തണുത്ത് വിറച്ച് തമിഴ്‌നാട്; ഊട്ടിയുൾപ്പെടെ മലയോര ജില്ലകളിൽ ശൈത്യം കനക്കുന്നു

തണുത്ത് വിറച്ച് തമിഴ്‌നാട്; ഊട്ടിയുൾപ്പെടെ മലയോര ജില്ലകളിൽ ശൈത്യം കനക്കുന്നു

ഈ കാലാവസ്ഥ കൃഷിയെ കാര്യമായി ബാധിക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്.
Updated on
1 min read

തണുത്ത് വിറച്ച് തമിഴ്‌നാട്ടിലെ മലയോര ജില്ലകൾ. നീലഗിരിയുടെ ഭാഗമായ ഊട്ടിയടക്കം സ്ഥലങ്ങളിൽ ദിവസങ്ങളായി താപനില പൂജ്യം മുതല്‍ എട്ട് ഡിഗ്രി സെൽഷ്യസിൽ തുടരുകയാണ്. സാധാരണഗതിയിൽ ജനുവരി മാസങ്ങളിൽ ലഭിക്കുന്നതിനേക്കാൾ ശൈത്യമേറിയ കാലാവസ്ഥയാണിത്. തമിഴ്‌നാട്ടിൽ വലിയതോതിൽ കൃഷിയുള്ള സ്ഥലങ്ങളാണ് ഉദകമണ്ഡലമുൾപ്പെടെയുള്ള മലയോരഭൂമി. അതുകൊണ്ടുതന്നെ ഈ തണുപ്പ് കൃഷിയെ കാര്യമായി ബാധിക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്.

തണുത്ത് വിറച്ച് തമിഴ്‌നാട്; ഊട്ടിയുൾപ്പെടെ മലയോര ജില്ലകളിൽ ശൈത്യം കനക്കുന്നു
കാലം തെറ്റിയെത്തുന്ന കാലാവസ്ഥ; ദുരിതത്തില്‍ മുങ്ങി മലയോര ഗ്രാമങ്ങള്‍

അവിടങ്ങളിലെ പുൽത്തകിടുകളിലും മരങ്ങളിലും കോടമഞ്ഞു നിറഞ്ഞു നിൽക്കുന്ന കാഴ്ച സ്ഥിരമാണ്. റോഡുകളിൽ ഉൾപ്പെടെ കോടമഞ്ഞ് കാഴ്ച തടസപ്പെടുത്തുന്നതായും നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവരുന്നതായും പ്രദേശവാസികൾ പറയുന്നു. ആളുകൾ കൂട്ടംചേർന്ന് തീകായുന്ന ചിത്രമാണ് ഊട്ടിയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

ഉദകമണ്ഡലത്തിലെ കന്തലിലും, തലൈകുന്തയിലും ഒരു ഡിഗ്രി സെൽഷ്യസിലാണ് താപനിലയുണ്ടായിരുന്നത്. കുറച്ചുകൂടി കൂടുതൽ താപനില ബൊട്ടാണിക്കൽ ഗാർഡനിലാണ്, ഡിഗ്രി സെൽഷ്യസ് ആണ്. സാൻഡിനല്ലയിലേക്കെത്തുമ്പോൾ അത് 3 ഡിഗ്രി ആകും. പ്രദേശവാസികളും പരിസ്ഥിതിപ്രവർത്തകരും നിലവിലെ കാലാവസ്ഥയിൽ ആശങ്കാകുലരാണ്. നീലഗിരി എൻവയോണ്മെന്റൽ സോഷ്യൽ ട്രസ്റ്റിന്റെ (എൻഇഎസ്ടി) ഭാഗമായ വി ശിവദാസ് വിശദീകരിക്കുന്നതനുസരിച്ച് ഇപ്പോഴുള്ള അസാധാരണ കാലാവസ്ഥ ആഗോള താപനത്തിന്റെയും, എൽനിനോ എഫക്ടിന്റെയും ഭാഗമാണ്.

തണുത്ത് വിറച്ച് തമിഴ്‌നാട്; ഊട്ടിയുൾപ്പെടെ മലയോര ജില്ലകളിൽ ശൈത്യം കനക്കുന്നു
14 വർഷത്തിനുശേഷം ദ്വീപ് ഉപേക്ഷിക്കാനൊരുങ്ങി ഗുണ തദ്ദേശീയ സമൂഹം; പിന്നില്‍ കാലാവസ്ഥ ഭീഷണി

നീലഗിരി മലനിരകളെ സംബന്ധച്ച് ഈ കാലാവസ്ഥാമാറ്റം വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് അവിടങ്ങളിലെ ചായത്തോട്ടങ്ങളെ ഇത് വലിയ തോതിൽ ബാധിക്കുന്നുണ്ട്. ഡിസംബറിലുണ്ടായ കനത്ത മഴയും ഇപ്പോഴുള്ള ഈ ശക്തമായ തണുപ്പും നീലഗിരിയിലെ ചായത്തോട്ടങ്ങളെ ബാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ചായത്തോട്ടങ്ങളെ മാത്രമല്ല പച്ചക്കറിത്തോട്ടങ്ങളെയും കാലാവസ്ഥ കാര്യമായി ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ക്യാബേജ് കൃഷിയെ തണുപ്പ് കാര്യമായി തന്നെ ബാധിക്കും. ശക്തമായ തണുപ്പ് രാവിലെ നേരത്തെ എഴുന്നേറ്റ് പാടത്തേക്ക് പോകുന്നതിനു തടസമാകുന്നതായും കർഷകർ പറയുന്നു. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളൊക്കെ ഉപയോഗിക്കുന്നുണ്ടെങ്കിൽകൂടി ശ്വാസതടസം, തലവേദന, പനി ഉൾപ്പെടെയുള്ള ശാരീരിക പ്രശനങ്ങളുണ്ട്.

logo
The Fourth
www.thefourthnews.in