കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സില്‍ സെപ്റ്റംബര്‍ ഏഴു വരെ അംഗമാകാം
കേന്ദ്ര കാലാവസ്ഥാധിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കര്‍ഷകര്‍ക്ക് അംഗമാകാനുള്ള അവസാന തീയതി സെപ്റ്റംബര്‍ ഏഴിലേക്കു നീട്ടി. തേയില, കാപ്പി, റബര്‍ എന്നീ വിളകള്‍ ഒഴിവാക്കിയാണ് 2023 ഖാരിഫ് സീസണിന്റെ പുതുക്കിയ വിജ്ഞാപനം വന്നിട്ടുള്ളത്.
പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയാണ് തീയതി നീട്ടിയത്.
ഓഗസ്റ്റ് 25ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം പദ്ധതിയില്‍ ചേരുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയാണ് തീയതി നീട്ടിയത്.
കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനത്തിന് അനുസരിച്ചുണ്ടാകുന്ന നഷ്ടങ്ങള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്.
നെല്ല്, തെങ്ങ്, കമുക്, വാഴ, വെറ്റില, കൊക്കോ, ഇഞ്ചി, മാവ്, കപ്പലണ്ടി, ജാതി, ഏലം, ഗ്രാമ്പൂ, കുരുമുളക്, പയറുവര്‍ഗങ്ങള്‍, പൈനാപ്പിള്‍, കരിമ്പ്, എള്ള്, മരച്ചീനി, കിഴങ്ങു വര്‍ഗ്ഗവിളകള്‍, ചെറുധാന്യങ്ങള്‍ പച്ചക്കറികള്‍ തുടങ്ങിയവയ്ക്ക് കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനത്തിന് അനുസരിച്ചുണ്ടാകുന്ന നഷ്ടങ്ങള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്.