ഇന്ത്യൻ കടൽസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി; കണ്ടെത്തലുമായി സിഎംഎഫ്ആർഐ

ഇന്ത്യൻ കടൽസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി; കണ്ടെത്തലുമായി സിഎംഎഫ്ആർഐ

അറേബ്യൻ സ്പാരോ നെയ്മീൻ, പുനഃരുജ്ജീവിപ്പിക്കപ്പെട്ട റസൽസ് പുള്ളിനെയ്മീൻ എന്നിവയാണ് മലയാളികളുടെ പ്രിയ മീൻ ഇനങ്ങളുടെ പട്ടികയിലേക്ക് വരുന്നത്
Updated on
2 min read

ഇന്ത്യയുടെ കടൽമത്സ്യ സമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന(സിഎംഎഫ്ആർഐ)ത്തിന്റേതാണ് കണ്ടെത്തൽ. അറേബ്യൻ സ്പാരോ നെയ്മീൻ, റസൽസ് പുള്ളിനെയ്മീൻ എന്നിവയാണ് ഈ ഇനങ്ങൾ.

അറേബ്യൻ സ്പാരോ നെയ്മീൻ പുതുതായി കണ്ടെത്തിയ ഇനമാണ്. സ്‌കോംബെറോമോറസ് അവിറോസ്ട്രസ് എന്നാണ് ശാസ്ത്രീയ നാമം. റസൽസ് പുള്ളിനെയ്മീൻ പുനഃരുജ്ജീവിപ്പിക്കപ്പെട്ട ഇനമാണ്. മുൻപ് ഈ മത്സ്യം ഇന്ത്യൻ തീരങ്ങളിൽ കാണപ്പെടുന്ന പുള്ളി നെയ്മീനാണെന്നാണ് കരുതിയിരുന്നത്. ഏറെ ആവശ്യക്കാരുള്ളതും ഉയർന്ന വിപണിമൂല്യവുമുള്ളതാണ് നെയ്മീൻ.

ഇന്ത്യൻ കടൽസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി; കണ്ടെത്തലുമായി സിഎംഎഫ്ആർഐ
മത്തിയുടെ ജനിതകരഹസ്യം കണ്ടെത്തി സിഎംഎഫ്ആര്‍ഐ; സമുദ്രമത്സ്യമേഖലയില്‍ നാഴികക്കല്ല്

പുതിയ കണ്ടെത്തലോടെ ഇന്ത്യൻ കടലുകളിൽ നെയ്മീൻ ഇനങ്ങളുടെ എണ്ണം നാലിൽനിന്ന് ആറായി ഉയർന്നു. ഇന്ത്യയുടെ വിവിധ തീരങ്ങളിൽനിന്ന് ശേഖരിച്ച പുള്ളി നെയ്മീനുകളിൽ നടത്തിയ വിശദമായ വർഗീകരണ-ജനിതക പഠനമാണ് സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ എം അബ്ദുസ്സമദിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.

ഇന്ത്യൻ കടൽസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി; കണ്ടെത്തലുമായി സിഎംഎഫ്ആർഐ
തീറ്റയില്‍ ഹോര്‍മോണുകളോ? ഇറച്ചിക്കോഴിയെന്നാല്‍ എന്ത്?
പുതുതായി കണ്ടെത്തിയ അറേബ്യൻ സ്പാരോ നെയ്മീൻ
പുതുതായി കണ്ടെത്തിയ അറേബ്യൻ സ്പാരോ നെയ്മീൻ

മുമ്പ് ഒരൊറ്റ ഇനമായി കണക്കാക്കപ്പെട്ടിരുന്ന പുള്ളി നെയ്മീൻ യഥാർത്ഥത്തിൽ മൂന്ന് വ്യത്യസ്തയിനം മീനുകളാണെന്ന് പഠനത്തിൽ വ്യക്തമായി. ഇവയിൽ, ഒന്ന് പുതുതായി കണ്ടെത്തിയ നെയ്മീനും രണ്ടാമത്തേത് പുനഃരുജ്ജീവിപ്പിക്കപ്പെട്ടതുമാണ്. മൂന്നാമത്തേത് നേരത്തെ തന്നെ ലഭ്യമായ പുള്ളിനെയ്മീനാണ്.

