇവിടത്തെ കൃഷിത്തോട്ടത്തിന്റെ നടത്തിപ്പുകാര്‍ കുതിരകളാണ്. ജാതിയും കവുങ്ങും തെങ്ങും ബഹുവിള സമ്പ്രദായത്തില്‍ വളരുന്ന ഇവിടെ പഴവര്‍ഗങ്ങളും പ്ലാന്റേഷന്‍ നഴ്‌സറിയുമൊക്കെയുണ്ട്. പക്ഷികളും വളര്‍ത്തുമൃഗങ്ങളുമൊക്കെയുള്ള ഈ തോട്ടം ഒരു ഫാം ടൂറിസം കേന്ദ്രമാണ്. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ കൃഷിയിട പഠനകേന്ദ്രം കൂടിയാണിത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്ലാന്റ് ജീനോം സേവ്യര്‍ അവാര്‍ഡ് കരസ്ഥമാക്കിയ കല്ലിങ്കല്‍ ഒന്നു മുതല്‍ 12 വരെയുള്ള ജാതിയിനങ്ങളും ഈ കേന്ദ്രത്തെ വ്യത്യസ്തമാക്കുന്നു. ജീവിതത്തിലുണ്ടായ വെല്ലുവിളികളെ നേരിട്ട് മുന്നേറുന്ന വനിതാ സംരംഭക സ്വപ്‌ന സിബിയുടെ സംരംഭക മികവിന്റെ ഉദാഹരണം കൂടിയാണ് ഇവിടം. തൃശൂര്‍ പട്ടിക്കാട്ടെ കല്ലിങ്കല്‍ നഴ്‌സറി.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്ലാന്റ് ജീനോം സേവ്യര്‍ അവാര്‍ഡ് കരസ്ഥമാക്കിയ കല്ലിങ്കല്‍ ഒന്നു മുതല്‍ 12 വരെയുള്ള ജാതിയിനങ്ങളും ഈ കേന്ദ്രത്തെ വ്യത്യസ്തമാക്കുന്നു. ജിവിതത്തിലുണ്ടായ വെല്ലുവിളികളെ നേരിട്ട് മുന്നേറുന്ന വനിതാ സംരംഭക സ്വപ്‌ന സിബിയുടെ സംരംഭക മികവിന്റെ ഉദാഹരണം കൂടിയാണ് ഇവിടം.

പക്ഷികളും വളര്‍ത്തുമൃഗങ്ങളുമൊക്കെയുള്ള ഈ തോട്ടം ഒരു ഫാം ടൂറിസം കേന്ദ്രമാണ്. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ കൃഷിയിട പഠനകേന്ദ്രം കൂടിയാണിത്.

കുതിരകളും തോട്ടവും

കുതിരകള്‍ നോക്കി നടത്തുന്ന തോട്ടമെന്നു വേണമെങ്കില്‍ ഈ 15 ഏക്കറിനെ വിശേഷിപ്പിക്കാം. തെങ്ങും കവുങ്ങും ജാതിയും മിശ്രവിള സമ്പ്രദായത്തില്‍ വളര്‍ത്തുന്ന ഇവിടത്തെ കവുങ്ങുകളില്‍ കുരുമുളകും വിളയുന്നു. തോട്ടത്തിലെ പുല്ലുകളും വീഴുന്ന തെങ്ങോലയും പാളകളുമെല്ലാം തിന്നു തീര്‍ത്ത് തോട്ടം വൃത്തിയാക്കുന്ന ചുമതല കുതിരകള്‍ക്കാണ്. ആണ്‍കുതിര ഉള്ളസ്ഥലങ്ങളിലെത്തിച്ചാണ് ബീജാധാനം നടത്തുന്നത്. ഇങ്ങനെ പിറന്ന അഞ്ച് ആണ്‍കുതിരകളെ ആറുമാസം വളര്‍ത്തി വിറ്റത് ഒന്നിന് ഒരുലക്ഷം രൂപയ്ക്കാണ്.

