ബോംബെയെ മുംബൈ ആക്കിയ ശിവസേന; തീവ്ര ഹിന്ദുത്വം മുതല്‍ ഉദ്ധവ് താക്കറെ വരെ
മുംബൈ, ഇന്ത്യയുടെ വ്യാവസായിക നഗരം ബോംബെ ആയിരുന്ന കാലത്താണ് ശിവസേന എന്ന സംഘടന രൂപീകൃതമാവുന്നത്. മറാത്ത സാമ്രാജ്യം രൂപീകരിച്ച ശിവാജി ശഹാജി ഭോസ്ലെ എന്ന ഛത്രപതി ശിവജിയുടെ പോരാളികളുടെ പിന്‍മുറക്കാര്‍ എന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ശിവസേന മഹാരാഷ്ട്രയുടെ മണ്ണില്‍ ചുവടുറപ്പിക്കുന്നത്. മറാത്ത പ്രാദേശികവാദം ആളിക്കത്തിച്ചാണ് ശിവസേന മഹാരാഷ്ട്രയില്‍ പ്രത്യേകിച്ച്, മുംബൈയില്‍ ചുവടുറപ്പിച്ചത്.
തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കൊപ്പം കടുത്ത മുസ്ലീം വിരുദ്ധതയും, യാഥാസ്ഥിതിക കാഴ്ചപാടുകളുമായിരുന്നു ശിവസേനയുടെ മുഖമുദ്ര. മുംബൈ നഗരത്തെ പലപ്പോഴും അക്രമത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ശിവസേന എന്ന സായുധ സംഘം ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍ വളരെ പെട്ടെന്ന് തന്നെ കരുത്താര്‍ജ്ജിക്കുകയായിരുന്നു.
1966ല്‍ ആണ് ശിവസേന നിലവില്‍ വന്നത്. പിന്നാലെ തീവ്ര നിലപാടുകളുമായി കളം നിറഞ്ഞു. തൊഴിലാളികള്‍ക്കിടയിലേക്കും, യുവാക്കള്‍ക്കിടയിലേക്കും കടന്നുചെല്ലാനും ശിവസേനക്ക് കഴിഞ്ഞു. ഭാരതീയ കാംഗര്‍ സേന, എന്ന പേരില്‍ കുറഞ്ഞ വേതനമുള്ള തൊഴിലാളികളിലേക്കുള്‍പ്പെടെ എത്തുന്ന ട്രേഡ് യൂണിയനും, ഭാരതീയ വിദ്യാര്‍ഥി സേന എന്ന പേരില്‍ യുവജന സംഘടനയും ശിവസേന രൂപീകരിച്ചു.
പ്രാദേശിക വാദവും ഹിന്ദുത്വവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു താക്കറെ ശിവസേനയുടെ അടിത്തട്ട് ഉറപ്പിച്ചത്. മുസ്ലീം, ന്യൂന പക്ഷ വിരുദ്ധത, കമ്യൂണിസ്റ്റ് വിരുദ്ധത ഇതായിരുന്നു താക്കറയെടെയും ശിവസേനയുടെയും നിലപാട്.
ബാല്‍ താക്കറെ
സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന കേശവ് താക്കറെയുടെ മകനായി 1926 ജനുവരി 23 നായിരുന്നു ബാലസാഹബ് കേശവ് താക്കറെ എന്ന ബാല്‍ താക്കറെയുടെ ജനനം. മികച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ബാല്‍ താക്കറെ. ഫ്രീ പ്രസ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയിലായിരുന്നു താക്കറെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ചു. ജനപ്രിയമായിരുന്നു താക്കറെയുടെ കാര്‍ട്ടുണുകള്‍. സഹോദരനൊപ്പം 1960 മുതല്‍ മാര്‍മിക് എന്ന കാര്‍ട്ടൂണ്‍ വാരിക ആരംഭിച്ച താക്കറെ, ഇത് രാഷ്ട്രീയത്തിലേക്കുള്ള ചുവടാക്കി മാറ്റുകയായിരുന്നു.
