അള്‍ജീരിയയില്‍ കാട്ടുതീ പടരുന്നു; 10 സൈനികരടക്കം ഇരുപത്തിയഞ്ചിലേറെ മരണം

അള്‍ജീരിയയില്‍ കാട്ടുതീ പടരുന്നു; 10 സൈനികരടക്കം ഇരുപത്തിയഞ്ചിലേറെ മരണം

കാട്ടുതീ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളെ വീടുകളില്‍നിന്ന് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു
Updated on
1 min read

അള്‍ജീരിയിയിൽ പടരുന്ന കാട്ടുതീയില്‍ 10 സൈനികര്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചിലധികം പേര്‍ കൊല്ലപ്പെട്ടു. ശക്തമായ വേനല്‍ച്ചൂടിനെത്തുടര്‍ന്നുണ്ടായ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് സൈനികർ മരിച്ചത്. കാട്ടുതീ പടരുന്ന സാഹചര്യം കണക്കിലെടുത്ത് ആയിരത്തി അഞ്ഞൂറിലധികം പേരെ ഒഴിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അള്‍ജീരിയയുടെ തലസ്ഥാനമായ അല്‍ജരീസിന്റെ കിഴക്കന്‍ പ്രദേശമായ ബെനിക്‌സിലയിലെ റിസോര്‍ട്ട് പരിസരത്തുണ്ടായ തീപിടിത്തത്തിലാണ് സൈനികര്‍ മരിച്ചത്. ഇരുപത്തിയഞ്ചിലധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

അള്‍ജീരിയയില്‍ കാട്ടുതീ പടരുന്നു; 10 സൈനികരടക്കം ഇരുപത്തിയഞ്ചിലേറെ മരണം
ഗ്രീസിൽ കാട്ടുതീയെ തുടർന്ന് കൂട്ട ഒഴിപ്പിക്കൽ; ഭീഷണിയായി ഉഷ്ണ തരംഗം

വടക്കൻ ആഫ്രിക്കൻ രാജ്യമായ അൾജീരിയിയിൽ ശക്തമായ കാറ്റിൽ 16 മേഖലകളിലെ കാടുകളിലും കൃഷിമേഖകളിലും തീ പടരുകയാണ്. ഈ പ്രദേശങ്ങളിലായി 97 തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കിഴക്കൻ അൾജീരിയയിലെ കാബിലെ മേഖലയിലെ ബെജൈയ, ജിജേൽ പ്രദേശങ്ങളെയാണ് തീ ഏറ്റവും ബാധിച്ചിരിക്കുന്നത്. 48 ഡിഗ്രി സെല്‍ഷ്യസാണ് അൾജീരിയയിലെ ഇന്നലത്തെ താപനില.

കാട്ടുതീ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളെ വീടുകളില്‍നിന്ന് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് ടെബൗണ്‍ അനുശോചനം അറിയിച്ചു.

അള്‍ജീരിയയില്‍ കാട്ടുതീ പടരുന്നു; 10 സൈനികരടക്കം ഇരുപത്തിയഞ്ചിലേറെ മരണം
ആഗോളതലത്തിൽ വേട്ടയാടൽ; ചിത്രശലഭങ്ങൾ വംശനാശ ഭീഷണിയിലോ?

തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 7500 അഗ്നിശമനസേനാംഗങ്ങളെയും 350ൽ ഏറെ ട്രക്കുകളും ഉപയോഗിച്ചാണ് ദൗത്യം. തീപിടിത്ത മേലയില്‍നിന്ന് ഒഴിഞ്ഞുപോകാനും പുതുതായി തീപിടിത്തമുണ്ടായാൽ ടോള്‍ ഫ്രീ നമ്പറുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

വേനല്‍ക്കാലത്തെ കാട്ടുതീ അല്‍ജീരിയയിൽ പുതിയ സംഭവമല്ല. അയൽരാജ്യമായ തുണീഷ്യയുമായി ചേർന്നുള്ള വടക്കൻ അതിർത്തി മേഖലയിൽ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ കാട്ടുതീയില്‍ സൈനികർ ഉൾപ്പെടെ 37 പേരാണ് കൊല്ലപ്പെട്ടത്.

അയല്‍ രാജ്യമായി ടുണീഷ്യയില്‍ 50 ഡിഗ്രി താപനിലയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ കാറ്റും തുടര്‍ച്ചായുണ്ടാകുന്ന ഉഷ്ണതരംഗവും വേനല്‍ക്കാലത്ത് ഗ്രീസിലും മെഡിറ്റേറിയന് ചുറ്റുമുള്ള മറ്റിടങ്ങളിലും തീപിടുത്തതിന് ആക്കം കൂട്ടും. കാലാവസ്ഥാ വ്യതിയാനത്തിന്റെ 'ഹോട്ട് സ്‌പോട്ട്' ആയിട്ടാണ് ശാസ്ത്രജ്ഞര്‍ മെഡിറ്ററേനിയന്‍ പ്രദേശത്തെ വിലയിരുത്തുന്നത്.

logo
The Fourth
www.thefourthnews.in