Video | ദുരന്തത്തില്‍ നിന്ന് കരകയറാനാകാതെ

മലവെള്ളപ്പാച്ചിലില്‍ എല്ലാം ഒലിച്ചുപോയിട്ട് വര്‍ഷം 3 കഴിഞ്ഞു. കയറിക്കിടക്കാന്‍ ഒരു വീടുപോലുമില്ലാതെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ് പാലക്കാട് കല്ലടിക്കോട് കരിമ്പ പഞ്ചായത്തിലെ മൂന്ന് കുടുംബങ്ങള്‍.

2019 ഓഗസ്റ്റ് മാസം 8 പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന ഓര്‍മ്മകളിലാണ് ഈ വീട്ടമ്മമാര്‍. കുതിച്ചൊഴുകി വെള്ളമെത്തിയപ്പോള്‍ വീടുകളില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. ഉരുള്‍പൊട്ടിയ മേഖലയിലുള്ള വീടുകള്‍ താമസയോഗ്യമല്ലെന്ന് റവന്യൂ, ജിയോളജി അധികൃതര്‍ പരിശോധന നടത്തിയ ശേഷം വ്യക്തമാക്കി. അന്ന് മുതല്‍ വാടക വീടുകളില്‍ കഴിയുകയാണ് ഈ കുടുംബങ്ങള്‍.കൂലിപ്പണിക്കാരാണ് എല്ലാവരും. വര്‍ഷം മൂന്നായി. ഇനി ആരോട് പരാതിപറയണമെന്നറിയില്ല. 14 പേരുടെ വീടുകളാണ് ഇത്തരത്തില്‍ ഈ പഞ്ചായത്തില്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും പ്രളയ ദുരിതാശ്വാസ പദ്ധതിയിലോ ലൈഫ് മിഷനിലോ വീടുകള്‍ ലഭിച്ചിട്ടില്ല. എന്ത് കൊണ്ട് വീട് കിട്ടിയില്ല എന്നതിന് വ്യക്തമായ ഉത്തരം പഞ്ചായത്തിനും ഇല്ല. പുതിയ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ പട്ടികയില്‍ ഈ കുടുംബങ്ങള്‍ ഉണ്ടെന്നാണ് പഞ്ചായത്തിന്റെ വാദം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in