കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സാമൂഹിക അനീതി നിലനില്‍ക്കുന്നതായി കുസാറ്റ് റഡാര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ്. ആഗോളതലത്തില്‍ തന്നെ നിലനില്‍ക്കുന്ന അനീതി പ്രാദേശിക തലത്തിലേക്കും വ്യാപിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശം ഫലങ്ങള്‍ അനുഭവിക്കുന്നത് സാമൂഹികമായോ സാമ്പത്തികമായോ താഴെക്കിടയിലുള്ളവരാണ്. ഈ അനീതിയെ പോളിസി മേക്കേഴ്‌സ് മൂല്യബോധത്തോടെ പരിഗണിച്ചാല്‍ മാത്രമേ കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുവെന്നും അഭിലാഷ് പറഞ്ഞു.
കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് 'ദ ഫോര്‍ത്തു'മായി സംസാരിക്കുകയായിരുന്നു ഡോ. അഭിലാഷ്. കാലാവസ്ഥാ വ്യതിയാനം ദുരന്തനിവാരണവുമായി മാത്രം ബന്ധപ്പെടുത്തിയാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ദുരന്ത നിവാരണമല്ല കാലാവസ്ഥാ വ്യതിയാനം എന്ന് മനസിലാക്കി നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.