പതിനാറായിരത്തിലേറെ ഉപരോധം, ഫലം വട്ടപ്പൂജ്യം; പാശ്ചാത്യ രാജ്യങ്ങളുടെ നിയന്ത്രണങ്ങളെ കാറ്റിൽ പറത്തുന്ന റഷ്യ

പതിനാറായിരത്തിലേറെ ഉപരോധം, ഫലം വട്ടപ്പൂജ്യം; പാശ്ചാത്യ രാജ്യങ്ങളുടെ നിയന്ത്രണങ്ങളെ കാറ്റിൽ പറത്തുന്ന റഷ്യ

ഉപരോധങ്ങളുടെ കുരുക്ക് വിടാതെ പിന്തുടരുമ്പോഴും റഷ്യ എങ്ങനെയാണ് സാമ്പത്തികമായി മുന്നേറുന്നത്?
Updated on
2 min read

യുക്രെയ്ൻ അധിനിവേശത്തിനുപിന്നാലെ ആയിരക്കണക്കിന് ഉപരോധങ്ങളായിരുന്നു റഷ്യയ്ക്കുമേൽ ചുമത്തപ്പെട്ടത്. റഷ്യയെ സാമ്പത്തികമായി തകർക്കുക മാത്രമായിരുന്നു ഏകലക്ഷ്യം. എന്നാൽ രണ്ട് വർഷത്തിനുശേഷവും റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ആശ്ചര്യപ്പെടുത്തുന്ന പുരോഗതി കൈവരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ വികസിത സമ്പദ്‌വ്യവസ്ഥകളേക്കാളും വേഗത്തിൽ വളരുമെന്നും പ്രവചിക്കപ്പെടുന്നു.

ഉപരോധങ്ങളുടെ കുരുക്ക് വിടാതെ പിന്തുടരുമ്പോഴും റഷ്യ എങ്ങനെയാണ് സാമ്പത്തികമായി മുന്നേറുന്നത്?

2022 ഫെബ്രുവരിക്കുശേഷം അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന് റഷ്യയ്‌ക്കെതിരെ 16,500-ലധികം ഉപരോധങ്ങളാണ് ഏർപ്പെടുത്തിയത്. മൊത്തം കരുതൽ ശേഖരത്തിൻ്റെ പകുതിയോളം, ഏകദേശം 35,000 കോടി ഡോളർ മൂല്യമുള്ള വിദേശനാണയ ശേഖരമാണ് മരവിപ്പിച്ചത്. റഷ്യൻ ബാങ്കുകളുടെ 70 ശതമാനം ആസ്തികൾക്കും നിയന്ത്രണങ്ങൾ ചുമത്തപ്പെട്ടു. റഷ്യയുടെ പ്രധാന വരുമാനങ്ങളിലൊന്നായ ഇന്ധന കയറ്റുമതിക്കും വിലപരിധി നിശ്ചയിച്ച് റഷ്യയുടെ അധിനിവേശത്തിനു മറുപടി നൽകുകയായിരുന്നു പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യം.

വ്ളാദിമിർ പുടിന്‍
വ്ളാദിമിർ പുടിന്‍

ഇത്രയൊക്കെ ഉപരോധങ്ങൾ ഏർപ്പെടുത്തുമ്പോഴും യുക്രെയ്നിൽ റഷ്യ ഉപയോഗിക്കുന്ന ആയുധങ്ങൾ ഉൾപ്പെടെ നിർമിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിൽനിന്നുള്ള ചിപ്പ് ഉൾപ്പെടെയുള്ള ഘടകങ്ങൾ ഉപയോഗിച്ചാണ്. ഇതിനെല്ലാം റഷ്യയെ പ്രാപ്തമാക്കുന്നത് 'സാങ്ഷൻ ഹോൾ' എന്ന തന്ത്രമാണ്. അതായത്, പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് വേണ്ട സെമി കണ്ടക്ടറുകൾ മുതൽ ഐഫോണുകൾ വരെയുള്ള ഉപകരണങ്ങൾ ചൈന, തുർക്കി, യു എ ഇ, അർമേനിയ പോലെ റഷ്യയുമായി സൗഹൃദമുള്ള രാജ്യങ്ങളിലേക്ക് എത്തിച്ച് അവിടെനിന്ന് റഷ്യയിലേക്ക് ഇറക്കുമതി ചെയ്യുക. ഈ തന്ത്രത്തിലൂടെയാണ് പാശ്ചാത്യ രാജ്യങ്ങളെ തന്ത്രങ്ങളെ റഷ്യ മറികടക്കുന്നത്.

