വരള്‍ച്ച പിടിമുറക്കുന്ന തെക്കന്‍ ആഫ്രിക്ക; ദുരിതം അനുഭവിക്കുന്നത്  6.8 കോടി ജനങ്ങള്‍

വരള്‍ച്ച പിടിമുറക്കുന്ന തെക്കന്‍ ആഫ്രിക്ക; ദുരിതം അനുഭവിക്കുന്നത് 6.8 കോടി ജനങ്ങള്‍

പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന എല്‍ നിനോ പ്രതിഭാസമാണ് മേഖലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നത്
Updated on
1 min read

ആഫ്രിക്കന്‍ മേഖലയില്‍ മനുഷ്യജീവന് പോലും ഭീഷണിയായി വരള്‍ച്ച പടരുന്നു. സൗത്തേണ്‍ ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് കമ്യൂണിറ്റി (എസ്എഡിസി ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്ന വരള്‍ച്ചാ ഭീഷണിയുടെ ആഴം വ്യക്തമാക്കുന്നത്. 6.8 കോടി വരുന്ന ജനങ്ങള്‍ കടുത്ത വരള്‍ച്ചയുടെ ഭീഷണി നേരിടുന്നു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

16 രാജ്യങ്ങളുടെ കൂട്ടായ്മയായ സൗത്തേണ്‍ ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് കമ്യൂണിറ്റി സിംബാബ്‌വെ തലസ്ഥാനത്ത് സംഘടിപ്പിച്ച യോഗത്തില്‍ തെക്കന്‍ ആഫ്രിക്കന്‍ മേഖലയെ ബാധിച്ചിരിക്കുന്ന കൊടും വരള്‍ച്ചയെ കാര്യക്ഷമായി നേരിടാന്‍ വേണ്ട പദ്ധതികള്‍ ചര്‍ച്ച ചെയ്തിരുന്നു. ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.

ചുവപ്പ് ഓറഞ്ച് നിറത്തിലുള്ള പ്രദേശങ്ങൾ ദക്ഷിണാഫ്രിക്കയിലെ മണ്ണിലെ ഈർപ്പത്തിന്റെ കുറവ് സൂചിപ്പിക്കുന്നു
ചുവപ്പ് ഓറഞ്ച് നിറത്തിലുള്ള പ്രദേശങ്ങൾ ദക്ഷിണാഫ്രിക്കയിലെ മണ്ണിലെ ഈർപ്പത്തിന്റെ കുറവ് സൂചിപ്പിക്കുന്നു

റിപ്പോര്‍ട്ട് പ്രകാരം മേഖലയിലെ 6.8 കോടിവരുന്ന ജനങ്ങള്‍ക്ക് ( മൊത്ത ജനസംഖ്യയുടെ 17 ശതമാനം) അടിയന്തര സഹായം ആവശ്യമാണെന്നാണ് എസ്എഡിസി എക്‌സിക്യൂട്ടീന് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്. 2024 ല്‍ മേഖലയില്‍ ലഭിക്കേണ്ട മഴയുടെ വലിയൊരു ശതമാനവും ലഭിച്ചിട്ടില്ല. എല്‍ നിനോ പ്രതിഭാസം സ്ഥിതി രൂക്ഷമാക്കിയെന്നും എസ്ഡിസി വിലയിരുത്തി. എല്‍നിനോ ഉള്‍പ്പെടെ കാലവസ്ഥയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ തെക്കന്‍ ആഫ്രിക്കന്‍ മേഖല ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ വരള്‍ച്ചയിലൂടെയാണ് കടന്നു പോകുന്നത് എന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. സിംബാബ് വെ, സാംബിയ, മലാവി തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം തന്നെ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ലെസോന്തോ, നമീബിയ തുടങ്ങിയ രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വരള്‍ച്ച പിടിമുറക്കുന്ന തെക്കന്‍ ആഫ്രിക്ക; ദുരിതം അനുഭവിക്കുന്നത്  6.8 കോടി ജനങ്ങള്‍
വയനാട്ടിലേത് മനുഷ്യനിര്‍മിത ദുരന്തമോ? ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാകാത്തതിനു പിന്നിലെന്ത്?

പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന എല്‍നിനോ പ്രതിഭാസമാണ് ആഫ്രിക്കന്‍ മേഖലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നത്. എല്‍നിനോ പ്രതിഭാസം മൂലം ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ വരള്‍ച്ച ഇത്തവണ നേരത്തെ എത്തി. ഇതോടെ വിളവെടുപ്പിനെയും കന്നുകാലി കളുടെ ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കുകയായിരുന്നു. ഭക്ഷ്യ ക്ഷാമം ഉള്‍പ്പെടെ രൂക്ഷമായതോടെ മേഖലയിലെ സാമ്പത്തിക സ്ഥിതിയെ തന്നെ വരള്‍ച്ച നേരിട്ട് ബാധിക്കുന്ന നിലയാണുള്ളത്.

logo
The Fourth
www.thefourthnews.in