ഗാസയിലെ വംശഹത്യ കേസിനെ ലോക കോടതിയിൽ പ്രതിരോധിക്കാൻ ഇസ്രയേൽ; ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയെ ഉറ്റുനോക്കി അന്താരാഷ്ട്ര സമൂഹം

ഗാസയിലെ വംശഹത്യ കേസിനെ ലോക കോടതിയിൽ പ്രതിരോധിക്കാൻ ഇസ്രയേൽ; ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയെ ഉറ്റുനോക്കി അന്താരാഷ്ട്ര സമൂഹം

യുഎന്‍ പരമോന്നത നീതീപീഠത്തെ ബഹിഷ്കരിക്കുക എന്ന ദശാബ്ദങ്ങൾ നീണ്ട നയം തിരുത്തിയാണ് ഇസ്രയേൽ അന്താരാഷ്ട്ര കോടതിയിലേക്ക് എത്തുന്നത് ഏറെ ആകാംക്ഷയോടെയാണ് ആഗോള രാഷ്ട്രീയം നോക്കികാണുന്നത്
Updated on
2 min read

ഇസ്രയേലിന്റെ ഗാസയിലെ അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ജനുവരി 11,12 തീയതികളിലാകും വാദം നടക്കുക. കേസും അതിനെ ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ പ്രതിരോധിക്കുമെന്ന ഇസ്രയേലിന്റെ തീരുമാനവുമെല്ലാം സംഭവവികാസങ്ങൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്. ലോക കോടതിയെന്ന് വിളിക്കപ്പെടുന്ന യു എന്നിന്റെ പരമോന്നത നീതീപീഠത്തെ ബഹിഷ്കരിക്കുക എന്ന ദശാബ്ദങ്ങൾ നീണ്ട നയം തിരുത്തിയാണ് ഇസ്രയേൽ അന്താരാഷ്ട്ര കോടതിയിലേക്ക് എത്തുന്നത് എന്നതും ഏറെ ആകാംക്ഷയോടെയാണ് ആഗോള രാഷ്ട്രീയം നോക്കികാണുന്നത്.

രണ്ടാം ലോകയുദ്ധം, ജർമനിയിലെ ഹോളോകോസ്റ്റ് എന്നിവ പോലെ ഇനിയൊന്ന് ആവർത്തിക്കാതിരിക്കാൻ രൂപംകൊടുത്ത 1948 ലെ വംശഹത്യ പ്രതിരോധിക്കാനുള്ള കൺവെൻഷനിനെ ഇസ്രയേൽ മറികടന്നുവെന്നാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന വാദം. അതുകൊണ്ടുതന്നെ ഈ നിയമമായിരിക്കും കേസിന്റെ കാതൽ. രണ്ടാം ലോകമഹായുദ്ധത്തിനും ഹോളോകോസ്റ്റിനും ശേഷം രൂപപ്പെടുത്തിയ 1948-ലെ വംശഹത്യയുടെ കുറ്റകൃത്യം തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള കൺവെൻഷനാണ് അടിസ്ഥാനം. കൺവെൻഷൻ വംശഹത്യയെ നിർവചിക്കുന്നത് "ഒരു ദേശീ-മത- വംശ- വർഗ വിഭാഗത്തെ പൂർണമായോ ഭാഗികമായോ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ നടത്തുന്ന കൊലപാതകങ്ങളെയാണ് ഈ നിയമം വംശഹത്യയായി കണക്കാക്കുന്നത്.

ഹമാസ് ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് രാഷ്ട്രീയവും നിയമപരവുമായ മറച്ചുപിടിക്കുകയാണ് ദക്ഷിണാഫ്രിക്ക എന്നാണ് ഇസ്രയേലിന്റെ പക്ഷം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 ജഡ്ജിമാർ അടങ്ങുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി ഉടൻ കേസിലെ പ്രാഥമിക വാദം കേൾക്കുമെങ്കിലും വംശഹത്യയാണോ എന്നതിൽ തീർപ്പുണ്ടാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. ആദ്യ ഘട്ടത്തിൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ഫയലിങ്ങിലെ ഒരുഭാഗമാകും പരിഗണിക്കുക. ഇസ്രയേലിനോട് വെടിനിർത്താലോ സൈനിക നീക്കങ്ങളിൽ മാറ്റങ്ങളോ ആവശ്യപ്പെടുകയാണെങ്കിൽ പോലും അത് അവരുടെ പരമാധികാരമായതുകൊണ്ട് തന്നെ തീരുമാനം നെതന്യാഹു സർക്കാരിന്റേതാണ്. അവർ ഉത്തരവിനെ മാനിക്കുമോ ഇല്ലയോ എന്ന ചോദ്യം നിലനിൽക്കെ തന്നെ വംശഹത്യയിൽനിന്ന് വിട്ടുനിൽക്കണമെന്ന് സൂചിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലുമൊരു ഉത്തരവുണ്ടായാൽ ഇസ്രയേലിന്റെ പ്രചാരണങ്ങൾക്കും സൽപ്പേരിനെയും കാര്യമായി ബാധിക്കും.

ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ വംശഹത്യ സ്വഭാവമുള്ളതാണെന്നാണ് ദക്ഷിണാഫ്രിക്കയുടെ 84 പേജുള്ള ഫയലിങ്ങിൽ ആരോപിക്കുന്നത്. ഗാസയിൽ ഗണ്യമായൊരു വിഭാഗത്തെ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പ്രവർത്തനങ്ങൾ. അതുകൊണ്ടുതന്ന വംശഹത്യ കൺവൻഷൻ ഇസ്രയേൽ ലംഘിച്ചുവെന്ന് ഐ സി ജെ (അന്താരാഷ്ട്ര കോടതി) വിധിക്കണമെന്നാണ് ദക്ഷിണാഫ്രിക്ക പ്രധാനമായും ആവശ്യപ്പെടുന്നത്. ഒപ്പം കൺവെൻഷന്റെ ലംഘനത്തിന് തുല്യമായേക്കാവുന്ന ഗാസയിലെ ആക്രമണം അവസാനിപ്പിക്കാനും മുനമ്പിലുണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് പരിഹാരം കാണണമെന്നും ദക്ഷിണാഫ്രിക്ക പറയുന്നു. പ്രസിഡന്റ് സിറിൽ റമാഫോസ ഉൾപ്പെടെയുള്ള നിരവധി ദക്ഷിണാഫ്രിക്കക്കാർ ഗാസയിലും വെസ്റ്റ് ബാങ്കിലും പലസ്തീനികളോട് ഇസ്രയേൽ സ്വീകരിക്കുന്ന നയങ്ങളെ മുൻപുണ്ടായിരുന്ന വർണ്ണവിവേചന ഭരണകൂടവുമായി താരതമ്യപെടുത്തിയിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ ഇസ്രയേൽ നിരസിച്ചിരുന്നു.

ഗാസയിലെ വംശഹത്യ കേസിനെ ലോക കോടതിയിൽ പ്രതിരോധിക്കാൻ ഇസ്രയേൽ; ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയെ ഉറ്റുനോക്കി അന്താരാഷ്ട്ര സമൂഹം
പുതുവർഷത്തിലും സമാധാനമില്ലാതെ ഗാസ; 24 മണിക്കൂറില്‍ കൊല്ലപ്പെട്ടത് നൂറിലധികം പേര്‍

അതേസമയം, ഹമാസ് ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് രാഷ്ട്രീയവും നിയമപരവുമായി ദക്ഷിണാഫ്രിക്കമറച്ചുപിടിക്കുകയാണ് എന്നാണ് ഇസ്രയേലിന്റെ പക്ഷം. ദക്ഷിണാഫ്രിക്കയുടെ അപവാദ പ്രചാരണങ്ങളെ നേരിടാൻ ഇസ്രയേൽ തങ്ങളുടെ നിയമവിദഗ്ധ സംഘത്തെ ഹേഗിലേക്ക് അയക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര കോടതിയിലെ സമീപകാല കേസുകൾ

സമാനമായ രണ്ട് കേസുകളാണ് കോടതിയുടെ പരിഗണനയിൽ നിലവിലുള്ളത്. അതിലൊന്ന് റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ നൽകിയ കേസാണ്. റഷ്യ യുക്രെയ്നിൽ വംശഹത്യയ്ക്ക് ശ്രമിക്കുന്നുവെന്നായിരുന്നു ആക്ഷേപം. മറ്റൊന്ന് മ്യാൻമറിലെ റോഹിങ്ക്യകൾക്ക് നേരെ നടക്കുന്ന വംശഹത്യയ്‌ക്കെതിരെ ഗാംബിയ അന്താരാഷ്ട്ര കോടതിയിൽ നൽകിയിരിക്കുന്ന കേസാണ്.

ഗാസയിലെ വംശഹത്യ കേസിനെ ലോക കോടതിയിൽ പ്രതിരോധിക്കാൻ ഇസ്രയേൽ; ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയെ ഉറ്റുനോക്കി അന്താരാഷ്ട്ര സമൂഹം
റഷ്യയില്‍ യുക്രെയ്ന്‍ മിസൈല്‍ ആക്രമണം; മൂന്ന് കുട്ടികളുള്‍പ്പടെ 21 പേര്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പരുക്ക്

യുഎസ് അഭിഭാഷകനായ മാറ്റെ അലക്‌സിയാനുവിന്റെ പഠന പ്രകാരം, ഐ സി ജെയുടെ നടപടികളിൽ 50 ശതമാനം കേസുകളിൽ മാത്രമേ ഉത്തരവ് പാലിക്കപ്പെട്ടിട്ടുള്ളൂ. യുക്രെയ്‌ൻ- റഷ്യ, മ്യാൻമറിനെതിരായ വംശഹത്യയിലെ ഗാംബിയയുടെ അവകാശവാദങ്ങൾ, നഗോർണോ-കറാബാക്ക്, ഇറാനുമേലുള്ള യുഎസ് ഉപരോധങ്ങൾ എന്നീ സമീപകാല കേസുകളിലെ ഉത്തരവുകളിൽ പരാജയപ്പെട്ട രാജ്യം കോടതി വിധിയെ ധിക്കരിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in