ആഗോളതാപനത്തെ നേരിടാൻ 'ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റീവ്'; എന്താണ് പ്രധാനമന്ത്രി കോപ് ഉച്ചകോടിയിൽ അവതരിപ്പിച്ച പദ്ധതി?

ആഗോളതാപനത്തെ നേരിടാൻ 'ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റീവ്'; എന്താണ് പ്രധാനമന്ത്രി കോപ് ഉച്ചകോടിയിൽ അവതരിപ്പിച്ച പദ്ധതി?

ഈ സംരംഭത്തിന്റെ രണ്ട് പ്രധാന മുൻഗണനകളുണ്ട് - ജലസംരക്ഷണവും വനവൽക്കരണവും
Updated on
1 min read

200 രാജ്യങ്ങള്‍, ഏഴായിരം പ്രതിനിധികള്‍, പ്രകൃതിയെ തിരിച്ചുപിടിക്കുകയെന്ന ഒറ്റ ലക്ഷ്യം. യുഎഇയില്‍ നടക്കുന്ന കോപ് ഉച്ചകോടിയില്‍ ലോകത്തിന് മുന്നില്‍ ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റിവ് അവതരിപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോക നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റിവ് വിശദീകരിച്ചത്. കാർബൺ ആഗിരണ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഗ്രീൻ ക്രെഡിറ്റ് സംരംഭമെന്ന് അദ്ദേഹം വിശദീകരിച്ചു.

ആഗോളതാപനത്തെ നേരിടാൻ 'ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റീവ്'; എന്താണ് പ്രധാനമന്ത്രി കോപ് ഉച്ചകോടിയിൽ അവതരിപ്പിച്ച പദ്ധതി?
വീണ്ടും കുരുതിക്കളമായി ഗാസ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 184 പേര്‍, ഇസ്രയേലിന്റെ ഉദ്ദേശ്യമെന്ത്?

ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ കാർബൺ സിങ്കുകൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള കാര്യങ്ങൾ നടത്തുകയെന്നും പദ്ധതിയിൽ ഉൾപ്പെടുന്നു. 2028 ൽ കോപ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയാറാണെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് സമ്പന്ന രാജ്യങ്ങൾ സാങ്കേതികവിദ്യ കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്താണ് ഗ്രീൻ ക്രെഡിറ്റ് ഇനിഷ്യറ്റീവ്?

ഒക്ടോബറിലാണ് പരിസ്ഥിതി മന്ത്രാലയം ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. വിവിധ തരത്തിലുള്ള പരിസ്ഥിതി സൗഹൃദ - സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിപണി അടിസ്ഥാനമാക്കി പ്രോത്സാഹനം നല്‍കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജലസംരക്ഷണവും വനവൽക്കരണവുമാണ് സംരംഭത്തിന്റെ പ്രധാന മുൻഗണനകള്‍.

ആഗോളതാപനത്തെ നേരിടാൻ 'ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റീവ്'; എന്താണ് പ്രധാനമന്ത്രി കോപ് ഉച്ചകോടിയിൽ അവതരിപ്പിച്ച പദ്ധതി?
അമ്മ മരിച്ചത് 9/11 ആക്രമണത്തിലെന്ന് വ്യാജ ജീവചരിത്രം; റിപ്പബ്ലിക്കൻ നേതാവിനെ പുറത്താക്കി യുഎസ് ജനപ്രതിനിധി സഭ

"വ്യക്തികൾ, കമ്യൂണിറ്റികൾ, സ്വകാര്യമേഖലാ വ്യവസായങ്ങൾ, കമ്പനികൾ തുടങ്ങി വിവിധ മേഖലകളിലെ സ്വമേധയാ ഉള്ള പാരിസ്ഥിതിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള കമ്പോള അധിഷ്ഠിത സംവിധാനം," എന്നാണ് പരിസ്ഥിതി മന്ത്രാലയം ഈ സംരംഭത്തെ നിർവചിച്ചത്. പദ്ധതിക്കുകീഴിൽ, പ്രത്യേക പാരിസ്ഥിതിക പ്രവർത്തനങ്ങൾക്ക് ഗ്രീൻ ക്രെഡിറ്റുകൾ നൽകുകയും ഇവ വ്യാപാര ചരക്കുകളായി കണക്കാക്കുകയും ചെയ്യും.

ഈ ഗ്രീൻ ക്രെഡിറ്റുകൾ ആഭ്യന്തര വിപണി പ്ലാറ്റ്‌ഫോമുകളിൽ വിൽക്കാൻ കഴിയും. വൻകിട കോർപ്പറേഷനുകൾക്കും സ്വകാര്യ കമ്പനികൾക്കും പ്രോത്സാഹനം നൽകിക്കൊണ്ട് വൃക്ഷത്തൈ നടൽ, ജലസംരക്ഷണം, സുസ്ഥിര കൃഷി, മാലിന്യസംസ്കരണം തുടങ്ങിയ പാരിസ്ഥിതിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും രാജ്യം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധികളെ പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

ആഗോളതാപനത്തെ നേരിടാൻ 'ഗ്രീൻ ക്രെഡിറ്റ് ഇൻഷ്യേറ്റീവ്'; എന്താണ് പ്രധാനമന്ത്രി കോപ് ഉച്ചകോടിയിൽ അവതരിപ്പിച്ച പദ്ധതി?
ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചു; സൈനിക നീക്കം പുനരാരംഭിച്ചതായി ഇസ്രയേല്‍

കാർബൺ ക്രെഡിറ്റുകളിൽ വ്യാപാരം അനുവദിക്കുന്ന ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കാർബണിനായി അത്തരമൊരു കമ്പോളാധിഷ്ഠിത സംവിധാനം ഇതിനകം നിലവിലുണ്ട്. ആഗോള തലത്തിൽ കാർബൺ കാൽപ്പാടുകൾ കുറയ്ക്കാൻ നടപടിയെടുക്കുകയാണെങ്കിൽ കമ്പനികൾക്കോ ​​രാജ്യങ്ങൾക്കോ ​​കാർബൺ ക്രെഡിറ്റുകൾ ക്ലെയിം ചെയ്യാം.

ബഹിർഗമന നിലവാരം കൈവരിക്കാൻ കഴിയാത്ത കമ്പനികൾ ഈ ക്രെഡിറ്റുകൾ വാങ്ങുന്നതിനും അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും പണം നൽകുന്നു. അത്തരം പ്രവർത്തനങ്ങൾ അളക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള രീതികളും മാനദണ്ഡങ്ങളും വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനുള്ള വിപണിയും വികസിപ്പിക്കേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in