വിഷുവിനു കണി, വേനലിന് പൊട്ടുവെള്ളരി

വിഷുവിനായി കണിവെള്ളരിയും വേനലില്‍ ദാഹവും വിശപ്പുമകറ്റാന്‍ പൊട്ടുവെള്ളരിയും. 250 ഏക്കറിലെ കപ്പ പോകുന്നത് വിദേശങ്ങളിലേക്ക്. കണിവിളയുന്ന പാടങ്ങളില്‍ ഒപ്പം വിളയുന്നത് ഏഴിനം പച്ചക്കറികള്‍.

വിഷുവിനായി കണിവെള്ളരിയും വേനലില്‍ ദാഹവും വിശപ്പുമകറ്റാന്‍ പൊട്ടുവെള്ളരിയും. 250 ഏക്കറിലെ കപ്പ പോകുന്നത് വിദേശങ്ങളിലേക്ക്. കണിവിളയുന്ന പാടങ്ങളില്‍ ഒപ്പം വിളയുന്നത് ഏഴിനം പച്ചക്കറികള്‍. ഒന്നിന്റെ വിളവെടുപ്പു കഴിഞ്ഞാല്‍ അടുത്തത് പാകമാകുകയായി. നെടുമ്പാശേരി എയര്‍പോട്ടിനു സമീപത്ത് ഏക്കറുകളിലായി പരന്നു കിടക്കുന്ന പച്ചപുതച്ച പാടങ്ങള്‍. ഇവയ്ക്കു നടുവില്‍ നിന്നാല്‍ എയര്‍പോട്ടിലേക്ക് വരുന്നതും അവിടെ നിന്ന് പറന്നുയരുന്നതുമായ വിമാനക്കാഴ്ചകളും കാണാം. എബി കുര്യന്‍ എന്ന യുവകര്‍ഷകന്റെ വിഷു പാടങ്ങളിലെ കാഴ്ചകള്‍ മനം മയക്കുന്നതാണ്.

ഒന്നിന്റെ വിളവെടുപ്പു കഴിഞ്ഞാല്‍ അടുത്തത് പാകമാകുകയായി. നെടുമ്പാശേരി എയര്‍പോട്ടിനു സമീപത്ത് ഏക്കറുകളിലായി പരന്നു കിടക്കുന്ന പച്ചപുതച്ച പാടങ്ങള്‍. ഇവയ്ക്കു നടുവില്‍ നിന്നാല്‍ എയര്‍പോട്ടിലേക്ക് വരുന്നതും അവിടെ നിന്ന് പറന്നുയരുന്നതുമായ വിമാനക്കാഴ്ചകളും കാണാം. എബി കുര്യന്റെ വിഷു പാടങ്ങളിലെ കാഴ്ചകള്‍.

മുടിക്കോട് ലോക്കല്‍

മുടിക്കോട് ലോക്കല്‍ എന്നയിനം വെള്ളരിയാണ് വിഷുവിനായി നട്ടത്. നല്ല സ്വര്‍ണ നിറമുള്ള വെള്ളരി കണിവയ്ക്കാനുള്ള ആവശ്യത്തിനായാണ് വിപണിയിലേക്കു നീങ്ങുന്നത്. സ്വന്തമായതും പാട്ടത്തിനെടുത്തതുമായ സ്ഥലങ്ങളിലാണ് പച്ചക്കറികള്‍ വിളയുന്നത്. കനകമണി, അനശ്വര എന്നീ രണ്ടിനം കുറ്റിപയറുകള്‍ പച്ചപുതപ്പിച്ച പാടങ്ങളിലൂടെ അതിരാവിലെ നടക്കുന്നതു തന്ന മനസു നിറയ്ക്കുന്ന കാഴ്ചയാണ്. വിഷുക്കാലം ലക്ഷ്യം വച്ചു ചെയ്ത കൃഷിയായതിനാല്‍ കിലോയ്ക്ക് 80 രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില. പാടം ഉഴുത് ചാലുകള്‍ കീറി വരമ്പെടുത്ത് അതില്‍ ചാണകവും കോഴിവളവും ഫാക്ടംഫോസും ഇട്ട് നനച്ചശേഷമാണ് വിത്തിടുന്നത്. പുരയിടത്തിലെ കിണറില്‍ നിന്നും ഇറിഗേഷന്‍ കനാലില്‍ നിന്നും കൃഷിക്കാവശ്യമായ വെള്ളമെത്തുന്നു. ചാലുകളിലൂടെ ഒഴുകിയെത്തുന്ന ജലം പാടത്തെയാകെ നനയ്ക്കും. മുളച്ചുപൊങ്ങിക്കഴിഞ്ഞാല്‍ വീണ്ടും നിശ്ചിത ഇടവേളകളില്‍ വളമിട്ട് തടം മൂടുകയാണ് ചെയ്യുന്നത്.

പൊട്ടുന്ന പൊട്ടുവെള്ളരി

കൃഷിയിലെ പ്രധാന ഇനമാണ് ചൂടത്ത് ഷേക്കായും ജ്യൂസായുമെക്കെ ദാഹവും വിശപ്പുമകറ്റുന്ന പൊട്ടുവെള്ളരി. വിളയുന്ന വെള്ളരിയുടെ വിത്തെടുത്തും കൊടുങ്ങല്ലൂരില്‍ നിന്ന് വിത്തെത്തിച്ചുമാണ് പൊട്ടുവെള്ളരി കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്. ആറേക്കറിലാണ് പൊട്ടുവെള്ളരി വിളയുന്നത്. ഇതോടൊപ്പം തന്നെ മത്തനും തണ്ണിമത്തനും പയറുമെല്ലാം കൃഷിചെയ്യുന്നു.

കപ്പയിലെ കൊല്ലരാമന്‍

കപ്പകൃഷി 250 ഏക്കറിലാണ്. കൊല്ലരാമന്‍ എന്ന ഇനം കപ്പ കയറിപ്പോകുന്നത് പ്രവാസി മലയാളികളുടെ തീന്‍മേശയിലേക്കാണ്. ഏഴുകിലോ കപ്പ ഒരുചുവടില്‍ നിന്നു ലഭിക്കും. ഒരേക്കറിലെ ശരാശരി വിളവ് 10-12 ടണ്ണാണ്. ചില സ്ഥലങ്ങളില്‍ 20 ടണ്‍വരെയൊക്കെ ലഭിച്ച അനുഭവവുമുണ്ട് എബിക്ക്. എല്ലാ മാസവും വിളവെടുക്കുന്ന രീതിയിലാണ് കൃഷി ക്രമീകരണം. വെള്ളരിയും പച്ചക്കറികളുമെല്ലാം അധികമില്ലങ്കില്‍ പ്രാദേശികമായി തന്നെ വിറ്റുപോകുന്നു. അധികമുള്ളവ വിഎഫ്പിസികെയ്ക്കും തൃശൂര്‍, എറണാകുളം മാര്‍ക്കറ്റുകളിലേക്കുമൊക്കെ നല്‍കുകയാണ് പതിവ്.

ഫോണ്‍: എബി കുര്യന്‍- 85920 74111.

Related Stories

No stories found.
logo
The Fourth
www.thefourthnews.in