സൂര്യന്‍
സൂര്യന്‍

ആയുസിന്റെ പാതി പിന്നിട്ട് സൂര്യന്‍

വെളുത്ത കുളളന്‍ രൂപമെത്തുമ്പോഴേയ്ക്കും സൂര്യന്‍ അവസാനിക്കുമെന്നാണ് ഗായ്യ അറിയിച്ചിരുന്നത്.
Updated on
1 min read

സൗരയുഥ കേന്ദ്രമായ സൂര്യന്റെ ആയുസിന്റെ പകുതിയും അവസാനിച്ചെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശ പേടകമായ ഗായ്യ. നക്ഷത്രങ്ങളെ സംബന്ധിച്ച് ഗായ്യ പുറത്തു വിട്ട പുതിയ വിവരങ്ങളിലൂടെയാണ് ഗവേഷകര്‍ സൂര്യന്റെ 'പ്രായം' തിട്ടപ്പെടുത്തിയിരിക്കുന്നത്. സൂര്യന് ഏകദേശം 450 കോടി വര്‍ഷം പഴക്കമായെന്നാണ് ഗായ്യയുടെ കണ്ടെത്തല്‍.

എന്താണ് ഗായ്യ സ്‌പേസ്‌ക്രാഫ്റ്റ്

ഭൂമിയുടെ ഏറ്റവും വ്യക്തമായ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുളള ഉപഗ്രഹമാണ് ഗായ്യ. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ നിരിക്ഷണ പേടകമാണ് ഇത്. 2013 ല്‍ വിക്ഷേപിച്ച പേടകം 2025 വരെ പ്രവര്‍ത്തിക്കും. നക്ഷത്രങ്ങളുടെ സ്ഥാനം ദൂരം ,ചലനം എന്നിവയെ പറ്റി മനസിലാക്കി ജ്യോതി ശാസ്ത്രത്തെക്കുറിച്ച് പഠിക്കാനാണ് പേടകം വിക്ഷേപിച്ചിട്ടുളളത്. ഇഎസ്എ (യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി) നല്‍കുന്ന വിവരമനുസരിച്ച് ഇപ്പോള്‍ ഏകദേശം 450 കോടി വര്‍ഷം പഴക്കമുണ്ട് സൂര്യന്. കണക്കനുസരിച്ച് സൂര്യന്‍ അതിന്റെ പകുതി ആയുസ് പിന്നിട്ടു എന്നാണ് ഗായ്യ കണ്ടെത്തിയിരിക്കുന്നത്.

സൂര്യന്റെ അകകാമ്പിലുള്ള (Core) ഹൈഡ്രജന്‍ കഴിയുന്നതോടെ നക്ഷത്രത്തിന് അന്ത്യം സംഭവിച്ചേക്കാമെന്നാണ് പുറത്തു വരുന്ന വിവരം. സൂര്യന് 800 കോടി വര്‍ഷം പ്രായമെത്തുമ്പോഴേയ്ക്കും താപനില ഏറ്റവും ഉയര്‍ന്ന തോതിലേക്ക് എത്തും. പിന്നീട് തണുക്കാന്‍ ആരംഭിക്കുന്നതോടെ സൂര്യന്റെ വലുപ്പം വര്‍ധിച്ച് ചുവന്ന ഭീമന്‍ നക്ഷത്രമായി തീരും. ഇഎസ്എയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 101.1 കോടി വര്‍ഷങ്ങള്‍ കഴിയുമ്പോഴേയ്ക്കും സൂര്യന്‍ വെളുത്ത കുളളന്‍ ഗ്രഹത്തിന്റെ രൂപമെത്തുകയും അവസാനിക്കുകയും ചെയ്യും.

logo
The Fourth
www.thefourthnews.in