പ്ലാസ്റ്റിക് പുനരുപയോഗം എന്തുകൊണ്ട് പലപ്പോഴും സാധ്യമാകുന്നില്ല

പ്ലാസ്റ്റിക് പുനരുപയോഗം എന്തുകൊണ്ട് പലപ്പോഴും സാധ്യമാകുന്നില്ല

വാര്‍ഷിക പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഒന്‍പത് ശതമാനം മാത്രമേ പുനരുപയോഗം ചെയ്യപ്പെടുന്നുള്ളു എന്നതാണ് വാസ്തവം
Updated on
3 min read

പ്ലാസ്റ്റിക് ഈ കാലഘട്ടത്തില്‍ വലിയൊരു പ്രതിസന്ധി തന്നെയാണ്. മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ പ്ലാസ്റ്റിക് ഇല്ലാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. എന്നാല്‍ ഉപയോഗശേഷം ഇത്രയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്? ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഴുവന്‍ റീസൈക്കിള്‍ ചെയ്യപ്പെടുന്നുണ്ടോ? വാര്‍ഷിക പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഒന്‍പത് ശതമാനം മാത്രമേ പുനരുപയോഗം ചെയ്യപ്പെടുന്നുള്ളു എന്നതാണ് വാസ്തവം. വര്‍ധിച്ചുവരുന്ന മലിനീകരണ പ്രതിസന്ധിയില്‍ നിന്ന് നമുക്ക് കരകയറാന്‍ കഴിയും എന്നത് ഒരു മിഥ്യാധാരണയായി നിലനില്‍ക്കുകയാണ്.

ലോകമെമ്പാടുമുള്ള 85% പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെയും യാത്ര അവസാനിക്കുന്നത് മാലിന്യക്കൂമ്പാരങ്ങളിലാണ്. ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് ഉപയോക്താക്കളായ അമേരിക്കയില്‍, 2021 ല്‍ 50 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ അഞ്ച് ശതമാനം മാത്രമാണ് പുനരുപയോഗം ചെയ്യപ്പെട്ടതെന്ന് ഗ്രീന്‍പീസ് വ്യക്തമാക്കുന്നു. 2060 ഓടെ ആഗോളതലത്തില്‍ പ്ലാസ്റ്റിക് ഉത്പാദനം മൂന്നിരട്ടിയാകുമെന്നാണ് കണക്കുകൂട്ടല്‍. പ്രധാനമായും എണ്ണയില്‍ നിന്നും വാതകങ്ങളില്‍ നിന്നും നിര്‍മിക്കുന്ന പ്ലാസ്റ്റിക്കുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാര്‍ബണിന്റെ ഉറവിടമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളില്‍ കൊണ്ടു തള്ളുന്നതിനാല്‍ അത് സമുദ്രജീവിതത്തെയും സാരമായി ബാധിക്കുന്നു.

പുനരുപയോഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും അങ്ങനെ ചെയ്ത പ്ലാസ്റ്റിക്കുകളെ തങ്ങളുടെ ഉപയോഗത്തില്‍ ഉള്‍പ്പെടുത്തുമെന്നുമുള്ള നെസ്ലെ,ഡാനോള്‍ തുടങ്ങിയ പ്ലാസ്റ്റിക് ഉത്പാദകരുടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. ഓസ്ട്രിയ മുതല്‍ സ്പെയ്ന്‍ വരെയുള്ള രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ലോബികള്‍ പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്.

പ്ലാസ്റ്റിക്സ് ഉത്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷട്ര പ്ലാസ്റ്റിക്സ് ഉടമ്പടിയ്ക്കായുള്ള ചര്‍ച്ചകളില്‍ പുതിയ ഭേദഗതികള്‍ ചര്‍ച്ചയ്ക് വരുന്നു എന്നത് ആശാവഹമാണ്. മിക്ക പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിര്‍മിക്കുന്നത് ഏഴ് ഗ്രേഡുകളിലുള്ള പ്ലാസ്റ്റികുകളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ അത് പുനരുപയോഗം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതും ചിലവേറിയതുമാണ്.

