സമ്പൂർണ്ണ ഡിജിറ്റൽ റീ സർവേയ്ക്ക് കേരളം ; നവംബർ ഒന്നിന് തുടക്കം

സമ്പൂർണ്ണ ഡിജിറ്റൽ റീ സർവേയ്ക്ക് കേരളം ; നവംബർ ഒന്നിന് തുടക്കം

കേരള പിറവി ദിനത്തിൽ ചരിത്രപരമായ കാൽവെയ്പ്പിനൊരുങ്ങി സംസ്ഥാന സർക്കാർ
Updated on
3 min read

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഡിജിറ്റൽ ഭൂസർവേയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. എന്റെ ഭൂമി പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ 1666 ൽ 155 റവന്യു വില്ലേജുകളിലും സർവേ നടത്തുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിവിധ ജില്ലകളിലായി 200 വില്ലേജുകളിൽ നവംമ്പർ ഒന്നിന് ഡിജിറ്റൽ സർവേ ആരംഭിക്കും.

എന്താണ് എന്റെ ഭൂമി പദ്ധതി?

എല്ലാ ഭൂമിക്കും കൃത്യമായ രേഖ ഉണ്ടാക്കുക, ഭൂമി സംബന്ധമായ എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈൻ ആക്കുക എന്നിവയാണ് "എന്റെ ഭൂമി" പദ്ധതിയുടെ ലക്‌ഷ്യം. ഇതിനായി ഓരോ ഭൂമിയുടെയും കൃത്യമായ അളവുകൾ വച്ച് "ലാൻഡ് പാർസൽ മാപ്പ്" (LPM) തയ്യാറാക്കാനാണ് ഡിജിറ്റൽ സർവേ നടത്തുന്നത്. ഈ മാപ്പിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ സർവേ, രജിസ്‌ട്രേഷൻ, റവന്യൂ എന്നീ മൂന്ന് വകുപ്പുകളുടെ ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കും. ഇതിനുള്ള ഏകജാലക സംവിധാനമായി മാറും എന്റെ ഭൂമി പോർട്ടൽ.  

കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ള Conclusive Land Titling സമ്പ്രദായത്തിനും പുതിയ ഡാറ്റാബേസ് അടിസ്ഥാനമാകും. യഥാർത്ഥ ഉടമസ്ഥാവകാശം ഒരാൾക്ക് രേഖയായി നൽകിയും ആ രേഖയുടെ കൃത്യത സർക്കാരിന്റെ ഉത്തരവാദിത്തം ആയിരിക്കുകയും ചെയ്യുന്നതാണ് CLT. ഒരാൾക്ക് ഒരു തണ്ടപ്പേർ (unique Thanda per) പരിപാടിക്കും സർവേ സഹായകമാകും. 

എന്താണ് റീസര്‍വേ

സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാനത്ത് കാര്‍ഷിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് പല നിയമങ്ങളും നടപ്പില്‍വരുത്തുകയുണ്ടായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പാട്ടക്കാരും കുടികിടപ്പുകാരും ഭൂവുടമസ്ഥരായി. പരിഷ്ക്കരണങ്ങള്‍ അതിവേഗം നിലവില്‍ വന്നെങ്കിലും ഇതുസംബന്ധിച്ച മാറ്റങ്ങള്‍ സര്‍വേ രേഖകളില്‍ ഉള്‍പ്പെടുത്തുന്നതിന് സാധിച്ചില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഒരു പുനര്‍ സര്‍വേ ആവശ്യമാണെന്ന് 1966 മെയ് 25 ന് സർക്കാർ ഉത്തരവിട്ടു       

അത്യാധുനിക സർവ്വേ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെയാണ് ‘എന്റെ ഭൂമി’ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. സർവ്വേ ജോലികൾ ത്വരിതപ്പെടുത്തുന്നതിനും, സംസ്ഥാനത്തെ എല്ലാ സർവ്വേ പ്രവർത്തനങ്ങളും ഒരു നെറ്റ്വർക്കിന് കീഴിൽ നിർവഹിക്കുന്നതിനും നൂതന ഡിജിറ്റൽ സർവ്വേ സാങ്കേതിക വിദ്യയായ കണ്ടിന്യൂയി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ (CORS) സംസ്ഥാനത്ത് സ്ഥാപിക്കുന്ന ജോലികളുടെ സ്ഥിതിവിവരം.

