'പഠനസാമഗ്രികളുമായി പരീക്ഷാഹാളിലെത്താം'; സിബിഎസ്ഇയുടെ ഓപ്പണ്‍ബുക്ക് പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമോ?

'പഠനസാമഗ്രികളുമായി പരീക്ഷാഹാളിലെത്താം'; സിബിഎസ്ഇയുടെ ഓപ്പണ്‍ബുക്ക് പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമോ?

ഈ വർഷം നവംബർ - ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും സ്കൂളുകളിലാണ് ഓപ്പൺ ബുക്ക് പരീക്ഷ നടത്താൻ തീരുമാനം
Updated on
2 min read

ഓപ്പൺ ബുക്ക് പരീക്ഷ പരീക്ഷിക്കാനൊരുങ്ങുകയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷൻ (സിബിഎസ്ഇ). ഈ വർഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും സ്കൂളുകളിലാണ് ഇത്തരത്തിൽ പരീക്ഷ നടത്താൻ സിബിഎസ്ഇ തീരുമാനിച്ചിരിക്കുന്നത്.

ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകളിലാണ് ഓപ്പൺ ബുക്ക് പരീക്ഷകൾ നടത്തുന്നതിന്റെ സാധ്യതകളെ സംബന്ധിച്ച് ഒരു പരിശോധനാപഠനം നടത്താൻ സിബിഎസ്ഇ നിർദേശിച്ചത്. ഈ വർഷം നവംബർ - ഡിസംബറിൽ രാജ്യത്തെ തിരഞ്ഞെടുത്ത സ്കൂളുകളിൽ ഇംഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങളിലാണ് ആദ്യ ഘട്ട പരിശോധന പഠനം നടത്തുക.

'പഠനസാമഗ്രികളുമായി പരീക്ഷാഹാളിലെത്താം'; സിബിഎസ്ഇയുടെ ഓപ്പണ്‍ബുക്ക് പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമോ?
കർഷകസമരം: ഒരു കര്‍ഷകന്‍കൂടി മരിച്ചു; രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഹരിയാന പോലീസ്, മുപ്പതോളം പേർക്ക് പരുക്ക്

ഒൻപത്, പത്ത് ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, സയൻസ് വിഷയങ്ങളിലും പ്ലസ്‌വൺ, പ്ലസ്ടൂ ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ബയോളജി വിഷയങ്ങളിലുമാണ് ഓപ്പൺ ബുക്ക് പരീക്ഷകൾ നടത്തുക. കഴിഞ്ഞ വർഷം പുറത്തിറക്കിയ ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് (എൻസിഎഫ്) അടിസ്ഥാനമാക്കിയാണ് സിബിഎസ്ഇ ഓപ്പൺ ബുക്ക് രീതിയിലുള്ള പരീക്ഷ നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം വിദ്യാർഥികൾക്ക് പരീക്ഷ ഹാളിലേക്ക് നോട്സ്, ടെക്സ്റ്റ് ബുക്ക്, മറ്റ് സ്റ്റഡി മെറ്റീരിയലുകൾ എന്നിവ കൊണ്ടുവരാം. ഇവ നോക്കി പരീക്ഷ എഴുതുകയും ചെയ്യാം.

നവംബർ - ഡിസംബർ മാസങ്ങളിൽ നടത്തുന്ന പരിശോധന പഠനത്തിലൂടെ പാഠ്യപദ്ധതി പഠിക്കാനും ശേഷമുള്ള ഓപ്പൺ ബുക്ക് പരീക്ഷകൾ പൂർത്തിയാക്കാനും വിദ്യാർഥികൾ എടുക്കുന്ന സമയങ്ങൾ വിലയിരുത്തി അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതികരണങ്ങൾ കൂടി ശേഖരിച്ചായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ജൂൺ മാസത്തോടെ പൈലറ്റ് ടെസ്റ്റിനായുള്ള രൂപകൽപ്പന വികസിപ്പിച്ചെടുക്കാനാണ് പദ്ധതി. ഇതിനായി സിബിഎസ്ഇ ഡൽഹി സർവകലാശാലയുടെ സഹായം തേടിയിട്ടുണ്ട്. കോവിഡിനെത്തുടർന്ന് 2020–22 അധ്യായന വർഷത്തിൽ സിബിഎസ്ഇ ഇത്തരത്തിൽ പരീക്ഷ നടത്തിയിരുന്നു. പിന്നീട് പഴയ രീതിയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു

'പഠനസാമഗ്രികളുമായി പരീക്ഷാഹാളിലെത്താം'; സിബിഎസ്ഇയുടെ ഓപ്പണ്‍ബുക്ക് പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമോ?
സിബിഎസ്ഇ വാര്‍ഷിക പരീക്ഷ ഇനി രണ്ടു തവണയായി; വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കുക ലക്ഷ്യം

എന്താണ് സിബിഎസ്ഇ നിർദേശിക്കുന്ന ഓപ്പൺ ബുക്ക് പരീക്ഷ?