പോളി എത്തലീന്‍ ടെറഫോയിഡ് (PET) എന്നയിനം പ്ലാസ്റ്റിക്കാണ് ലോകമാനം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും വിറ്റഴിയ്ക്കുന്നതും . ഇതില്‍ തന്നെ രണ്ട് വിഭാഗം പ്ലാസ്റ്റിക്കുകളുണ്ട് #1, # 2 എന്നിങ്ങനെ മുദ്ര കുത്തിയിരിക്കുന്ന പോളി എത്തിലീന്‍ ഉയര്‍ന്ന സാന്ദ്രതയുമുണ്ട്. ഇതു കൂടാതെ മറ്റ് അഞ്ച് തരം പ്ലാസ്റ്റിക്കുകള്‍ വിപണിയിലെത്താറുണ്ട്. എന്നാല്‍ ഇതില്‍ പലതും പുനരുപയോഗിക്കാന്‍ സാധ്യതയില്ലെന്നുമാണ് ഇന്ത്യ കേന്ദ്രീകൃതമായി ഗ്രീന്‍ പീസ് എന്ന സംഘടന വ്യക്തമാക്കിയത്.

LUC GNAGO

പി ഇ ടി , ഈ കൂട്ടത്തില്‍ പുനരുപയോഗത്തിന് യോഗ്യതയുള്ള പ്ലാസ്റ്റിക്കാണ് . ഇന്ത്യയിലടക്കം എല്ലാ രാജ്യങ്ങളിലും പാനീയ കുപ്പികളിലും ഭക്ഷണ പാത്ര നിര്‍മാണത്തിനും വസ്ത്ര നിര്‍മാണത്തിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പി ഇ ടി തന്നെയാണ് .

എന്തുകൊണ്ട് പ്ലാസ്റ്റിക്ക് പുനരുപയോഗം നടക്കുന്നില്ല

പ്ലാസ്റ്റിക്കുകള്‍ ഉപയോഗ ശേഷം റീസൈക്കിളിനായി ശേഖരിക്കലും അതിനു ശേഷം പുനരുപയോഗ പ്രക്രിയയുടേയും ചിലവും സമയവും തന്നെയാണ് ഇതിന് പ്രധാന വെല്ലുവിളി സൃഷ്ടിക്കുന്നത് . പുതിയ പ്ലാസ്റ്റിക്കുകളുടെ നിര്‍മാണം താരതമ്യേന കുറവായതുകൊണ്ട് തന്നെ പുത്തന്‍ പ്ലാസ്റ്റിക്കുകളാണ് വിപണി ഇഷ്ടപ്പെടുന്നതെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് അനലിസ്റ്റുകളായ എസ് ആന്റ് ഗ്ലോബലിന്റെ റിപ്പോര്‍ട്ട് .

വര്‍ധിച്ചു വരുന്ന പ്ലാസ്റ്റിക്ക് പ്രശ്നം പരിഹരിക്കാനായി പ്ലാസ്റ്റിക്ക് ബാഗ് നിരോധിക്കാന്‍ ഏഷ്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഏത് തരം പ്ലാസ്റ്റിക്കിന് നിരോധനമേര്‍പ്പെടുത്തി എന്നതിൽ വ്യക്തത ഇല്ലായിരുന്നു. ഇത് പുനരുപയോഗം ചെയ്ത വിപണിയിലെത്തിയ പ്ലാസ്റ്റിക്കിന്റെ വില വര്‍ധനവിലേക്കാണ് നയിച്ചത്.

ലോകത്തെ ഇന്ധന വിലയില്‍ വരുന്ന ചെറിയ മാറ്റം പോലും മറ്റ് വ്യവസായങ്ങളെ പോലെ പ്ലാസ്റ്റിക്ക് വ്യവസായത്തെ ബാധിക്കും. ഈ ഫോസിൽ ഇന്ധനങ്ങൾക്ക് പലപ്പോഴും സബ്‌സിഡി ലഭിക്കുന്നുണ്ട് . ഇതോടൊപ്പം മാലിന്യം പുനരുപയോഗിക്കുന്നതിന് സബ്സിഡി നല്‍കുന്നതിലൂടെ കുറഞ്ഞ ചിലവില്‍ പ്ലാസ്റ്റിക്ക് ഉത്പാദനം വര്‍ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍ . ഇത്തരത്തില്‍ പ്ലാസ്റ്റിക്ക് പുനരുപയോഗിക്കുന്ന രാജ്യങ്ങളാണ് ഫ്രാന്‍സും ജര്‍മ്മനിയും .

ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കാനാണ് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക്കുപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണം കോടു കൂടാതെ സൂക്ഷിക്കുന്നതിനുമാത്രമായി ലോകത്തെ മുഴുവന്‍ പ്ലാസ്റ്റിക്ക ഉത്പാദനത്തിന്റെ 40 ശതമാനം ചിലവാക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .എന്നാല്‍ ഇത്തരം പ്ലാസ്റ്റിക്കുകളൊന്നും പുനരുപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നതും പ്ലാസ്റ്റിക്ക് മാലിന്യം കുന്നുകൂടാന്‍ പ്രധാന കാരണമാകുകയാണ്.

ഫ്‌ലെക്‌സിബിള്‍ പാക്കേജിംഗ് എന്നറിയപ്പെടുന്ന ഭാരം കുറഞ്ഞ, മള്‍ട്ടി-ലേയേര്‍ഡ് സിംഗിള്‍-യൂസ് പാക്കറ്റുകള്‍ യുകെയില്‍ മാത്രം ഉപയോഗിക്കുന്നത് 215 ബില്യണ്‍ ഉല്‍പ്പന്നങ്ങള്‍ പൊതിയാന്‍ വേണ്ടി മാത്രമാണ് . നിലവില്‍ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് ഈ പാക്കറ്റുകളെ പുനരുപയോഗിക്കാന്‍ ശ്രമിക്കുന്നത് . എന്നാല്‍ ഇത്തരം പ്ലാസ്റ്റിക്കുകളുടെ പ്രധാന ഉപയോക്താവായ യു എസില്‍ പുനരുപയോഗത്തിലെത്തുന്ന പ്ലാസ്റ്റിക്കുകളുടെ എണ്ണം വെറും രണ്ട് ശതമാനം മാത്രമാണ് . ബാക്കിയെല്ലാ പ്ലാസ്റ്റിക്കുകളുമെത്തുന്നത് മാലിന്യമായി തന്നെയാണ് എന്നാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. അതേ സമയം വസ്തുക്കള്‍ പൊതിയാനായി ഉപയോഗിക്കുന്ന ഇത്തരം പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിച്ചെടുക്കാനുള്ള പ്രയാസവും അതിന്റെ പുനരുപയോഗത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ് .

ഭാരമേറിയ പ്ലാസ്റ്റിക്കുകളേക്കാള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇത്തരം പ്ലാസ്റ്റിക്കുകളുടെ മലിനീകരണ തോത് കുറവാണെന്നാണ് പ്ലാസ്റ്റിക്ക് വ്യവസായം അവകാശപ്പെടുന്നത്.

2022 ല്‍ 34 രാജ്യങ്ങളിലായി നടത്തിയ സര്‍വേയില്‍ 80 ശതമാനമാളുകളും പുനരുപയോഗിക്കാന്‍ സാധിക്കാത്ത പ്ലാസ്റ്റിക്കുകള്‍ നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു . അന്താരാഷ്ട്ര സംഘടനയായ WWF ഉം ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഫ്രീ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സര്‍വേ ഫലത്തിലാണ് ഇക്കാര്യം ജനങ്ങള്‍ പിന്തുണച്ചത്. പുനരുപയോഗിക്കാന്‍ സാധിക്കാത്ത പ്ലാസ്റ്റിക്കുകളുടെ നിരോധനം നടപ്പിലാക്കണം എന്ന വാദത്തെ ലോകം പിന്തുണയ്ക്കുന്നു എന്നു വേണം ഇതില്‍ നിന്ന് മനസിലാക്കാന്‍ . പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകളെ നിരോധനം ഏര്‍പ്പെടുത്തണമെന്നു തന്നെയായിരുന്നു സര്‍വേ നടത്തിയവരുടേയും അഭിപ്രായം.

ഈ വിഷയം നേരത്തെ മനസിലാക്കിയ യൂറോപ്യന്‍ യൂണിയനിലെ ചില രാജ്യങ്ങള്‍ ഈ നടപടികളുമായി ഇതിനോടകം തന്നെ മുന്നോട്ട് പോയി കഴിഞ്ഞു . പ്രകൃതിയെ മാത്രമല്ല രാജ്യത്തെ സാമ്പത്തിക മാതൃകക്ക് വരെ വില്ലനായേക്കാവുന്ന ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് രാജ്യങ്ങളുടെ ആവശ്യം . നിരോധനം കര്‍ശനമാക്കുന്നതോടെ 2030 ഓടെ രാജ്യത്തെ പ്ലാസ്റ്റിക്ക് പുനരുപയോഗം കൂട്ടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, 30 ലധികം ആഫ്രിക്കന്‍ രാജ്യങ്ങളും ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണ്ണമായും ഭാഗികമായും നിരോധിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in