'ഉസൈന്‍ ബോള്‍ട്ടിന്റെ കാച്ചിലും പ്രമേഹത്തെ ചെറുക്കുന്ന കിഴങ്ങും'; അതിശയിപ്പിക്കും മാനുവലിന്റെ കൃഷിത്തോട്ടം

78-ല്‍ അധികം കിഴങ്ങിനങ്ങള്‍ സംരക്ഷിക്കുന്നുണ്ട് പി.ജെ. മാനുവല്‍. പണ്ടു കൃഷിചെയ്തിരുന്നതും അപൂര്‍വവുമായ പല കിഴങ്ങുവര്‍ഗ വിളകള്‍ സംരക്ഷിക്കുകയും കൃഷിചെയ്ത് മറ്റുകര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്യുന്നു.

ഒളിമ്പിക്‌സില്‍ ഓട്ടത്തിന് ഗോള്‍ഡ് മെഡല്‍ നേടിയ ഉസൈന്‍ ബോള്‍ട്ടിന് ഈ ഊര്‍ജം എവിടെ നിന്നു കിട്ടുന്നു? ഈ ചോദ്യം വയനാട് ഒരപ്പിലെ ഇക്കോ ഫ്രണ്ട്‌സ് നാട്ടറിവു പഠനകേന്ദ്രത്തിലെ പി ജെ മാനുവലിനോടു ചോദിച്ചാല്‍ കാച്ചിലില്‍ നിന്നെന്നാകും മറുപടി ലഭിക്കുക. വെറുതേ പറയുന്നതല്ല, വ്യക്തമായ തെളിവുകളോടെതന്നെയാണ് ഈ മറുപടി. ഉസൈന്‍ ബോള്‍ട്ട് കാച്ചില്‍ ഉയര്‍ത്തിക്കാട്ടി ഇതുവെളിപ്പെടുത്തിയ വാര്‍ത്തയുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് മാനുവലിന്റെ പ്രതികരണം.

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രമുള്‍പ്പെടെ ഈ രംഗത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മാനുവല്‍. ഇവര്‍ നല്‍കുന്ന വിത്തുകളുള്‍പ്പെടെ സ്വന്തം കൃഷിയിടത്തില്‍ കൃഷിചെയ്യുന്നു. ഒപ്പം കേരളത്തില്‍ പണ്ടു കൃഷിചെയ്തിരുന്നതും അപൂര്‍വവുമായ പല കിഴങ്ങുവര്‍ഗ വിളകളും കണ്ടെത്തി സംരക്ഷിക്കുകയും കൃഷിചെയ്ത് മറ്റ് കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്യും. ഇത്തരത്തില്‍ 78 ല്‍ അധികം കിഴങ്ങിനങ്ങള്‍ സംരക്ഷിക്കുന്നുണ്ട് മാനുവല്‍. ഒപ്പം കൃഷി വിജ്ഞാന വ്യാപനപ്രവര്‍ത്തനങ്ങളിലും കാര്‍ഷിക പ്രദര്‍ശനങ്ങളിലും സജീവ സാന്നിധ്യവുമാണിദ്ദേഹം.

പൊട്ടാസ്യത്തിന്റെ ഉറവിടമാണ് കാച്ചില്‍ 100 ഗ്രാം കിഴങ്ങില്‍ 368 മില്ലിഗ്രാം പൊട്ടാസ്യമുണ്ട്. സോഡിയം മൂലമുള്ള കുഴഞ്ഞു വീഴലുകളും മരണങ്ങളും വര്‍ധിക്കുന്ന ഇക്കാലത്ത് അതിനുള്ള പ്രതിവിധിയും കിഴങ്ങിലുണ്ട്. ചേമ്പ് സോഡിയത്തിന്റെ വലിയ കലവറയാണ്.

കുഴഞ്ഞു വീഴില്ല, പ്രമേഹം വരില്ല

കിഴങ്ങുവര്‍ഗങ്ങളുടെ ഗുണങ്ങളെക്കുറിച്ചു ചോദിച്ചാല്‍ വാചാലനാകും മാനുവല്‍. പറയുന്നതെല്ലാം ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവരുടെ പഠനങ്ങള്‍ നിരത്തി. പൊട്ടാസ്യത്തിന്റെ ഉറവിടമാണ് കാച്ചില്‍ 100 ഗ്രാം കിഴങ്ങില്‍ 368 മില്ലിഗ്രാം പൊട്ടാസ്യമുണ്ട്. സോഡിയം കുറയുന്നതു കാരണമുള്ള കുഴഞ്ഞു വീഴലുകളും മരണങ്ങളും വര്‍ധിക്കുന്ന ഇക്കാലത്ത് അതിനുള്ള പ്രതിവിധിയും കിഴങ്ങിലുണ്ട്.

ചേമ്പ് സോഡിയത്തിന്റെ വലിയ കലവറയാണ്. രണ്ടാം സ്ഥാനം കൂവയ്ക്കും മൂന്നാം സ്ഥാനം കൂര്‍ക്കയ്ക്കുമാണ്. പ്രമേഹത്തെ നിയന്ത്രിയാനും വിളര്‍ച്ച തടയാനും മധുരക്കിഴങ്ങു കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടനവരെ പറയുന്നതെന്ന് മാനുവല്‍ പറയുന്നു. വിദേശിയായ കുറ്റിക്കാച്ചില്‍, സ്വയം കണ്ടെത്തിയ മുളം കാച്ചില്‍, ഉള്ളു തൂവെള്ള നിറമുള്ള വെള്ളക്കാച്ചില്‍, ഇഞ്ചിക്കാച്ചില്‍, ചെറുതൂണന്‍ കാച്ചില്‍, വാഴക്കന്നു വളരുംപോലെ വളരുന്ന വാഴ വടക്കന്‍, പുറംതൊലിയില്‍ ഉരച്ചാല്‍ രക്തം പോലുള്ള വെള്ളമൊഴുകുന്ന ചോരക്കാച്ചില്‍, പുഴുങ്ങി ഏഴുദിവസം അടുപ്പിച്ച് കഴിച്ചാല്‍ അര്‍ശസ് മാറുന്ന ഒറ്റമൂലിയായ മുക്കിഴങ്ങ് എന്നിങ്ങനെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തത്ര വലുതാണ് മാനുവലിന്റെ കിഴങ്ങുശേഖരം.

