പ്രകൃതിയെ സംരക്ഷിക്കുകവഴി ജീവികളെ വംശനാശത്തില്‍നിന്ന് രക്ഷിക്കാം; പഠനം പറയുന്നത്

പ്രകൃതിയെ സംരക്ഷിക്കുകവഴി ജീവികളെ വംശനാശത്തില്‍നിന്ന് രക്ഷിക്കാം; പഠനം പറയുന്നത്

വംശനാശം എങ്ങനെ തടയാം എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്
Updated on
2 min read

ഭൂമിയില്‍ നിരവധി ജീവജാലങ്ങള്‍ വംശനാശം നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പല സമയങ്ങളിലും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഭൂമിയെ ചെറുതായൊന്ന് സംരക്ഷിച്ചാല്‍ പല ജീവികളെയും വംശനാശത്തില്‍നിന്ന് രക്ഷപ്പെടുത്താമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിലെ 1.2 ശതമാനം സംരക്ഷിച്ചാല്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാമെന്നാണ് പഠനം പറയുന്നു.

ആയിരക്കണക്കിന് സസ്തനികള്‍, പക്ഷികള്‍, ഉഭയജീവികള്‍, സസ്യങ്ങള്‍ എന്നിവയുടെ നഷ്ടം തടയാന്‍ ഭൂമിയുടെ സംരക്ഷിത മേഖല വിപുലീകരിച്ചാല്‍ മതിയെന്ന് ഫ്രണ്ടിയേഴ്സ് ഇന്‍ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മറ്റെവിടെയും കാണാത്ത ജീവജാലങ്ങളുടെ വംശനാശം തടയാന്‍ അടുത്ത വര്‍ഷത്തേക്കു സംരക്ഷിക്കേണ്ട 16,825 സ്ഥലങ്ങള്‍ അര്‍ജന്‍റീന മുതല്‍ പാപ്പുവ ന്യൂ ഗിനിയ വരെയുള്ള രാജ്യങ്ങളില്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

 പ്രകൃതിയെ സംരക്ഷിക്കുകവഴി ജീവികളെ വംശനാശത്തില്‍നിന്ന് രക്ഷിക്കാം; പഠനം പറയുന്നത്
കെനിയയ്ക്ക് 'തലവേദന'യായി മാറി കാക്കകള്‍; കൂട്ടക്കുരുതിക്ക് ഒരുങ്ങി ഭരണകൂടം

പരിമിതമായ ആവാസ വ്യവസ്ഥകളുള്ള ലോകത്തിലെ അപൂര്‍വം ജീവികളെ കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമിക്കുകയാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. എറിക് ഡിനേര്‍സ്‌റ്റെയ്ന്‍ വ്യക്തമാക്കി. തെക്കന്‍ അമേരിക്കയിലെ ചിഹ്വാഹ്വാന്‍ മരുഭൂമിയിലെ ചെറിയ ഭാഗങ്ങളിലെ ശേഷിക്കുന്ന പെയ്‌ഗോട്ട് കള്ളിമുള്‍ ചെടികളെ ഉദാഹരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

വംശനാശം എങ്ങനെ തടയാമെന്നതിനെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ജൈവവൈവിധ്യ നാശം തടയുന്നതിനും മനുഷ്യ സമൂഹങ്ങള്‍ക്കു നിര്‍ണായകമായ ആവാസവ്യവസ്ഥയെ പരിപാലിക്കുന്നതിനും സംരക്ഷിത മേഖലകള്‍ കൂടുതലായി വികസിപ്പിക്കണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പഠനത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ 38 ശതമാനം സ്ഥലങ്ങളും നിലവില്‍ സംരക്ഷിത പ്രദേശങ്ങളില്‍നിന്ന് ഒന്നര മൈല്‍ (2.41 കിലോ മീറ്റർ) അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ പകുതിയിലധികം സ്ഥലങ്ങളും ഫിലിപ്പീന്‍സ്, ബ്രസീല്‍, ഇന്തോനേഷ്യ, മഡഗാസ്‌കര്‍, കൊളംബിയ എന്നീ രാജ്യങ്ങളിലാണ്.

ഐക്യരാഷ്ട്ര സഭയുടെ ജൈവവൈവിധ്യ ലക്ഷ്യങ്ങളുടെ ഭാഗമായി പ്രകൃതിക്കുവേണ്ടി ഭൂമിയുടെ 30 ശതമാനം സംരക്ഷിക്കാമെന്ന് 2022ല്‍ സര്‍ക്കാരുകള്‍ പ്രതിജ്ഞയെടുത്തിരുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം ലോകത്തിലെ 16.6 ശതമാനം വരുന്ന ഭൂപ്രതലവും ജലവും സംരക്ഷിക്കപ്പെടുന്നുമുണ്ട്. മാത്രവുമല്ല, സംരക്ഷിത മേഖലകള്‍ വിപുലീകരിക്കാനുള്ള പ്രക്രിയയിലാണ് പല രാജ്യങ്ങളും.

എങ്കിലും വളരെ അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ട ജൈവവൈവിധ്യ മേഖലകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയെന്ന് പഠനം സൂചിപ്പിക്കുന്നു. 2018നും 2023നുമിടയില്‍ വംശനാശ ഭീഷണി ഏറ്റവും കൂടുതല്‍ നേരിട്ടിട്ടുള്ള ജീവജാലങ്ങള്‍ അടങ്ങിയ സ്ഥലങ്ങളില്‍ ഏഴ് ശതമാനം മാത്രമേ പുതിയ സംരക്ഷണ പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ.

 പ്രകൃതിയെ സംരക്ഷിക്കുകവഴി ജീവികളെ വംശനാശത്തില്‍നിന്ന് രക്ഷിക്കാം; പഠനം പറയുന്നത്
കുതിരകള്‍ നോക്കി നടത്തുന്ന കൃഷിത്തോട്ടം

1600 ചതുരശ്ര കിലോ മീറ്റര്‍ സ്ഥലങ്ങള്‍ സംരക്ഷിക്കണമെന്നും അതിനായി 2900 കോടി ഡോളര്‍ മുതല്‍ 4600 കോടി ഡോളര്‍ വരെ ചെലവ് വരുമെന്നും പഠനത്തില്‍ വ്യക്തമാക്കി. ഭീഷണി നേരിടുന്ന ശേഷിക്കുന്ന ജീവികളുടെ ആവാസവ്യവസ്ഥ തിരിച്ചറിയുന്നതിന് സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍, സസ്യങ്ങള്‍ എന്നിവയെക്കുറിച്ച് ഉപഗ്രഹ വിവരങ്ങള്‍ ഉപയോഗിച്ച് ശേഖരിച്ച ആഗോള വിവരങ്ങളും നിലവിലെ സംരക്ഷിത മേഖലയെയും പഠനത്തില്‍ താരതമ്യം ചെയ്യുന്നു. അതേസമയം പുല്ലുകളുള്ള സ്ഥലങ്ങള്‍, മിതശീതോഷ്ണ വിശാലമായ ഇലകളുള്ള വനങ്ങള്‍, മരങ്ങളില്ലാത്ത പ്രദേശങ്ങള്‍ തുടങ്ങിയവയാണ് അടിയന്തരമായ സംരക്ഷിക്കേണ്ട സ്ഥലങ്ങളായി കണ്ടെത്തിയിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in