പ്രാദേശിക വാദവും ഹിന്ദുത്വവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു താക്കറെ ശിവസേനയുടെ അടിത്തട്ട് ഉറപ്പിച്ചത്. മുസ്ലീം, ന്യൂന പക്ഷ വിരുദ്ധത, കമ്യൂണിസ്റ്റ് വിരുദ്ധത ഇതായിരുന്നു താക്കറയുടെയും ശിവസേനയുടെയും നിലപാട്.
പതിയെ അധികാര രാഷ്ട്രീയത്തിലേക്ക് ശിവ സേനയെ നയിക്കാനും ബാല്‍ താക്കറെയ്ക്കായി. ബിജെപിയുമായി കൂട്ടുകൂടി 1995ല്‍ ശിവസേന മഹാരാഷ്ട്രയുടെ അധികാരം കയ്യാളുന്ന നിലയിലേക്ക് വളര്‍ന്നു.
പ്രമുഖമായ ദസ്റ ആഘോഷത്തിനിടെ ആയിരുന്നു 1966 ജൂണ്‍ 19 ന് ബാല്‍ താക്കറെ ശിവസേന എന്ന സംഘടന പ്രഖ്യാപിക്കുന്നത്. മധ്യ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ വമ്പന്‍ റാലിയെ അഭിസംബോധന ചെയ്ത താക്കറെ, മഹാരാഷ്ട്ര മറാത്തികള്‍ക്ക് എന്നതാണ് ശിവ സേനയുടെ പ്രഖ്യാപിത ലക്ഷ്യം എന്ന് വ്യക്തമാക്കി. പിന്നാലെ കുടിയേറ്റക്കാരായ ദക്ഷിണേന്ത്യക്കാര്‍ക്കെതിരായ നീക്കത്തിലൂടെയും, മണ്ണിന്റെ മക്കള്‍ വാദത്തിന്റെ പേരിലുള്ള നീക്കങ്ങളുമായി ശിവസേന കളം നിറഞ്ഞപ്പോള്‍ മുംബൈ പലപ്പോഴും കലാപ കലുഷിതമായി. മുംബൈയിലുള്ള ഗുജറാത്തികളും, ദക്ഷിണേന്ത്യക്കാരും പലപ്പോഴും ശിവ സേനയുടെ ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന നിലയും ഉണ്ടായി. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ ഇന്ത്യയില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാട് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
സംഘടനാ രൂപം പ്രാപിച്ച ശിവസേന പിന്നീട്,, മുംബൈ നഗരത്തെ നവീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന നിലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റി. ഇതിന് പിന്നാലെ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ അംഗബലം കൊണ്ട് കരുത്തരായി.
ശിവസേനയുടെ വളര്‍ച്ച
മറാത്തികളായ, തദ്ദേശീയരായ യുവാക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതായിരുന്നു 1960കളില്‍ ശിവസേനയുടെ പ്രഖ്യാപിത ലക്ഷ്യം. മുംബൈയിലേക്ക് കുടിയേറ്റം വ്യാപകമായ കാലത്ത് മറാത്തി വികാരം ആളിക്കത്തിക്കാനായിരുന്നുന്നു ശിവസേന ശ്രമിച്ചത്. മറാത്തികള്‍ അല്ലാത്തവരെ മുംബൈയില്‍ നിന്ന് ആട്ടിയോടിക്കാന്‍ സംഘടന നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ദക്ഷിണേന്ത്യക്കാരും, കിഴക്കന്‍ ഗുജറാത്തില്‍ നിന്നുള്ളവരും, മുസ്ലീംങ്ങളുമായിരുന്നു പ്രധാന ലക്ഷ്യം.