ഓപ്പൺ ബുക്ക് പരീക്ഷയിൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ വിദ്യാർഥികൾക്ക് സ്റ്റഡി മെറ്റീരിയലുകൾ ഉപയോഗിക്കാം. ഇവ നിയന്ത്രിതമായോ സ്വതന്ത്രമായോ നടത്താവുന്നതാണ്. പരീക്ഷാ നടത്തിപ്പ് അതോറിറ്റി അംഗീകരിച്ച സ്റ്റഡി മെറ്റീരിയലുകൾ മാത്രമേ പരീക്ഷാ സമയത്ത് അനുവദിക്കൂ. ഇഷ്ടമുള്ളവ പരീക്ഷ ഹാളിലേക്ക് കൊണ്ടുവരാനുള്ള അനുവാദം നിയന്ത്രിത രീതിയിൽ ഉണ്ടാകില്ല. സ്വന്തന്ത്ര രീതിയിൽ നടത്തുന്ന ഓപ്പൺ ബുക്ക് പരീക്ഷയിൽ വിദ്യാർഥികൾക്ക് പ്രസക്തമെന്ന് തോന്നുന്ന ഏത് മെറ്റീരിയലും കൊണ്ടുവരാം.

ഓപ്പൺ ബുക്ക് പരീക്ഷയെന്നാൽ പുസ്തകം നോക്കി ഉത്തരം പകർത്തുകയല്ല. അത്തരത്തിൽ നേരിട്ടുള്ള ചോദ്യങ്ങളായിരിക്കില്ല ചോദ്യക്കടലാസിൽ ഉണ്ടാകുക. ചോദ്യത്തില്‍നിന്ന് സ്റ്റഡി മെറ്റീരിയലുകൾ വായിച്ച് മനസ്സിലാക്കി അതിലെ വിവരങ്ങൾ വിശകലനം ചെയ്ത് സ്വയം ഉത്തരങ്ങൾ കണ്ടെത്തി എഴുതണം. പഠിച്ച കാര്യങ്ങൾ എത്രത്തോളം മനസ്സിലായെന്നു പരിശോധിക്കുന്ന രീതിയാണ് ഈ പരീക്ഷണത്തിലൂടെ സിബിഎസ്ഇ ഉദ്ദേശിക്കുന്നത്. ഒരേ ചോദ്യത്തിന് ഓരോ വിദ്യാർഥിക്കും വ്യത്യസ്തമായ രീതിയിൽ ഉത്തരം എഴുതാം.

'പഠനസാമഗ്രികളുമായി പരീക്ഷാഹാളിലെത്താം'; സിബിഎസ്ഇയുടെ ഓപ്പണ്‍ബുക്ക് പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമോ?
മണിപ്പൂരിലെ സ്ത്രീകളെയും ബിൽക്കിസ് ബാനുവിനെയും കാണാതെ സന്ദേശ്ഖാലിയിലേക്കു പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് പുതിയ ആശയമല്ല

ഓപ്പൺ-ബുക്ക് പരീക്ഷകൾ സിബിഎസ്ഇ വിദ്യാർഥികൾക്ക് പുതിയ ആശയമല്ല. 2014ൽ സമാനമായി സിബിഎസ്ഇ ഒരു ഓപ്പൺ ടെസ്റ്റ് പരീക്ഷ അവതരിപ്പിച്ചിരുന്നു. ഒൻപതാം ക്ലാസിലെ ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലും പ്ലസ് വൺ വാർഷിക പരീക്ഷയിൽ സാമ്പത്തികശാസ്ത്രം, ബയോളജി, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിലുമാണ് അന്ന് ഓപ്പൺ ബുക്ക് പരീക്ഷ നടത്തിയത്.

പരീക്ഷയ്ക്ക് നാല് മാസം മുമ്പ് തന്നെ ഇതിനോടനുബന്ധിച്ചുള്ള സ്റ്റഡി മെറ്റീരിയലുകൾ വിദ്യാർഥികൾക്ക് നൽകിയിരുന്നു. പക്ഷേ വിദ്യാർഥികൾക്കിടയിൽ 'നിർണായക കഴിവുകൾ' വളർത്തിയെടുക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി 2017-18 അധ്യയന വർഷത്തോടെ ഈ നടപടി സിബിഎസ്ഇ പിൻവലിക്കുകയായിരുന്നു.

'പഠനസാമഗ്രികളുമായി പരീക്ഷാഹാളിലെത്താം'; സിബിഎസ്ഇയുടെ ഓപ്പണ്‍ബുക്ക് പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമോ?
ലക്ഷദ്വീപിൽ വിദ്യാഭ്യാസ പരിഷ്കരണം; മലയാളം മീഡിയം ഒഴിവാക്കും

ഓപ്പൺ ബുക്ക് പരീക്ഷകൾ അത്ര എളുപ്പമല്ല!