ഇന്ത്യൻ കടൽസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി; കണ്ടെത്തലുമായി സിഎംഎഫ്ആർഐ
സെക്‌സ് സോര്‍ട്ടഡ് സെമണ്‍ സാങ്കേതിക വിദ്യ: പശുക്കള്‍ മാത്രം ജനിക്കുന്ന ഫാം

ഈ മൂന്ന് നെയ്മീനുകളും മറ്റിനങ്ങളേക്കാൾ താരതമ്യേന ചെറുതാണ്. തീരത്തോട് അടുത്താണ് ഇവ കൂടുതലായും കണ്ടുവരുന്നത്. നല്ല രുചിയും ഉയർന്ന വിപണിമൂല്യമുള്ളതുമാണ്.

പുനരുജ്ജീവിപ്പിക്കപ്പെട്ട റസൽസ് പുള്ളിനെയ്മീൻ
പുനരുജ്ജീവിപ്പിക്കപ്പെട്ട റസൽസ് പുള്ളിനെയ്മീൻ

അറേബ്യൻ സ്പാരോ നെയ്മീൻ ലഭ്യമാകുന്നത് പൂർണമായും അറബിക്കടൽ തീരത്ത് മംഗലാപുരത്തുനിന്ന് വടക്കോട്ടുള്ള സ്ഥലങ്ങളിലാണ്. അറേബ്യൻ ഗൾഫ് വരെ ഈ മത്സ്യം കാണപ്പെടുന്നു. കുരുവിയുടേതിന് സാമ്യമായ ചുണ്ടുള്ളതിനാലാണ് ശാസ്ത്രസംഘം ഈ പേര് നൽകിയത്. മറ്റ് രണ്ട് മീനുകളും ബംഗാൾ ഉൾക്കടലിന്റെ തീരങ്ങളിൽ നാഗപട്ടണത്തിന് വടക്കോട്ടുള്ള ആൻഡമാൻ ഉൾപ്പെടയുള്ള തീരങ്ങളിലാണ് ലഭ്യമാകുന്നത്. ചൈനാ കടൽതീരത്തും സാന്നിധ്യമുണ്ട്.

ഇന്ത്യൻ കടൽസമ്പത്തിലേക്ക് രണ്ട് നെയ്മീനുകൾ കൂടി; കണ്ടെത്തലുമായി സിഎംഎഫ്ആർഐ
നായയെ പോലെ കുരയ്ക്കും, കുറുക്കനെ പോലെ വേട്ടയാടും; 'നായക്കുറുക്കനെ' കണ്ടെത്തി ശാസ്ത്രലോകം

രാജ്യത്തിന്റെ സമുദ്രമത്സ്യമേഖലക്ക് വലിയ മുതൽക്കൂട്ടാകുന്ന നേട്ടമായാണ് ഗവേഷകർ ഈ കണ്ടെത്തലിനെ കാണുന്നത്. ഈ രണ്ടെണ്ണം ഉൾപ്പെടെ അഞ്ച് പുതിയ മീനുകളാണ് ഡോ. അബ്ദുസ്സമദിന്റെ നേതൃത്വത്തിൽ ശാസ്ത്രമേഖലയ്ക്ക് സംഭാവന ചെയ്തിട്ടുള്ളത്. പുതിയ ഇനം ശീലാവ്, പുള്ളി അയല, പോളവറ്റ എന്നിവയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നേരത്തെ കണ്ടെത്തിയ മീനുകൾ.

logo
The Fourth
www.thefourthnews.in