സംഘടനാ രൂപം പ്രാപിച്ച ശിവസേന പിന്നീട്, മുംബൈ നഗരത്തെ നവീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന നിലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റി. ഇതിനു പിന്നാലെ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ അംഗബലം കൊണ്ട് കരുത്തരായി.
പിന്നാലെ, സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലേക്ക്. 90കളില്‍ ബിജെപിയുമായി അടുത്ത ശിവസേന 2005 ഓടെ ദേശീയ പാര്‍ട്ടി എന്ന നിലയിലേക്ക് വളര്‍ന്നു. ബിജെപി ഇന്ത്യയില്‍ അധികാരം നിയന്ത്രിച്ചപ്പോള്‍ സുപ്രധാന ചുമതലകളില്‍ കേന്ദ്ര സര്‍ക്കാരില്‍ ഉള്‍പ്പെടെ ശിവസേന പ്രതിനിധികള്‍ ഉണ്ടായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലും കരുത്തരായി. ഒടുവില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും ശിവസേനയ്ക്ക് കഴിഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച ബാബ്റി മസ്ജിദ് സംഭവത്തില്‍ ശിവസേനയുടെ നിലപാടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുക എന്ന ആവശ്യം ശക്തമായി ഉന്നയിച്ച സംഘടനകളില്‍ ഒന്നായിരുന്നു ശിവസേന.
1989ല്‍ വിവാദ ഭൂമിയില്‍ രാമ ക്ഷേത്രത്തിന് തറക്കല്ലിട്ട സംഭവം ഇന്ത്യക്ക് പുറമെ ബംഗ്ലാദേശിലും പാകിസ്ഥാനിലും പോലും ഹിന്ദു വിരുദ്ധ കലാപത്തിന് കാരണമായി. ഈ സാഹചര്യം ഉപയോഗിച്ച് മഹാരാഷ്ട്രയില്‍ ഉടനീളം ഹിന്ദുത്വ നിലപാടുകള്‍ പ്രചരിപ്പിക്കുകയായിരുന്നു ശിവസേന ചെയ്തത്. ബിജെപി, വിശ്വഹിന്ദു പരിഷത്ത്, ആര്‍എസ്എസ് എന്നിവയുടെ ശക്തമായ പിന്തുണയോടെ ആയിരുന്നു പ്രവര്‍ത്തനങ്ങള്‍.
ഇന്ത്യന്‍ ജനാധിപത്യത്തിനും മത നിരപേക്ഷതയ്ക്കും കളങ്കമെന്ന് വിലയിരുത്തപ്പെട്ട ബാബ്റി മസ്ജിദ് തകര്‍ക്കല്‍ ശിവ സേനയുടെ ചരിത്രത്തിലും ഏറെ സുപ്രധാനമാണ്.
പ്രത്യയശാസ്ത്രവും, രാഷ്ട്രീയ തന്ത്രങ്ങളും
തീവ്ര വലതുപക്ഷ നിലപാടുകളും മണ്ണിന്റെ മക്കള്‍ വാദവുമായിരുന്നു ശിവസേനയുടെ അടിസ്ഥാന ആശയങ്ങള്‍. എന്നാല്‍ 1970-കളില്‍ ഹിന്ദു മതമൗലികവാദത്തിലേക്ക് ശിവ സേന തിരിയുകയായിരുന്നു. ഇക്കാലത്തെ സെന്‍സസ് ബ്യൂറോ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, ഇന്ത്യയിലെ ജനസംഖ്യയുടെ 80% ഹിന്ദുമതം പിന്തുടരുന്നവരിലും ഹിന്ദുത്വ രാഷ്ട്രീയത്തോട് മൃദു സമീപനം ഉണ്ടായിരുന്നു എന്ന കണക്കുള്‍പ്പെടെ ഇതിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
1970 മേയില്‍ മഹാരാഷ്ട്രയിലെ ഭിവണ്ടി-ജല്‍ഗാവ് പ്രദേശത്തുണ്ടായ ഹിന്ദു-മുസ്ലിം കലാപം ശക്തമാക്കുന്നതില്‍ ശിവസേന വലിയ പങ്കുവഹിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 250-ലധികം ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹിന്ദു മതമൗലികവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രമായിരുന്നു പരീക്ഷിക്കപ്പെട്ടത് എന്നും ആക്ഷേപം ഉണ്ടായിരുന്നു.
