അമേരിക്കയുടെ ആകാശത്തെ ചൈനീസ് ചാര ബലൂൺ; നിരീക്ഷണ ബലൂണുകളുടെ ചരിത്രം!

സ്വതവേ, സങ്കീര്‍ണമായി കിടക്കുന്ന ചൈന അമേരിക്ക ബന്ധത്തില്‍ ഈ ബലൂണ്‍ കൂടുതല്‍ വിള്ളലുകള്‍ തീര്‍ത്തിരിക്കുകയാണ്

ചൈന അമേരിക്കയെ ലക്ഷ്യമാക്കി ചാര ബലൂണ്‍ വിട്ടവെന്നും അതിനെ ദിവസങ്ങള്‍ക്ക് ശേഷം അമേരിക്ക മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തതാണ് വാര്‍ത്ത. സ്വതവേ സങ്കീര്‍ണമായി കിടക്കുന്ന ചൈന അമേരിക്ക ബന്ധത്തില്‍ ഈ ബലൂണ്‍ കൂടുതല്‍ വിളളലുകള്‍ തീര്‍ത്തിരിക്കുകയാണ്. ചോദ്യം അതുമാത്രമല്ല, ഈ സാറ്റലൈറ്റ് യുഗത്തിലും ചാരപ്രവൃ‍ത്തിക്കാണെങ്കില്‍ തന്നെ ഇത്തരത്തിലൊരു നിരീക്ഷണ ബലൂണിന്റെ ആവശ്യകതയെന്താണ് എന്നതാണ് ചർച്ച.

സാറ്റലൈറ്റുകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന ഈ കാലത്തും നിരീക്ഷണ വസ്തുവിന്റെ ഏറ്റവും അടുത്തുനിന്നുള്ള ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങളും സിഗ്‌നലുകളും ലഭിക്കുന്നുവെന്നതാണ് ചാര ബലൂണുകളെ ശ്രദ്ധേയമാക്കുന്നത്. കാറ്റിന്റെ ദിശയ്ക്കനുസരിച്ച് ബലൂണിന്റെ സഞ്ചാരപഥത്തില്‍ വ്യതിയാനം സംഭവിക്കുമെങ്കിലും ഗൈഡിങ് ഉപകരണം വഴി ബലൂണിനെ നിയന്ത്രിക്കാനാകും. സാറ്റലൈറ്റുകള്‍ ഏറ്റവും ഉയരത്തിലുള്ള ചാരപ്രവൃത്തികള്‍ ചെയ്യുമ്പോള്‍, വിമാനങ്ങള്‍ സഞ്ചരിക്കുന്ന ദൂരപരിധിയില്‍ നിന്നുകൊണ്ടാണ് ചാര ബലൂണുകള്‍ വിവരങ്ങള്‍ ചോര്‍ത്തുക. ബലൂണുകള്‍ക്ക് സാറ്റലൈറ്റുകളേക്കാള്‍ വ്യക്തമായ ചിത്രങ്ങളും നല്‍കാന്‍ സാധിക്കുന്നുവെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

ചാര ബലൂണുകള്‍ ചൈന അമേരിക്കയ്ക്ക് അയച്ചതിന്റെ കാരണമെന്താണ് ?

അമേരിക്കന്‍ പ്രതിരോധസേന പുറത്തു വിട്ട കണക്കനുസരിച്ച് രണ്ട് ബസുകളുടെ വലുപ്പം വരുന്നവയാണ് ബലൂണ്‍. ബലൂണുകളില്‍ നിന്ന് പുറപ്പെടുവിക്കുന്ന സിഗ്‌നലുകള്‍ ഉപയോഗിച്ച് ആശയ വിനിമയ സംവിധാനം തന്നെ തടസപ്പെടുത്താനാകാം ചൈന ഇത്തരത്തിലൊരു ബലൂണിനെ അയച്ചതെന്നാണ് അമേരിക്ക ആരോപിക്കുന്നത്. രാജ്യത്തിന്റെ റഡാര്‍ സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കി അവ തടസപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനാകാം ചൈന ഇത്തരത്തിലൊരു ബലൂണിനെ അയച്ചതെന്നാണ് മറ്റൊരു വിലയിരുത്തല്‍.

നിരീക്ഷണ ബലൂണുകളുടെ ചരിത്രം

ഫ്രാന്‍സുകാരാണ് നിരീക്ഷണ ബലൂണുകളുടെ ആദ്യ ഉപയോക്താക്കള്‍. 1794 ലെ ഫ്രഞ്ച് യുദ്ധ കാലഘട്ടത്തിലാണ് ചാര ബലൂണുകള്‍ ആദ്യമായി ഉപയോഗത്തില്‍ വന്നതെന്നാണ് കരുതുന്നത്. പിന്നീട് 1890കളിലെ അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിലും നിരീക്ഷണ ബലൂണുകള്‍ വ്യപകമായി ഉപയോഗിച്ചു തുടങ്ങി. അമേരിക്കന്‍ വ്യോമാതിര്‍ത്തിയിലേക്ക് വിദേശ ബലൂണുകള്‍ പ്രവേശിക്കുന്നത് സമീപ വര്‍ഷങ്ങളില്‍ താരതമ്യേന സാധാരണമാണെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. ട്രംപ് ഭരണകാലത്ത് അമേരിക്ക പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിരവധി നിരീക്ഷണ ബലൂണുകള്‍ പറത്തിയിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in