Video story | മഹാപ്രളയത്തിന് നാലാണ്ട്; റീബില്‍ഡ് കേരള, റൂം ഫോര്‍ റിവര്‍: കേരളം യഥാര്‍ത്ഥത്തില്‍ എന്തുപഠിച്ചു?
2019ല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നിലമ്പൂരില്‍ കവളപ്പാറയും വയനാട് പുത്തുമലയും ഉരുള്‍പൊട്ടി. പകരം വെയ്ക്കാനാവാത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയും അനവധിയാളുകളുടെ ജീവന്‍ കവര്‍ന്നും എത്തിയ വലിയ ഉരുളുകള്‍ കേരളത്തിന് ഞെട്ടലായി.
മഹാപ്രളയത്തിന്റെ നാലാമാണ്ട്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നേ ദിവസമാണ് കേരളം മറ്റൊരു രൂപത്തിലേക്ക് മാറിയത്. ഓഗസ്റ്റ് 16 മുതല്‍ മൂന്ന് ദിവസങ്ങളില്‍ പെയ്ത അതിതീവ്ര മഴയില്‍ കേരളമൊന്നാകെ പ്രളയമായി. മലകള്‍ മുമ്പൊന്നും കാണാത്ത തരത്തില്‍ ഉഗ്രരൂപം കൈക്കൊണ്ടു. ഉരുള്‍പൊട്ടി വന്ന് നിരവധി ജീവനുകളെടുത്തു.
ആദ്യ പ്രളയത്തിന്റെ കെടുതികള്‍ അവസാനിക്കും മുമ്പാണ് 2019 ല്‍ രണ്ടാമതും പ്രളയമെത്തുന്നത്. നിരവധി നാശനഷ്ടങ്ങള്‍ ആ വര്‍ഷവുമുണ്ടായി. രണ്ട് വര്‍ഷങ്ങളിലായി ആയിരത്തോളം ആളുകള്‍ മരിച്ചു.
രണ്ട് വര്‍ഷം അതിതീവ്ര മഴയും പ്രളയവും ഉരുള്‍പൊട്ടലും കേരളത്തിന് ഏറെക്കുറെ അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ടുള്ള എല്ലാ വര്‍ഷങ്ങളിലും സമാന സാഹചര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഈ വര്‍ഷവും ഏറെ കെടുതികളുണ്ടാക്കിയും മനുഷ്യ ജീവനുകള്‍ എടുത്തുമാണ് പേമാരി പിന്‍വാങ്ങിയത്. ആദ്യ പ്രളയം കഴിഞ്ഞ് നാലാം വര്‍ഷമാവുമ്പോള്‍ കേരളത്തിന് മഴയെ പേടിയാണ്. ആദ്യ പ്രളയത്തിന് ശേഷം സര്‍ക്കാര്‍ റീ ബില്‍ഡ് കേരളം പ്രഖ്യാപിച്ചു. റൂം ഫോര്‍ റിവര്‍ പോലുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്ത് പാഠമാണ് കേരളത്തെ മാറ്റി മറിച്ച പ്രളയത്തില്‍ നിന്ന് സര്‍ക്കാര്‍ പഠിച്ചത്?
കെ ആര്‍ ധന്യ നടത്തുന്ന അന്വേഷണം ...