ബാബ്റി മസ്ജിദ് തകര്‍ക്കല്‍
1992 ഡിസംബര്‍ 6: ഇന്ത്യന്‍ ജനാധിപത്യത്തിനും മത നിരപേക്ഷതയ്ക്കും കളങ്കമെന്ന് വിലയിരുത്തപ്പെട്ട ബാബ്റി മസ്ജിദ് തകര്‍ക്കല്‍ ശിവ സേനയുടെ ചരിത്രത്തിലും ഏറെ സുപ്രധാനമാണ്. ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവം ഇന്ത്യയില്‍ വലിയ വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിയൊരുക്കി. മുംബൈയും കലാപത്തിന്റെ പിടിയില്‍ അമര്‍ന്നു.
മുംബൈ കലാപം
രണ്ട് മാസത്തോളമായിരുന്നു മുംബൈ കലാപം നീണ്ടത്. 800 ഓളം പേര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കുകള്‍. ബാല്‍ താക്കറെയും അദ്ദേഹത്തിന്റെ ശിവസേനയും ചേര്‍ന്നാണ് മുംബൈയിലെ മുസ്ലീം വിരുദ്ധ കലാപത്തിന് നേതൃത്വം നല്‍കിയത് എന്നാണ് പിന്നീട് പുറത്തുവന്ന വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയത്.
മുംബൈയിലെ വര്‍ഗീയ കലാപത്തെക്കുറിച്ച് അന്വേഷിച്ച സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ശിവസേനയും ബാല്‍താക്കറെയും പ്രതിസ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും മുംബൈ കലാപത്തില്‍ തങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു അജണ്ടയുണ്ടായിരുന്നില്ലെന്നും ശിവസേന അവകാശപ്പെട്ടു. റിപ്പോര്‍ട്ട് ഹിന്ദു വിരുദ്ധം ആണെന്ന വരുത്തിത്തീര്‍ക്കാനായിരുന്നു അന്ന് വിവിധ ഹിന്ദു സംഘടനകള്‍ ശ്രമിച്ചത്.
ശിവസേനയും മഹാരാഷ്ട്രയുടെ വികസനവും
1990ല്‍ മഹാരാഷ്ട്രയുടെ അധികാര രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച ശിവസേന, സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ കാണാം. ബിജെപി-ശിവസേന സംസ്ഥാന സര്‍ക്കാരിന്റെ (മഹാരാഷ്ട്രയില്‍) ഭരണകാലത്ത് നിരവധി പരിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്.
മഹാരാഷ്ട്രയിലെ രണ്ട് പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള മുംബൈ-പൂനെ എക്സ്പ്രസ് വേ. മുംബൈ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായ നിരവധി മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം, നഗര, ഗ്രാമ പ്രദേശങ്ങളിലെ മെച്ചപ്പെട്ട ജലസേചന വിതരണ സംവിധാനങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍, പിന്നീട് 2004 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ശിവസേന സംഖ്യം വലിയ തിരിച്ചടി നേരിട്ടു. 2005 ലെ കണക്കനുസരിച്ച്, സംസ്ഥാനത്തെ പ്രമുഖ പതിപക്ഷ പാര്‍ട്ടിയായും ശിവസേന മാറി.
1995 ലാണ് ബിജെപി-ശിവസേന സഖ്യത്തിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെയുടെ പേരുമാറ്റം പ്രഖ്യാപിക്കുന്നത്. ശിവസേനയുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണമായിട്ടാണ് ഈ നീക്കം വിലയിരുത്തിയത്.