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിർഗിസ്ഥാനിലേക്കുള്ള ജർമൻ കാറുകളുടെ കയറ്റുമതി അധിനിവേശത്തിന് പിന്നാലെ 5500 ശതമാനമാണ് വർധിച്ചത്

റഷ്യൻ കസ്റ്റംസ് ഏജൻസിയിൽനിന്നുള്ള ആഭ്യന്തര ഡേറ്റ പ്രകാരം, യുക്രെയ്ൻ അധിനിവേശത്തിനു മുൻപുള്ള നിലയിലാണ് ഇപ്പോഴും റഷ്യയിലേക്കുള്ള പല ഉപകരണങ്ങളുടെയും ഇറക്കുമതി. വിലയിൽ ഉയർച്ച ഉണ്ടായിട്ടുണ്ടെന്നത് മാത്രമാണ് വ്യത്യാസം. ആ ഇറക്കുമതികൾ വ്യോമയാനം, കാർ വ്യവസായം തുടങ്ങിയ വ്യവസായങ്ങളെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ജി7 ഉച്ചകോടി
ജി7 ഉച്ചകോടി

റഷ്യയുടെ യുദ്ധസാമഗ്രഗികളുടെ നിർമാണത്തിനാവശ്യമായ മൈക്രോ ചിപ്പുകൾ അടക്കമുള്ള ഘടകങ്ങൾ അമേരിക്കൻ കമ്പനികളിൽനിന്നായിരുന്നു റഷ്യ എത്തിച്ചിരുന്നത്, ഇതിൽ ടെക്സസ് ഇൻസ്ട്രമെന്റ്, ഇന്റൽ പോലെയുള്ള കമ്പനികൾ ഉൾപ്പെടുന്നു. 2022 ഫെബ്രുവരിക്കുശേഷം ഉപരോധങ്ങൾ നിലവിൽ വന്നതോടെ ആ ഇറക്കുമതികൾ നിയന്ത്രിക്കപ്പെട്ടു. ഇപ്പോൾ റഷ്യ ചെയ്യുന്നത് അതേ സാങ്കേതിക വിദ്യകൾ ഹോങ്കോങ്ങിലേക്കോ ചൈനയിലേക്കോ എത്തിച്ച് അവിടെനിന്ന് റഷ്യയിലേക്ക് കയറ്റുമതി ചെയ്യുകയെന്നതാണ്.

ഒരു കണക്ക് പരിശോധിക്കുകയാണെങ്കിൽ, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിർഗിസ്ഥാനിലേക്കുള്ള ജർമൻ കാറുകളുടെ കയറ്റുമതി അധിനിവേശത്തിനു പിന്നാലെ 5500 ശതമാനമാണ് വർധിച്ചത്. യഥാർഥത്തിൽ കിർഗിസ്ഥാനിലെത്തുന്ന ഈ വാഹനങ്ങൾ അവിടെനിന്ന് റഷ്യയിലേക്ക് എത്തുന്നുവെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. പലതും ഇൻവോയ്‌സുകളിൽ മാത്രമാണ് കിർഗിസ്ഥാനിലേക്ക്, പലപ്പോഴും നേരിട്ട് റഷ്യയിലേക്കാണ് വാഹനങ്ങൾ എത്തുന്നതെന്നും രേഖകൾ വ്യക്തമാകുന്നു. റഷ്യയിലേക്കുള്ള നേരിട്ടുള്ള കയറ്റുമതിയിലെ ഇടിവ് ഒരുപരിധി വരെ ഈ തന്ത്രത്തിലൂടെ പരിഹരിക്കപ്പെടുന്നു.

പതിനാറായിരത്തിലേറെ ഉപരോധം, ഫലം വട്ടപ്പൂജ്യം; പാശ്ചാത്യ രാജ്യങ്ങളുടെ നിയന്ത്രണങ്ങളെ കാറ്റിൽ പറത്തുന്ന റഷ്യ
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക ചുങ്കം? തീരുമാനം ഇന്ന്; കളമൊരുങ്ങുന്നത് ചൈന-യൂറോപ് വ്യാപാര യുദ്ധത്തിനോ?

നിർണായകമായ പാശ്ചാത്യ സൈനിക സാങ്കേതികവിദ്യ നേടുന്നതിനു റഷ്യൻ സൈന്യം ഈ പഴുതുകൾ മുതലെടുത്തതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. റോയൽ യുണൈറ്റഡ് സർവിസസ് ഇൻസ്റ്റിറ്റ്യൂട്ട് ഡിഫൻസ് തിങ്ക്ടാങ്കിൻ്റെ റിപ്പോർട്ട് അനുസരിച്ച്, യുക്രെയ്നിൽനിന്ന് കണ്ടെത്തിയ റഷ്യൻ ആയുധങ്ങളിൽ 450-ലധികം വിദേശനിർമിത ഘടകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇടനിലക്കാരായ രാജ്യങ്ങൾക്കെതിരെ അമേരിക്കയും യൂറോപ്യൻ യൂണിയനും നിലപാടുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും ആഗോള ഭൗമരാഷ്ട്രീയ പശ്ചാത്തലത്തിൽ പലതും വിലപോകുന്നില്ലെന്നതാണ് വാസ്തവം.

logo
The Fourth
www.thefourthnews.in