പ്ലാന്റ് ജീനോം സേവ്യര്‍ അവാര്‍ഡ് ലഭിച്ച ജാതിയിനങ്ങള്‍

പരമ്പരാഗത വിളവൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്ലാന്റ് ജീനോം സേവ്യര്‍ അവാര്‍ഡ് ലഭിച്ച ജാതിയിനങ്ങളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. കല്ലിങ്കല്‍ ഒന്നു മുതല്‍ 12 വരെ ജാതിയിനങ്ങളാണ് ഇവിടെ സംരക്ഷിച്ച് തൈകള്‍ നഴ്‌സറിയിലൂടെ നല്‍കുന്നത്. പഴയ മരങ്ങള്‍ മുറിച്ചുമാറ്റുന്ന സ്ഥലങ്ങളിലാണ് നഴ്‌സറി സംവിധാനം ഒരുക്കുന്നത്. ഇങ്ങനെ പ്രകൃതിയേക്കൂടി സംരക്ഷിച്ചു നടത്തുന്ന നഴ്‌സറി പുതിയൊരു ആശയവും നല്‍കുന്നു. ജാതിയും തെങ്ങും കവുങ്ങും കൃത്യമായ ഇടയകലത്തിലാണ് ഇവിടെ വളര്‍ത്തുന്നത്. കവുങ്ങുകള്‍ കുരുമുളകിന്റെ താങ്ങുകാലുകള്‍ കൂടിയാണ്. ഇങ്ങനെ ഒരുസ്ഥലത്ത് നാലുവിളകള്‍ ഉള്ളതിനാല്‍ ഒരുവിളയ്ക്ക് അല്‍പം വില കുറഞ്ഞാലും മറ്റേവിള അത് പരിഹരിച്ചുകൊള്ളും.

ഏലക്കൃഷിത്തോട്ടത്തില്‍ വച്ച് മരക്കൊമ്പൊടിഞ്ഞു വീണ് സിബി മരിച്ചെങ്കിലും ആ ആത്മാവിന്റെ നിറഞ്ഞു നില്‍ക്കുന്ന തോട്ടത്തില്‍ സിബിയുടെ സാന്നിധ്യമനുഭവിച്ച് സ്വപ്‌നയെന്ന സംരംഭക ചരിത്രമെഴുതുകയാണ്.

90 ശതമാനവും ജൈവരീതിയിലുള്ള കൃഷിയില്‍ വളവു കുറയുന്നില്ല. കൃഷിയിടത്തിന്റെ അതിരുകളില്‍ വച്ചിരിക്കുന്ന ശീമക്കൊന്നയിലകള്‍ യഥാസമയം കവുങ്ങിനും തെങ്ങിനും നല്‍കുന്നു. ജാതിക്ക് വര്‍ഷത്തില്‍ ഒന്‍പതു തവണ ജീവാമൃതം നല്‍കും. ഇതുണ്ടാക്കാനായി നാടന്‍പശുക്കളെ വളര്‍ത്തുന്നുമുണ്ട്. മുയലുകളും കൊക്കറ്റീലുകളും ലൗബേര്‍ഡുകളും അലങ്കാര പ്രാവുകളുമൊക്കെ കാഴ്ചകളൊരുക്കുന്ന കൃഷിത്തോട്ടത്തിലൂടെയുള്ള നടത്തം തന്നെ മനസിനെ കുളിര്‍പ്പിക്കും. കല്ലിങ്കല്‍ സിബിയുടെ സ്വപ്‌നമായിരുന്നു ഇതെല്ലാം. ഏലക്കൃഷിത്തോട്ടത്തില്‍ വച്ച് മരക്കൊമ്പൊടിഞ്ഞു വീണ് സിബി മരിച്ചെങ്കിലും ആ ആത്മാവിന്റെ നിറഞ്ഞു നില്‍ക്കുന്ന തോട്ടത്തില്‍ സിബിയുടെ സാന്നിധ്യമനുഭവിച്ച് സ്വപ്‌നയെന്ന സംരംഭക ചരിത്രമെഴുതുകയാണ്.

ഫോണ്‍: സ്വപ്‌ന സിബി- 98475 83022.

logo
The Fourth
www.thefourthnews.in