ജിപിഎസ് സിഗ്നലുകൾ നാവിഗേഷൻ സാറ്റലൈറ്റുകളിൽ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കുമ്പോൾ വിവിധ കാരണങ്ങളാൽ അക്ഷാംശം (Latitude), രേഖാംശം (Longitude) എന്നിവയിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നു. ഇത്തരം വ്യതിയാനങ്ങൾ കണ്ടെത്തി ഇന്റർനെറ്റിന്റെ സഹായത്താൽ ഫീൽഡ് സര്‍വ്വേയ്ക്ക് ഉപയോഗിക്കുന്ന RTK ഉപകരണങ്ങൾക്ക് തത്സമയം കറക്ഷൻ ഡാറ്റ നൽകുന്നതിന് സ്ഥാപിക്കുന്ന സ്ഥിരം (fixed) സ്റ്റേഷനുകളാണ് കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷനുകൾ - CORS. സംസ്ഥാനത്ത് ആകെ 28 സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. ഇപ്രകാരം CORSൽ നിന്ന് ലഭിക്കുന്ന കറക്ഷനുകൾ കൂടി കണക്കിലെടുത്ത് RTK ഉപകരണങ്ങൾ ഭൂമിയിലെ ഓരോ പോയിന്റുകളുടെയും വളരെ കൃത്യമായ കോർഡിനേറ്റുകൾ നല്കുന്നു. അതിനാൽ ഒരു ടാബ്ലറ്റ് കമ്പ്യൂട്ടറിന്റെ സഹായത്താൽ ഫീൽഡിൽ വച്ച് തന്നെ അതിർത്തികൾ വരച്ച് യോജിപ്പിച്ച് സര്‍വ്വേ ജോലികൾ ത്വരിതപ്പെടുത്തുന്നതിന് സാധിക്കുന്നതാണ്.

സംസ്ഥാനത്ത് ആകെ സ്ഥാപിക്കേണ്ട 28 COR സ്റെഷനുകളില്‍ നിലവില്‍ 27 സ്റെഷനുകള്‍ ഇതിനോടകം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. സിവില്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ഒരു സ്റ്റേഷനിൽ (നിലക്കല്‍, പത്തനംതിട്ട) പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കി വരുന്നു

അതിര്‍ത്തി നിര്‍ണ്ണയം

ഓരോ താലൂക്കിന്‍റെയും പ്രധാന പരിധി ഏകദേശം 150 കി.മി. ആയി നിജപ്പെടുത്തിയിരിക്കുന്നു. ഓരോ പ്രധാന പരിധികളും സര്‍വെ ഓഫ് ഇന്ത്യ സ്ഥാപിച്ചിട്ടുള്ള ജി.ടി. കേന്ദ്രവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. എല്ലാ സര്‍വെ കേന്ദ്രങ്ങളും ഇവയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

പുതിയ സര്‍വെ സംവിധാനം അനുസരിച്ച് ഓരോ താലൂക്കുകളും 1000 ഹെക്ടര്‍ ഉള്ള ബ്ലോക്കുകളായി വിഭജിച്ചിരിക്കുന്നു. ഓരോ ബ്ലോക്കുകളും 25 മുതല്‍ 40 വരെ ഹെക്ടര്‍ പ്രദേശം ഉള്‍പ്പെട്ട ഖണ്ഡങ്ങളായും അവയെ വരണ്ട ഭൂപ്രദേശത്ത് 4 ഹെക്ടര്‍ എന്ന അളവിലും ഈര്‍പ്പമുള്ള പ്രദേശത്ത് 2 ഹെക്ടര്‍ എന്ന അളവിലും ഉപഖണ്ഡങ്ങളായും തിരിച്ചിരിക്കുന്നു

കൈവശഭൂമിയുടെ സര്‍വെ

സാധാരണയായി 10 മുതല്‍ 20 വരെ കൈവശഭൂമികള്‍ കൂട്ടിച്ചേര്‍ത്താണ് സര്‍വെ നടത്താറുള്ളത്. വരണ്ട ഭുപ്രദേശത്ത് 4 ഹെക്ടര്‍ എന്ന തോതിലും ഈര്‍പ്പമുള്ള ഭൂപ്രദേശത്ത് 2 ഹെക്ടര്‍ എന്ന തോതിലുമാണ് ഭൂമി കൂട്ടിചേര്‍ക്കുന്നത്.

ഭൗതികാവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കപ്പെടുന്നു. ഇതിനായി ഭൂവുടമകള്‍ നിയമപരമായ ഉടമസ്ഥാവകാശം ഹാജരാക്കേണ്ടതുണ്ട്. എനനാല്‍, ഗവണ്‍മെന്‍റിന്‍റെ അധീനതയിലുള്ള ഭൂമിയുടെ അതിര്‍നിര്‍ണ്ണയിക്കുക മുന്‍രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും. ഇതനുസരിച്ച് കൈയേറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു.

സാങ്കേതിക വിദ്യ

നൂതന സര്‍വേ സാങ്കേതിക വിദ്യകളായ Continuously Operating Reference Stations (CORS), Real Time Kinematic (RTK) Rover, Robotic ETS, Drone എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റല്‍ സർവ്വേ നടത്തുന്നത്. ആയിരം RTK റോവറുകൾ 1000, 700 Robotic ETS, 1700 Tablet PC എന്നിവ ഈ പദ്ധതിക്കായി സമാഹരിക്കും. സംസ്ഥാനത്ത് സ്ഥാപിക്കേണ്ട 28 COR സ്റെഷനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. ഈ കൺട്രോൾ സ്റ്റേഷനുകളിൽ നിന്നും ലഭിക്കുന്ന സിഗ്‌നലുകൾ ഉപയോഗിച്ച് RTK മെഷീനുകളുടെ സഹായത്തോടെ അതിവേഗവും കൃത്യവും സുതാര്യവുമായാണ് ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നത്. പ്രായോഗികമാകുന്ന മേഖലകളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുവാന്‍ പദ്ധതിയുണ്ട് . ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കി ഡിജിറ്റൽ ഭൂ രേഖകൾ തയ്യാറാക്കുന്നതോടെ വിവിധ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി ഇവ നേരിടുന്നതിനും വളരെയധികം സഹായകരമാകുമെന്നാണ് റവന്യു വകുപ്പിന്റെ വിലയിരുത്തൽ.       

ഡിജിറ്റൽ റീസർവേ എങ്ങനെ ?

പഴയ രീതിയിലുള്ള വലിയ സംഘത്തിന്റെ ആവശ്യമില്ല ഡിജിറ്റൽ സർവേയ്ക്ക്. ഒരു സർവേയറും ഒരു ഹെൽപ്പറും മാത്രമേ കാണൂ. മുഴുവൻ വില്ലേജുകളിലെയും സർവേ നാല് വർഷങ്ങൾ കൊണ്ട് പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അത്യാധുനിക സർവേ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെയാണ് ‘എന്റെ ഭൂമി’ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. സർവേ ജോലികൾ ത്വരിതപ്പെടുത്തുന്നതിനും, സംസ്ഥാനത്തെ എല്ലാ സർവേ പ്രവർത്തനങ്ങളും ഒരു നെറ്റുവര്‍ക്കിന് കീഴിൽ നിർവഹിക്കുന്നതിനും നൂതന ഡിജിറ്റൽ സർവേ സാങ്കേതിക വിദ്യയായ കണ്ടിന്യൂയി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ (CORS)

ഉപഗ്രഹങ്ങളിൽ നിന്ന് ഭൂമിയിലേക്ക് അയക്കുന്ന സിഗ്നലുകളിൽ പലവിധ കാരണങ്ങളാൽ അക്ഷാംശം (Latitude), രേഖാംശം (Longitude) എന്നിവയിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നു

