2040ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 95 ശതമാനം വരെ കുറയ്ക്കും; പുതിയ ലക്ഷ്യങ്ങളുമായി യൂറോപ്യൻ യൂണിയൻ

2040ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 95 ശതമാനം വരെ കുറയ്ക്കും; പുതിയ ലക്ഷ്യങ്ങളുമായി യൂറോപ്യൻ യൂണിയൻ

2050ഓടെ ഹരിതഗൃഹ വാതക ബഹിർഗമനം പൂജ്യത്തിലെത്തിക്കാൻ ലക്ഷ്യം
Updated on
1 min read

ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം 2040തോടെ കുറയ്ക്കാനുള്ള പദ്ധതിക്ക് തുടക്കമിടാനൊരുങ്ങുകയാണ് യൂറോപ്യൻ യൂണിയൻ. ആകെ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 95 ശതമാനം വരെ കുറയ്ക്കാനാണ് യൂറോപ്യൻ യൂണിയൻ ലക്ഷ്യമിടുന്നത്. 1990കളിലേതിനേക്കാൾ ഹരിതഗൃഹ വാതക ബഹിർഗമന നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് ഭൂമിയെ സംരക്ഷിക്കാൻ യൂറോപ്യൻ യൂണിയൻ പുതിയ മാര്‍ഗങ്ങൾ ആവിഷ്കരിക്കുന്നത്.

2040ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 95 ശതമാനം വരെ കുറയ്ക്കും; പുതിയ ലക്ഷ്യങ്ങളുമായി യൂറോപ്യൻ യൂണിയൻ
കോഴിയോ അതോ മുട്ടയോ ആദ്യമുണ്ടായത്? ഇനി സംശയം വേണ്ട, ഉത്തരം നൽകി ശാസ്ത്രലോകം

ഗുണനിലവാരമുള്ള വായു, മെച്ചപ്പെട്ട ആരോഗ്യം, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കൽ, ജലവിഭവങ്ങളുടെ സംരക്ഷണം, കാലാവസ്ഥാ സുരക്ഷിതത്വം എന്നിങ്ങനെ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ശ്രമം. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ യൂറോപ്യൻ യൂണിയൻ 2040ഓടെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് 95 ശതമാനം വരെ കുറയ്ക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കും. 2050ഓടെ ആകെ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആഗോളതാപനത്തിന്റെ അളവ് 1.5 ഡിഗ്രി സെൽഷ്യസായി കുറയ്ക്കാനുള്ള പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ പിന്തുടർന്ന് ആയിരത്തിലധികം ശുപാർശകളാണ് യൂറോപ്യൻ യൂണിയനിലെ വിദഗ്ധർ വിലയിരുത്തിയത്.

2040ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 95 ശതമാനം വരെ കുറയ്ക്കും; പുതിയ ലക്ഷ്യങ്ങളുമായി യൂറോപ്യൻ യൂണിയൻ
വിനാശകരമായ ചുഴി; ബിപോർജോയ് ചുഴലിക്കാറ്റിന്റെ ബഹിരാകാശദൃശ്യം

2040ഓടെ പുനരുപയോഗ ഊർജസ്രോതസുകളുടെ ഉപയോഗത്തിൽ വൻ വർധന സൃഷ്ടിക്കും. ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തും. 2030ഓടെ പ്രകൃതിവാതകങ്ങളുടെ ഉപയോഗം പൂര്‍ണമായും കുറച്ച്, വൈദ്യുതി ഊര്‍ജ ഉപയോഗം വർധിപ്പിക്കാനുമാണ് നീക്കം.

2040ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 95 ശതമാനം വരെ കുറയ്ക്കും; പുതിയ ലക്ഷ്യങ്ങളുമായി യൂറോപ്യൻ യൂണിയൻ
ഹവായിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; നാല് മാസത്തിനുള്ളിൽ രണ്ടാം തവണ

ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാൻ മരങ്ങൾ വച്ച് പിടിപ്പിക്കുക പോലെയുള്ള പ്രകൃതിദത്ത മാർഗങ്ങൾ തന്നെയായിരിക്കും അവലംബിക്കുക. ബഹിർഗമനം പൂർണമായും കുറച്ചു കൊണ്ടുള്ള നടപടികൾക്കായിരിക്കും മുൻതൂക്കം നൽകുകയെന്ന് യൂറോപ്യൻ യൂണിയനിലെ വിദഗ്ധർ പറയുന്നു. നിലവിലെ കാലാവസ്ഥാനയങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് യൂറോപ്യൻ യൂണിയന്റേതെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രഖ്യാപിത ലക്ഷ്യങ്ങൾ നടപ്പാകുന്നതിനൊപ്പം മറ്റുരാജ്യങ്ങളെ ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കാൻ സഹായിക്കുമെന്നും യൂറോപ്യൻ യൂണിയൻ വക്താക്കൾ പറയുന്നു.

2040ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 95 ശതമാനം വരെ കുറയ്ക്കും; പുതിയ ലക്ഷ്യങ്ങളുമായി യൂറോപ്യൻ യൂണിയൻ
ഇനി ബഹിരാകാശത്തും ഉണ്ടാക്കാം ഫ്രെഞ്ച് ഫ്രൈസ്
logo
The Fourth
www.thefourthnews.in