കാലാവസ്ഥാ വ്യതിയാനം: 'പതിയിരിക്കുന്ന' പ്രാണികളുടെ ലൈംഗിക ജീവിതത്തെയും നിറത്തെയും ബാധിക്കുന്നതായി പഠനം
കാലാവസ്ഥാ വ്യതിയാനം മനുഷ്യരെയും മൃഗങ്ങളെയും പോലെ തന്നെ ചെറുപ്രാണികളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് പഠനം. അംബുഷ് ബഗുകള്‍ എന്നറിയപ്പെടുന്ന (പതിയിരിക്കുന്ന) പ്രാണികളുടെ നിറത്തെയും ലൈംഗികജീവിതത്തെയും കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നുവെന്ന് എക്കോളജി ആന്‍ഡ് ഇവല്യൂഷന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സൂചിപ്പിക്കുന്നു. ഉഷ്ണമേഖലാ അമേരിക്കയിലും ഏഷ്യയിലും ഏറ്റവുമധികം കാണപ്പെടുന്നതും പൂക്കളിലോ മറ്റ് സസ്യഭാഗങ്ങളിലോ ഒളിച്ചിരിക്കുകയും അവ ഇരയെ പതിയിരുന്ന് ആക്രമിക്കുകയും ചെയ്യുന്ന പ്രാണികളെയാണ് അംബുഷ് ബഗുകള്‍ എന്ന് വിളിക്കുന്നത്.
മനുഷ്യനിര്‍മിതമായ കാലാവസ്ഥാ വ്യതിയാനം കാരണം ഉയരുന്ന താപനില പ്രാണികളുടെ ലൈംഗിക ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നുള്ള പഠനത്തിലാണ് ശാസ്ത്രജ്ഞര്‍. അതേസമയം കാലാവസ്ഥാ വ്യതിയാനത്തോട് പ്രാണികള്‍ പ്രതികരിക്കുന്നതില്‍ സന്തോഷിക്കാമെന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ മാക്വറീ സര്‍വകലാശാലയിലെ ബിഹേവിയറല്‍ എക്കോളജിസ്റ്റും പഠനം നടത്തിയ ശാസ്ത്രജ്ഞരിലൊരാളുമായ മാരിയെല്ല ഹെര്‍ബെര്‍സ്റ്റീന്‍ വ്യക്തമാക്കി. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിലൂടെ ഇവരുടെ നിറങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍ ഇണയെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉഷ്ണമേഖലാ അമേരിക്കയിലും ഏഷ്യയിലും ഏറ്റവുമധികം കാണപ്പെടുന്നതും പൂക്കളിലോ മറ്റ് സസ്യഭാഗങ്ങളിലോ ഒളിച്ചിരിക്കുകയും അവ ഇരയെ പതിയിരുന്ന് ആക്രമിക്കുകയും ചെയ്യുന്ന പ്രാണികളെയാണ് അംബുഷ് ബഗുകള്‍ എന്ന് വിളിക്കുന്നത്
ശാസ്ത്രജ്ഞര്‍ക്കിടയിലെ നിലവിലെ സിദ്ധാന്തം അനുസരിച്ച് താപനില വര്‍ധിക്കുമ്പോള്‍ പ്രാണികള്‍ അവരുടെ നിറം നിയന്ത്രിക്കുന്ന മെലാനിന്‍ പിഗ്മെന്റ് ഉത്പാദിപ്പിക്കുന്നത് കുറയുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിലൂടെ പ്രാണികളുടെ നിറം കുറയുകയും തിളക്കമുള്ളതാകുകയും ചെയ്യുന്നു. ഇരുണ്ട വസ്തുക്കള്‍ക്ക് പെട്ടെന്ന് തന്നെ കൂടുതല്‍ ചൂട് ആഗിരണം ചെയ്ത് ശരീരം പെട്ടെന്ന് ചൂടാകുന്നു. എന്നാല്‍ ഭാരം കുറഞ്ഞ ചില വസ്തുക്കള്‍ക്ക് ഒരുപാട് നേരം തണുത്തിരിക്കാന്‍ സാധിക്കും.
ഉദാഹരണമായി, ഉയര്‍ന്ന താപനില കാരണം വടക്കേ അമേരിക്കന്‍ പര്‍വതങ്ങളില്‍ മെയ്ഡ്‌സ് സള്‍ഫര്‍ ചിത്രശലഭങ്ങളുടെ ചിറകിന്റെ സള്‍ഫര്‍ മഞ്ഞ നിറം മങ്ങുന്നതായി 2016ലെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. സമാനമായി സബാര്‍ട്ടിക് ഇല വണ്ടിന്റെ ഡാര്‍ക് സ്‌പോട്ടുകളും ചൂട് കൂടുന്നതിനനുസരിച്ച് മങ്ങിയതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. 1980 മുതല്‍ 2000 വരെയുള്ള വര്‍ങ്ങളിലെ പഠനത്തില്‍ കറുത്ത സ്‌പോട്ടുകളുള്ള ചുവപ്പ് ലേഡി ബഗുകളേക്കാള്‍ കൂടുതല്‍ വര്‍ധനയുണ്ടായത് റെഡ് സ്‌പോട്ടുകളുള്ള കറുത്ത ലേഡി ബഗുകളാണ്.
എന്നാല്‍ എല്ലായ്‌പ്പോഴും ഈ രീതിയിലല്ല നിറം മങ്ങുന്നതെന്നാണ് ഇപ്പോഴത്തെ പഠനം കണ്ടെത്തുന്നത്. 1953നും 2013നും ഇടയില്‍ ചില പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച 800 മെയ്ഡ്‌സ് സള്‍ഫര്‍ ചിത്രശലഭങ്ങളുടെ തുടര്‍ പഠനത്തില്‍ നിന്നും കാലക്രമേണ ഇവയുടെ ഇളം മഞ്ഞ നിറം കൂടുന്നതായും ഇരുണ്ടതുമാകുന്നതായി കണ്ടെത്തി.
കാലാവസ്ഥാ വ്യതിയാനത്തിലൂടെ നിറം മങ്ങുന്നതിന്റെ രീതി കൃത്യമല്ലെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുന്നതായും മാക്വറീ സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയും പഠനത്തിന്റെ ഭാഗവുമായ എംഡി ടാന്‍ഗിഗുള്‍ ഹാക്വ് പറഞ്ഞു. ഒരുപക്ഷേ ശാസ്ത്രജ്ഞര്‍ പരിമിതമായ ഡാറ്റകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാലും സമാന പ്രദേശത്തെ സമാന പ്രാണികളുടെ പഠനവുമായതിനാലുമായിരിക്കും ഈ ആശയക്കുഴപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇണകളെ ആകര്‍ഷിക്കുന്നതിലും, വേട്ടക്കാരില്‍ നിന്നോ ഇരകളില്‍ നിന്നോ ഒളിച്ച് നില്‍ക്കുന്നതിനും, ഒരു സ്പീഷിസിലെ ഒരു അംഗത്തെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും നിറം സഹായിക്കുന്നു. ഇതെല്ലാം ഉയരുന്ന താപനിലയില്‍ മാറ്റം വരുത്തുമ്പോള്‍ പ്രാണികളുടെ നിലനില്‍പ്പിനെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ഹെര്‍ബെര്‍സ്റ്റീന്‍ പറയുന്നു.