പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാലാവസ്ഥാ നയം പുതുക്കി ഇന്ത്യ ; ലക്ഷ്യം നെറ്റ് സീറോ കാർബൺ ബഹിർഗമനം

2030 ഓടെ കാർബൺ ബഹിർഗമനം 45 ശതമാനമെങ്കിലും കുറയ്ക്കാനും, വൈദ്യുതി ഉത്പാദനത്തില്‍ 50 ശതമാനമെങ്കിലും ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളെ ആശ്രയിക്കാനും ലക്ഷ്യമിടുന്നു
Updated on
1 min read

കാർബൺ ബഹിർഗമനം സന്തുലിതമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ കാലാവസ്ഥാ നയം പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.നെറ്റ് സീറോ കാർബൺ ബഹിർഗമനം ലക്ഷ്യമിട്ടുള്ള നയത്തിൽ, രാജ്യത്ത് പുറംതള്ളപ്പെടുന്ന കാർബണിന്റെ അളവ് കുറയ്ക്കാനാണ് നിർദേശം. അടുത്ത എട്ട് വർഷത്തിനകം കാർബൺ ബഹിർഗമനത്തിൽ 45 ശതമാനമെങ്കിലും കുറവ് വരുത്താനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഈ വർഷം 33 മുതൽ 35 ശതമാനം വരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, 2030 ൽ വൈദ്യുതി ഉത്പാദന ശേഷിയുടെ 50 ശതമാനമെങ്കിലും ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളെ അടിസ്ഥാനമാക്കി ഉള്ളതാവണമെന്നും പ്രധാന മന്ത്രി നിർദേശിച്ചു.

വികസിത രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതികവിദ്യയും ​ഗ്രീൻ ക്ലൈമറ്റ് ഫണ്ട് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും പ്രതീക്ഷിച്ചാണ് പുതിയ ലക്ഷ്യങ്ങൾ

കാലാവസ്ഥാ വ്യതിയാനത്തിനെതിരായി ആഗോള പ്രതിരോധം ശക്തിപ്പെടുത്തുന്നതില്‍ കൂടുതല്‍ പങ്കുവഹിക്കാന്‍ പുതുക്കിയ എൻഡിസി രാജ്യത്തെ സഹായിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. വികസിത രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന സാങ്കേതികവിദ്യയും ​ഗ്രീൻ ക്ലൈമറ്റ് ഫണ്ട് (കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് UNFCCC നല്‍കുന്ന ഫണ്ട്) ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഉപയോഗിച്ച് പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ഇന്ത്യയുടെ ശ്രമം

 2015ൽ പാരീസ് ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങളുടെ പ്രതിനിധികള്‍
2015ൽ പാരീസ് ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങളുടെ പ്രതിനിധികള്‍

ഹരിതഗൃഹ വാതകങ്ങളുടെ അളവിന് തുല്യമായ അളവിൽ, കാർബൺ അന്തരീക്ഷത്തിൽ നിന്നും നീക്കം ചെയ്യുകയും, ഇതിലൂടെ അന്തരീക്ഷത്തിലെ കാർബണ്‍ അളവ് സന്തുലിതാവസ്ഥയിൽ എത്തിക്കുകയുമാണ് നെറ്റ് സീറോ

മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിന് തുല്യമായ അളവിൽ, കാർബൺ അന്തരീക്ഷത്തിൽ നിന്നും നീക്കം ചെയ്യുകയും, ഇതിലൂടെ അന്തരീക്ഷത്തിലെ കാർബണ്‍ അളവ് സന്തുലിതാവസ്ഥയിൽ എത്തിക്കുകയുമാണ് നെറ്റ് സീറോ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 2070 ഓടെ രാജ്യത്തെ കാര്‍ബണ്‍ ബഹിർഗമനം നെറ്റ് സീറോ എന്ന നിലയിലെത്തിക്കാനുള്ള ശ്രമമാണ് നയത്തിലെ മാറ്റമെന്നാണ് പരിസ്ഥിതിമന്ത്രാലയത്തിന്റെ അവകാശവാദം

logo
The Fourth
www.thefourthnews.in