തീവ്ര ഹിന്ദു നിലപാടുകള്‍ ജനങ്ങളിലേക്ക്
1984, മത വികാരം ഇളക്കിവിട്ടുകൊണ്ട് ബാല്‍ താക്കറെ നടത്തിയ പ്രസംഗം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുംബൈയില്‍ സംഘടിപ്പിച്ച ഹിന്ദു സംഘടനകളുടെ റാലിയില്‍ സംസാരിച്ച ബാല്‍ താക്കറെ മുസ്ലീം വിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന നിലയില്‍ ആയിരുന്നു പരാമര്‍ശങ്ങള്‍ നടത്തിയത്. ഇക്കാലത്ത് മുംബൈയിലെ പ്രാദേശിക നിയമ സംഘടനകളില്‍ വരെ ശിവസേനയ്ക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നു. ശിവസേനയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ വലിയ പിന്തുണയായിരുന്നു ഇവരില്‍ നിന്ന് ലഭിച്ചിരുന്നത്.
1989ല്‍ ശിവസേന സാമ്ന എന്ന പേരില്‍ മുഖപത്രം ആരംഭിച്ചു. പിന്നാലെ, ബാല്‍ താക്കറെയുടെ തീവ്ര ഹിന്ദു നിലപാടുകളുള്ള മുഖപ്രസംഗങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തി. ഇക്കാലത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളും, വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനവും ശിവസേന വ്യാപിപ്പിച്ചു.
ഹിന്ദു മതമൗലികവാദ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, മണ്ണിന്റെ മക്കള്‍ വാദവും, കുടിയേറ്റക്കാര്‍ക്കെതിരായ പ്രചാരണവും ശിവസേന തുടര്‍ന്നു. ഇതിന്റെ ഭാഗമായിരുന്നു ബോംബെ നഗരത്തിന്റെ പേര് മുംബൈ എന്നുള്ള പുനര്‍നാമകരണം പോലും. ബോംബെ എന്ന പേരിന്റെ യഥാര്‍ത്ഥ അര്‍ത്ഥം 'അഴിമതി' എന്നാണെന്നായിരുന്നു ശിവസേനയുടെ അവകാശവാദം. 1995 ലാണ് ബിജെപി-ശിവസേന സഖ്യത്തിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പേരുമാറ്റം പ്രഖ്യാപിക്കുന്നത്. ശിവസേനയുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണമായിട്ടാണ് ഈ നീക്കം വിലയിരുത്തിയത്.
1989 ല്‍ ശിവസേന സാമ്ന എന്ന പേരില്‍ മുഖപത്രം ആരംഭിച്ചു. പിന്നാലെ, ബാല്‍ താക്കറെയുടെ തീവ്ര ഹിന്ദു നിലപാടുകളുള്ള മുഖപ്രസംഗങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തി. ഇക്കാലത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളും, വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനവും ശിവസേന വ്യാപിപ്പിച്ചു.
മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന
ശിവസേനയുടെ ചരിത്രത്തില്‍ സുപ്രധാനമായ പിളര്‍പ്പ് ഉണ്ടാവുന്നത് 2006ല്‍ ആണ്. ഉദ്ധവ് താക്കറെ ശിവസേനയുടെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന സമയത്തായിരുന്നു പിളര്‍പ്പ്. ശിവസേനയില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ബാല്‍ താക്കറെയുടെ മരുമകന്‍ രാജ് താക്കറെ 2006 മാര്‍ച്ച് 6 നാണ് മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന എന്ന എംഎന്‍എസ് രൂപീകരിച്ചത്.
ശിവസേനയുടെ തീപ്പൊരി നേതാവായിരുന്ന രാജ്, ബാല്‍ താക്കറെയോടും ഉദ്ധവ് താക്കറെയോടുമുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു.
