മദ്യപിച്ച് അപകടമുണ്ടാക്കിയാൽ നഷ്ടപരിഹാരം നൽകണം

നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് കമ്പനി ഒഴിവാക്കപ്പെടില്ലെന്ന് ഹൈക്കോടതി

മദ്യപിച്ച് വാഹനമോടിക്കുന്നത് ഇൻഷുറൻസ്‌ പോളിസിയുടെ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് പോളിസി സർട്ടിഫിക്കറ്റിൽ വ്യവസ്ഥയുണ്ട്. പക്ഷെ മദ്യപിച്ചയാൾ ഓടിച്ച വാഹനം ഇടിച്ച് അപകടത്തിൽ പെടുന്നയാൾക്ക്‌ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥമാണെന്നാണ് കേരള ഹൈക്കോടതിയുടെ ഉത്തരവ് . അപകടത്തിടയാക്കിയ കാർ ഇൻഷുർ ചെയ്‌തിട്ടുണ്ടെങ്കിലും ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്ന് ഇൻഷുറൻസ് കമ്പനി വാദിച്ചു. എന്നാൽ, പോളിസിയനുസരിച്ചുള്ള ബാധ്യത നിയമപരമായ സ്വഭാവമുള്ളതാണെന്നും നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് കമ്പനി ഒഴിവാക്കപ്പെടില്ലെന്നും കോടതി വ്യക്തമാക്കി

Related Stories

No stories found.
logo
The Fourth
www.thefourthnews.in