മൃഗചികിത്സ ഇനി വീട്ടുപടിക്കല്‍: മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുമായി മൃഗസംരക്ഷണ വകുപ്പ്
കേരളത്തില്‍ മൃഗചികിത്സാ സേവനം വീട്ടുപടിക്കലെത്തിക്കാന്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുമായി മൃഗസംരക്ഷണ വകുപ്പ്. ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേർന്നാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളാരംഭിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും പദ്ധതി നടപ്പിലാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന '1962' എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഒരു കേന്ദ്രീകൃത കോള്‍ സെന്റര്‍ വഴിയാണ് മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ സ്വീകരിച്ച് കോള്‍ സെന്ററിലെ വെറ്ററിനറി സര്‍ജന് കൈമാറുന്ന രീതിയിലാണ് മൊബൈല്‍ വെറ്റിനറി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക.
ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി എട്ടുവരെ സേവനം ലഭിക്കും. ചികിത്സ, രോഗ നിര്‍ണയം, കൃത്രിമ ബീജാധാന സൗകര്യം, ശസ്ത്രക്രിയ എന്നിവയ്ക്കുള്ള സൗകര്യം മൊബൈല്‍ യൂണിറ്റിലുണ്ടാകും.
അടിയന്തരാവസ്ഥ പരിഗണിക്കും
വിളിക്കുന്ന കേസിന്റെ അടിയന്തര സ്വഭാവവും മുന്‍ഗണനാ ക്രമവുമനുസരിച്ച് കോള്‍ സെന്ററില്‍ നിന്ന് ഫോണ്‍ വെറ്ററിനറി സര്‍ജന് കൈമാറും. വെറ്ററിനറി സര്‍ജന്‍, പാരാ വെറ്ററിനറി സ്റ്റാഫ്, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് എന്നിവര്‍ മൊബൈല്‍ യൂണിറ്റിലുണ്ടാകും. ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി എട്ടുവരെ സേവനം ലഭിക്കും. ചികിത്സ, രോഗ നിര്‍ണയം, കൃത്രിമ ബീജാധാന സൗകര്യം, ശസ്ത്രക്രിയ എന്നിവയ്ക്കുള്ള സൗകര്യം മൊബൈല്‍ യൂണിറ്റിലുണ്ടാകും. 450 രൂപയാണ് ഒരു കര്‍ഷകന്റെ വീട്ടിലെത്തി ചികിത്സ നല്‍കുന്നതിനുള്ള ഫീസ്. കന്നുകാലി, വളര്‍ത്തുമൃഗങ്ങളുണ്ടെങ്കില്‍ 950 രൂപയാണ് ഫീസ്. 50 രൂപയാണ് കൃത്രിമ ബീജാധാന ഫീസ്. അടിയന്തര ഘട്ടങ്ങളില്‍ കന്നുകാലികള്‍, ഓമന മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി മൊബൈല്‍ സേവനം കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താം.