'ബുക്ക് നോക്കി എഴുതാം' എന്ന് പറയുന്ന പോലെ അത്ര എളുപ്പമല്ല ഓപ്പൺ ബുക്ക് പരീക്ഷ. വസ്‌തുതകൾക്കും നിർവചനങ്ങൾക്കും അപ്പുറത്തുള്ള വിദ്യാർഥികളുടെ നിരീക്ഷണം പരിശോധിക്കുകയാണ് ലക്ഷ്യം. അധ്യാപകർക്കും, ഒരു ഓപ്പൺ ബുക്ക് പരീക്ഷ ചോദ്യകടലാസ് സജ്ജീകരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. നേരിട്ടുള്ള ചോദ്യങ്ങളായിരിക്കില്ല ഓപ്പൺ ബുക്ക് പരീക്ഷകളിൽ ചോദിക്കുക. പഠിച്ച കാര്യങ്ങൾ എത്രത്തോളം മനസ്സിലായെന്നു പരിശോധിക്കുന്ന രീതിയിലായിരിക്കും ചോദ്യങ്ങൾ.

എന്തുകൊണ്ടാണ് ഇപ്പോൾ സിബിഎസ്ഇ ഓപ്പൺ ബുക്ക് പരീക്ഷ നിർദേശിച്ചത്?

പുതിയരീതി കൃത്യമായി വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിയശേഷമേ ബോർഡ് പരീക്ഷകൾക്ക് ഉൾപ്പെടെ ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കുന്നത് പരിഗണിക്കുകയുള്ളു എന്നാണ് സിബിഎസ്ഇ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിൽ കൊണ്ട് വരാൻ ഉദ്ദേശിക്കുന്ന വലിയ പരിഷ്കാരങ്ങളുടെ ആദ്യ ചവിട്ടുപടിയാണ്‌ ഓപ്പൺ ബുക്ക് പരീക്ഷ. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഓപ്പൺ ബുക്ക് പരീക്ഷയെക്കുറിച്ച് പരാമർശിക്കുന്നില്ല. എന്നാൽ ഒരു വിഷയത്തെപ്പറ്റിയുള്ള വിദ്യാർഥികളുടെ ധാരണയും ആശയങ്ങൾ വിശകലനംചെയ്യാനുള്ള കഴിവും അളക്കുകയെന്ന ലക്ഷ്യമാണ് സിബിഎസ്ഇ മുന്നോട്ടുവെക്കുന്നത്.

'പഠനസാമഗ്രികളുമായി പരീക്ഷാഹാളിലെത്താം'; സിബിഎസ്ഇയുടെ ഓപ്പണ്‍ബുക്ക് പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമോ?
'ക്ഷേത്രവരുമാനത്തിന്റെ പങ്കുപറ്റാൻ നിയമഭേദഗതിയുമായി കർണാടക സർക്കാർ'; ബിജെപി പ്രചാരണത്തിന്റ വാസ്തവമെന്ത്?

സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള 'ദേശീയ കരിക്കുലം ഫ്രെയിംവർക് (എൻസിഎഫ്)' നിലവിലെ മൂല്യനിർണയ പ്രക്രിയ പരിഷ്കരിക്കേണ്ടതിൻ്റെ ആവശ്യകതയെ എടുത്തുകാണിക്കുന്നുണ്ട്. വിദ്യാർഥികളുടെ ഓർമശക്തിയെ അളക്കുന്നതിന് പകരം കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ വിശകലനം ചെയ്ത് മനസിലാക്കാനുള്ള കഴിവ് വിദ്യാർഥികളിൽ വളർത്തിയെടുക്കാനാണ് ദേശീയ കരിക്കുലം ഫ്രെയിംവർക്ക് നിർദേശിക്കുന്നത്.

ഓപ്പൺ ബുക്ക് പരീക്ഷ; ഗവേഷണങ്ങൾ പറയുന്നത്

2021ൽ ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നടത്തിയ പഠനമനുസരിച്ച്, ഓപ്പൺ ബുക്ക് പരീക്ഷകൾ വിദ്യാർഥികൾക്കിടയിൽ സമ്മർദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

2020ൽ കേംബ്രിജ് യൂണിവേഴ്സിറ്റി പ്രസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നതും സമാനമായ കാര്യമാണ്. 98 വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽ 21.4 ശതമാനം പരാജയപ്പെട്ടവരും 78.6 ശതമാനം വിജയിച്ചവരുമായിരുന്നു. 55 വിദ്യാർഥികൾ നൽകിയ പ്രതികരണങ്ങളിൽ ഭൂരിഭാഗവും സമ്മർദം കുറയ്ക്കാനുള്ള മികച്ച രീതിയായി ഓപ്പൺ ബുക്ക് പരീക്ഷകളെ വിലയിരുത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in