മഹാരാഷ്ട്ര ഭരണത്തിലേക്ക്
വര്‍ഷങ്ങള്‍ നീണ്ട ബിജെപി ബന്ധം അവസാനിപ്പിച്ച് കൊണ്ടായിരുന്നു ശിവസേന മഹാരാഷ്ട്രയില്‍ അധികാരം പിടിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു സഖ്യം പിരിയാന്‍ വഴി വച്ചത്. തുടര്‍ന്ന് യുപിഎയുടെ ഭാഗമായ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് മഹാ വികാസ് അഘാഡി എന്ന മുന്നണി രൂപീകരിച്ച് സര്‍ക്കാര്‍ ഉണ്ടാക്കി. പിന്നാലെ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റു.
യഥാര്‍ത്ഥ ശിവസേന പാരമ്പര്യം ആര്‍ക്കെന്ന് ഉറപ്പിക്കാനുള്ള ശ്രമങ്ങളായിരിക്കും ഇനി ഉദ്ധവ് താക്കറെ പക്ഷത്തിനും ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന വിമത പക്ഷത്തിനും മുന്നിലുള്ളത്.
ഒടുവില്‍ തിരിച്ചടി
29: 06: 2022 പാളയത്തിലെ പടയും, രാഷ്ട്രീയ നീക്കങ്ങളും ഉണ്ടാക്കിയ അനിശ്ചിതത്വത്തിന് ഒടുവില്‍ രണ്ട് വര്‍ഷവും 213 ദിവസവും നീണ്ട ഭരണത്തിനുശേഷം ഉദ്ധവ് താക്കറെ രാജിവച്ചു. മുന്നണിയിലെ കോണ്‍ഗ്രസിനും എന്‍സിപിക്കും നന്ദിയറിയിച്ച് കൊണ്ടായിരുന്നു ഉദ്ധവിന്റെ രാജി.
അധികാരത്തില്‍ നിന്ന് പുറത്താക്കപ്പടുമ്പോഴും ശിവസേന എന്ന സംഘടനയുടെ പ്രസക്തി അവസാനിക്കുന്നില്ല. യഥാര്‍ത്ഥ ശിവസേന പാരമ്പര്യം ആര്‍ക്കെന്ന് ഉറപ്പിക്കാനുള്ള ശ്രമങ്ങളായിരിക്കും ഇനി ഉദ്ധവ് താക്കറെ പക്ഷത്തിനും ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന വിമത പക്ഷത്തിനും മുന്നിലുള്ളത്.
ചില ഇലകള്‍ കൊഴിഞ്ഞുപോയെങ്കിലും മരം ശക്തമായി നിലനില്‍ക്കും എന്നാണ് ഔദ്യോഗിക പക്ഷം ഇപ്പോഴത്തെ സംഭവങ്ങളെ വിശദീകരിക്കുന്നത്. ബാല്‍ താക്കറെയുടെ പിന്‍മുറക്കാര്‍ തങ്ങള്‍ തന്നെയാണ് എന്ന് ഉറപ്പിക്കുമെന്നും ഉദ്ധവ് പക്ഷം വ്യക്തമാക്കുന്നു.
എന്നാല്‍, മഹാ വികാസ് അഘാഡി രൂപികരിച്ചപ്പോള്‍ തന്നെ ശിവസേന നിലപാടുകളില്‍ വെള്ളം ചേര്‍ത്തെന്നാണ് വിമത പക്ഷത്തിന്റെ നിലപാട്. ഹിന്ദുത്വ അജണ്ട എന്നതിന് ബിജെപിയുമായി കൈകോര്‍ക്കണം എന്നാണ് ഏക്‌നാഥ് ഷിന്‍ഡേയുടെ വാദം. അതിനാല്‍, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും മഹാരാഷ്ട്ര വാദത്തിന്റെയും പിന്‍മുറക്കാര്‍ ആരെന്ന് തെളിയിക്കുന്നതിലൂടെയായിരിക്കും ഇനിയുള്ള ശിവസേന അടയാളപ്പെടുത്തുക.