പച്ചപ്പും ഹരിതാഭയും വളരുന്ന അന്റാര്‍ട്ടിക്ക, ഇതൊരു ശുഭവാര്‍ത്തയല്ല

പച്ചപ്പും ഹരിതാഭയും വളരുന്ന അന്റാര്‍ട്ടിക്ക, ഇതൊരു ശുഭവാര്‍ത്തയല്ല

യുകെയിലെ എക്‌സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് നിര്‍ണായയ പഠനത്തിന് പിന്നില്‍
Updated on
1 min read

ഭൂമിയിലെ 'വെളുത്ത വന്‍കര' എന്ന പേരിലറിയപ്പെടുന്ന അന്റാര്‍ട്ടിക്കയുടെ ഭൂപ്രകൃതിയില്‍ കാതലായ മാറ്റം വരുന്നതായി പഠനം. ദക്ഷിണ ധ്രുവത്തില്‍ സ്ഥിതി ചെയ്യുന്ന, 98 ശതമാനം മഞ്ഞുമൂടപ്പെട്ട് കിടക്കുന്ന ഈ പ്രദേശം പച്ചപ്പണിയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 1986 നും 2021 നും ഇടയില്‍ അന്റാര്‍ട്ടിക്ക് ഉപദ്വീപിലുടനീളം സസ്യജാലങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍. യുകെയിലെ എക്‌സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് നിര്‍ണായയ പഠനത്തിന് പിന്നില്‍. 2016-2021 കാലയളവില്‍ അന്റാര്‍ട്ടിക്കയിലെ കടല്‍-ഐസ് വിസ്തൃതിയില്‍ ഗണ്യമായ കുറവുണ്ടായതായും സസ്യങ്ങളുടെ വളര്‍ച്ചയെ കുറിച്ച് പ്രതിപാദിക്കുന്ന നേച്ചര്‍ ജിയോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യം തുടര്‍ന്നാല്‍ അധിനിവേശ ജീവിവര്‍ഗ്ഗങ്ങള്‍ അന്റാര്‍ട്ടിക് ആവാസവ്യവസ്ഥയിലേക്ക് കാലുറപ്പിക്കാന്‍ കഴിയും

സാറ്റലൈറ്റ് ഡാറ്റയുടെ വിശകലനം പ്രകാരം 1986-ല്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ താഴെ മാത്രമായിരുന്നു അന്റാര്‍ട്ടിക്കയിലെ സസ്യജാലങ്ങളുടെ സാന്നിധ്യം. 2021-ഓടെ ഏകദേശം 12 ചതുരശ്ര കിലോമീറ്ററിലേക്ക് ഇത് വ്യാപിച്ചു. 2016 മുതല്‍ സസ്യങ്ങളുടെ വ്യാപനം പതിന്‍മടങ്ങ് വേഗം കൈവരിക്കുകയും ചെയ്തിടുട്ടുണ്ട്. പായല്‍ ഇനത്തില്‍പ്പെട്ട സസ്യങ്ങളാണ് അതീവ വെല്ലുവിളി നിറഞ്ഞ പ്രദേശത്ത് വളരുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പച്ചപ്പും ഹരിതാഭയും വളരുന്ന അന്റാര്‍ട്ടിക്ക, ഇതൊരു ശുഭവാര്‍ത്തയല്ല
കേരളത്തിൽ ഉൾപ്പെടെ ആനകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; എലിഫന്റ് സെൻസസ് വിവരങ്ങൾ പുറത്തുവിടാതെ കേന്ദ്രം

മഞ്ഞുപാളികളാല്‍ മൂടപ്പെട്ടതും കാഠിന്യമേറിയ പാറകളും നിറഞ്ഞതാണ് അന്റാര്‍ട്ടിക്കയുടെ സ്വാഭാവിക ഭൂപ്രകൃതി. എന്നാല്‍ ഇപ്പോള്‍ രൂപം കൊള്ളുന്ന ഹരിതാഭ ആഗോളതാപനം അന്റാര്‍ട്ടിക്കിലേക്ക് എത്തുന്നതിന്റെ സൂചനയാണെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അന്റാര്‍ട്ടിക്കയില്‍ ആഗോള ശരാശരിയേക്കാള്‍ വേഗത്തില്‍ ചൂട് വര്‍ധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ അധിനിവേശ ജീവിവര്‍ഗ്ഗങ്ങള്‍ അന്റാര്‍ട്ടിക് ആവാസവ്യവസ്ഥയിലേക്ക് കാലുറപ്പിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. അന്റാര്‍ട്ടിക്കയ്ക്ക് പുറമെ ആര്‍ട്ടിക് പ്രദേശത്തും ഹരിതവല്‍ക്കരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പച്ചപ്പും ഹരിതാഭയും വളരുന്ന അന്റാര്‍ട്ടിക്ക, ഇതൊരു ശുഭവാര്‍ത്തയല്ല
'പ്രകൃതിഹത്യ' കുറ്റകൃത്യമായി പരിഗണിക്കണം; അന്താരാഷ്ട്ര കോടതിക്ക് മുൻപാകെ ഹർജിയുമായി പസിഫിക് ദ്വീപ് രാഷ്ട്രങ്ങൾ

ഏകദേശം 500,000 ചതുരശ്ര കിലോ മീറ്ററാണ് അന്റാര്‍ട്ടിക്കയുടെ ആകെ വിസ്തീര്‍ണം. ഇതിനോട് താരതമ്യം ചെയ്യുമ്പോള്‍ ചെറിയ അംശം മാത്രമാണ് സസ്യങ്ങള്‍ വളരുന്ന പ്രദേശം. എന്നാല്‍ ഈ വളര്‍ച്ച മനുഷ്യന്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ഇത്തരം പ്രദേശങ്ങളെ പോലും ബാധിക്കുന്നു എന്നതിന്റെ തെളിവാണെന്നും എക്‌സെറ്റര്‍ സര്‍വകലാശാലയിലെ ഡോ. തോമസ് റോളണ്ടിനെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

logo
The Fourth
www.thefourthnews.in