വിത്തുവിതരണത്തിൻ്റെയും  കണ്ടൽ മരങ്ങളുടെയും ജീവിതം പറയാൻ രണ്ടു പെൺകുട്ടികൾ   ബ്രണ്ണനിൽ നിന്ന് സ്പെയ്നിലേക്ക്

വിത്തുവിതരണത്തിൻ്റെയും കണ്ടൽ മരങ്ങളുടെയും ജീവിതം പറയാൻ രണ്ടു പെൺകുട്ടികൾ ബ്രണ്ണനിൽ നിന്ന് സ്പെയ്നിലേക്ക്

കണ്ണൂർ സ്വദേശികളായ സ്വേധ മാധവൻ എം, ദൃശ്യ വി വി എന്നീ ഗവേഷകവിദ്യാർഥികളാണ് പങ്കെടുക്കുന്നത്
Updated on
1 min read

ഇത്തവണ സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന അന്താരാഷ്ട്ര സസ്യശാസ്‌ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ ഗവ. ബ്രണ്ണൻ കോളേജിൽ നിന്ന് രണ്ട് ഗവേഷകവിദ്യാർഥിനികൾ. ഈ മാസം 21 മുതൽ 27 വരെ നടക്കുന്ന സമ്മേളനത്തിൽ ബ്രണ്ണൻ കോളേജിലെ ബോട്ടണി വിഭാഗത്തിലെ രണ്ടു വിദ്യാർഥിനികളാണ് പങ്കെടുക്കുന്നത്.

വിത്തുവിതരണത്തിൻ്റെയും  കണ്ടൽ മരങ്ങളുടെയും ജീവിതം പറയാൻ രണ്ടു പെൺകുട്ടികൾ   ബ്രണ്ണനിൽ നിന്ന് സ്പെയ്നിലേക്ക്
സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണം കുറയുന്നു; മരണനിരക്ക് കൂടുതൽ പത്ത് വയസിൽ താഴെയുള്ള ആനകളിൽ

കണ്ണൂർ സ്വദേശികളായ സ്വേധ മാധവൻ എം, ദൃശ്യ വി വി എന്നീ ഗവേഷകവിദ്യാർഥികളാണ് പങ്കെടുക്കുന്നത്. കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. കോളേജിലെ പ്രിൻസിപ്പലായ ഡോ. കെ ടി ചന്ദ്രമോഹനൻ്റെ കീഴിലാണ് സ്വേധമാധവൻ ഗവേഷണം ചെയ്യുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗത്തിലെ ഡോ സി പ്രമോദിൻ്റെ കീഴിലാണ് ദൃശ്യ ഗവേഷണം ചെയ്യുന്നത്. ദൃശ്യ പ്രബന്ധാവതരണത്തിനും സ്വേധ പോസ്റ്റർ അവതരണത്തിനുമായാണ് തിരഞ്ഞെടുക്കപ്പെട്ടത്.

വിത്തുവിതരണത്തിൻ്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സൂക്ഷ്മവും വിശദവുമായ പ്രബന്ധാവതരണത്തിനാണ് വി വി ദൃശ്യയ്ക്ക് അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനത്തിൽ അവസരം ലഭിച്ചിട്ടുള്ളത്.

വിത്തുവിതരണത്തിൻ്റെയും  കണ്ടൽ മരങ്ങളുടെയും ജീവിതം പറയാൻ രണ്ടു പെൺകുട്ടികൾ   ബ്രണ്ണനിൽ നിന്ന് സ്പെയ്നിലേക്ക്
ചെറുപ്രായത്തിൽ ആനകളുടെ മരണത്തിന് കാരണമാകുന്ന ഹെര്‍പസ് വൈറസിനെതിരെ വാക്സിൻ; ആദ്യ ഡോസ് സ്വീകരിച്ച് ഏഷ്യന്‍ ആന

കണ്ടൽ ചെടികളുടെ ജൈവ വൈവിധ്യമാണ് സ്വധമാധവന് പോസ്റ്റർ അവതരണം നടത്താൻ അന്താരാഷ്ട്ര സസ്യശാസ്ത്രസമ്മേളനത്തിൽ ക്ഷണം ലഭിച്ചത്. ഭ്രാന്തൻ കണ്ടലുകളുടെ വൈവിധ്യമാണ് പോസ്റ്റർ അവതരത്തിൻ്റെ വിഷയം. സിഎസ്ഐആറിൻ്റെ ഫോറിൻ ട്രാവൽ ഗ്രാൻഡ് വഴിയാണ് ഇരുവരും സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

logo
The Fourth
www.thefourthnews.in