ഇത്തരം വ്യതിയാനങ്ങൾ കണ്ടെത്തി ഇന്റർനെറ്റിന്റെ സഹായത്താൽ ഫീൽഡ് സര്‍വേയ്ക്ക് ഉപയോഗിക്കുന്ന RTK ഉപകരണങ്ങൾക്ക് തത്സമയം കറക്ഷൻ ഡാറ്റ നൽകുന്നതിന് സ്ഥാപിക്കുന്ന സ്ഥിരം സ്റ്റേഷനുകളാണ് കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷനുകൾ - CORS. സംസ്ഥാനത്ത് ആകെ 28 സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. ഇപ്രകാരം CORSൽ നിന്ന് ലഭിക്കുന്ന കറക്ഷനുകൾ കൂടി കണക്കിലെടുത്ത് RTK ഉപകരണങ്ങൾ ഭൂമിയിലെ ഓരോ പോയിന്റുകളുടെയും വളരെ കൃത്യമായ കോർഡിനേറ്റുകൾ നല്കുന്നു. ഇതിനാൽ തന്നെ ഒരു ടാബ്ലറ്റ് കമ്പ്യൂട്ടറിന്റെ സഹായത്താൽ ഫീൽഡിൽ വച്ച് തന്നെ അതിർത്തികൾ വരച്ച് യോജിപ്പിച്ച് സര്‍വ്വേ ജോലികൾ ത്വരിതപ്പെടുത്താൻ സാധിക്കും.

ഭൂവുടമകൾ എന്ത് ചെയ്യണം

ആദ്യ ഘട്ടത്തിൽ 200 വില്ലേജുകളിലാണ് ഡിജിറ്റൽ സർവേ നടക്കുക. ഇതിന്റെ വിശദമായ വിവരം എന്റെ ഭൂമി പോർട്ടലിലും ലഭ്യമാണ്. പോർട്ടലിലെ വിവരങ്ങൾ തങ്ങളുടെ ആധാരത്തിലെയും, കരം ചീട്ടിലെയും വിവരങ്ങളുമായി ഭൂവുടമകൾ ഒത്ത് നോക്കണം. സ്വന്തം ഭൂമിയുടെ വിവരങ്ങൾ ഇല്ലെങ്കിലോ, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിലോ അത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്താം. പരാതികൾ, അനുബന്ധ രേഖകളുടെ കോപ്പികൾക്കൊപ്പം, പോർട്ടലിൽ തന്നെ ഓൺലൈൻ ആയി സമർപ്പിക്കാൻ കഴിയും.

200 വില്ലേജുകളിലെ എല്ലാ വാർഡുകളിലും ഗ്രാമസഭയുടെ മാതൃകയിൽ ഇപ്പോൾ സർവേ സഭകളിൽ പങ്കെടുത്ത് കാര്യങ്ങൾ മനസിലാക്കാം. സംശയ നിവാരണത്തിനായി സർവേ-റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ഈ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

സർവേക്കായി ഉദ്യോഗസ്ഥർ വരുന്ന തീയതി മുൻകൂട്ടി പരസ്യപ്പെടുത്തും. ആ സമയത്ത് ഭൂവുടമ ആധാരവും, കരം ചീട്ടും, ആധാർ കാർഡുമായി പ്രസ്തുത ഭൂമിയിൽ ഉണ്ടാവണം. ഇതിന് ബുദ്ധിമുട്ടുള്ള വിദേശമലയാളികൾക്കും മറ്റുള്ളവർക്കും ഈ രേഖകളുമായി ഒരു പ്രതിനിധിയെ ഏർപ്പെടുത്താവുന്നതാണ്. ഭൂമിയുടെ അതിരുകൾ തെളിച്ചും, കൃത്യമായി അതിർത്തി അടയാളപ്പെടുത്തിയും ഉദ്യോഗസ്ഥരെ സഹായിക്കേണ്ടതാണ്.

4000 ൽ പരം തൊഴിൽ അവസരങ്ങൾ

പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നിലവില്‍ റവന്യു വകുപ്പില്‍ ഉളള ജീവനക്കാര്‍ക്ക് പുറമെ 4500 ഓളം പേരെ താൽകാലിക അടിസ്ഥാനത്തിൽ നിയമിക്കും. 1500 സര്‍വ്വെയര്‍മാരെയും, 3200 ഹെല്‍പ്പര്‍മാരെയും തൊഴിലും നൈപുണ്യവും ഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയോഗിക്കുന്നതിന് വകുപ്പ് ലക്ഷ്യമിടുന്നു. 4 വർഷം വരെയാകും ഇവരുടെ കാലാവധി. എന്തെങ്കിലും കാരണങ്ങളാൽ സർവേ പൂർത്തീകരണം വൈകിയാൽ, പദ്ധതി പൂർത്തിയാകുന്നതുവരെ ഇവരുടെ സേവനം തുടരും.

logo
The Fourth
www.thefourthnews.in