വിദേശിയായ കുറ്റിക്കാച്ചില്‍, സ്വയം കണ്ടെത്തിയ മുളം കാച്ചില്‍, ഉള്ളു തൂവെള്ള നിറമുള്ള വെള്ളക്കാച്ചില്‍, ഇഞ്ചിക്കാച്ചില്‍, ചെറുതൂണന്‍ കാച്ചില്‍, വാഴക്കന്നു വളരുംപോലെ വളരുന്ന വാഴ വടക്കന്‍, പുറംതൊലിയില്‍ ഉരച്ചാല്‍ രക്തം പോലുള്ള വെള്ളമൊഴുകുന്ന ചോരക്കാച്ചില്‍, പുഴുങ്ങി ഏഴുദിവസം അടുപ്പിച്ച് കഴിച്ചാല്‍ അര്‍ശസ് മാറുന്ന ഒറ്റമൂലിയായ മുക്കിഴങ്ങ് എന്നിങ്ങനെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തത്ര വലുപ്പമുണ്ട് മാനുവലിന്റെ കിഴങ്ങുശേഖരത്തിന്.

വയനാട് ഒരപ്പിലെ ഇക്കോ ഫ്രണ്ട്‌സ് നാട്ടറിവു പഠനകേന്ദ്രം.
വയനാട് ഒരപ്പിലെ ഇക്കോ ഫ്രണ്ട്‌സ് നാട്ടറിവു പഠനകേന്ദ്രം.

പായസക്കാച്ചിലും ആകാശ ഉരുളക്കിഴങ്ങും

ചൂടുവെള്ളം കണ്ടാല്‍ ലയിച്ച് ഇല്ലാതാകുന്ന പായസക്കാച്ചില്‍ പായസം വയ്ക്കാന്‍ ഉപയോഗിക്കുന്നതാണ്. കേരളീയരുടെ ഉരുളക്കിഴങ്ങാണ് ആകാശ ഉരുളക്കിഴങ്ങ് എന്ന മറുപേരില്‍ അറിയപ്പെടുന്ന അടതാപ്പ്. ഇതിന്റെ കിഴങ്ങ് ഇറച്ചിക്കറികളില്‍ പ്രധാന ചേരുവയായതിനാല്‍ ഇറച്ചിക്കാച്ചില്‍ എന്നും അറിയപ്പെടുന്നുണ്ട്. കഴിക്കാന്‍ നല്ല രുചിയുള്ളതാണ് കല്ലന്‍തൂണന്‍ കാച്ചില്‍. മധുരക്കിഴങ്ങിന്റെ വ്യത്യസ്ത ഇനങ്ങള്‍ വായില്‍ വെള്ളമൂറിക്കും. വയനാടന്‍ മഞ്ഞളിന്റെ വലുപ്പം ആരേയും ആകര്‍ഷിക്കുന്നതാണ്. ചെങ്ങഴിനീര്‍ കിഴങ്ങ് ചവനപ്രാശത്തിലെ മുഖ്യചേരുവയാണ്. ഇതെല്ലാം മാനുവലിന്റെ ശേഖരത്തിലുണ്ട്.

നുറാംഗ് എന്ന പേരില്‍ ആദിവാസികള്‍ ഉള്‍പ്പെടുന്ന വലിയൊരു കര്‍ഷക ഗ്രൂപ്പാണ് മാനുവലിന്റെ കാച്ചില്‍ ഇനങ്ങള്‍ കൃഷി ചെയ്യുന്നവരിലധികവും.

വിദേശവിപണിയില്‍ പ്രിയം, ഏക്കറില്‍ നിന്ന് രണ്ടര ലക്ഷം

പുല്‍പ്പള്ളി, ബത്തേരി ഭാഗങ്ങളില്‍ കാണുന്ന ഉണ്ടക്കാച്ചില്‍ വിദേശവിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതാണ്. ഒരേക്കറില്‍ നിന്ന് രണ്ടരലക്ഷം രൂപയുടെ കിഴങ്ങു വിറ്റ കര്‍ഷകരുണ്ടെന്ന് മാനുവല്‍ പറയുന്നു. നുറാംഗ് എന്ന പേരില്‍ ആദിവാസികള്‍ ഉള്‍പ്പെടുന്ന വലിയൊരു കര്‍ഷക ഗ്രൂപ്പാണ് മാനുവലിന്റെ കാച്ചില്‍ ഇനങ്ങള്‍ കൃഷി ചെയ്യുന്നവരിലധികവും. വ്യത്യസ്ത ഇനം കിഴങ്ങുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഗ്രൂപ്പുകളിലും അംഗമാണ് മാനുവല്‍. സ്‌കൂള്‍കുട്ടികളിലേക്ക് കാര്‍ഷിക സംസ്‌കാരം പകര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാലയ കൃഷിക്ലബുകളും നാട്ടറിവ് പഠനകേന്ദ്രം നടത്തുന്നുണ്ട്.

ഫോണ്‍:പി.ജെ മാനുവല്‍- 62820 98732.

Related Stories

No stories found.
logo
The Fourth
www.thefourthnews.in