ആഗോള വിപണി ഇടിയുന്നതിന്റെ പ്രത്യാഘാതമെന്ത് ? സാമ്പത്തിക മാന്ദ്യമോ കാരണം

ആഗോള വിപണി ഇടിയുന്നതിന്റെ പ്രത്യാഘാതമെന്ത് ? സാമ്പത്തിക മാന്ദ്യമോ കാരണം

അമേരിക്കയില്‍ പുറത്തുവന്ന തൊഴില്‍ റിപ്പോര്‍ട്ടാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് ആക്കം കൂട്ടിയത്
Updated on
2 min read

ഏഷ്യന്‍ വിപണികളില്‍ സമീപകാലത്തൊന്നുമില്ലാത്ത തകര്‍ച്ചയാണ് ഇന്നുണ്ടായത്. ഇന്ത്യയ്ക്ക് പുറമെ ജപ്പാന്‍, കൊറിയ എന്നീ വിപണികളിലും വലിയ ഇടിവുണ്ടായി. യൂറോപ്യന്‍ വിപണിയിലും അമേരിക്കയിലും ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ധനകാര്യ നിരീക്ഷകര്‍ ആശങ്കപ്പെടുന്നത്.

ഏറ്റവും വലിയ പ്രത്യാഘാതം ഉണ്ടായത് ജപ്പാനിലാണ്. മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ജപ്പാനിലുണ്ടായത്. സമ്പദ് വ്യവസ്ഥയുടെ വ്യത്യസ്ത മേഖലയില്‍ സ്വാധീനമുള്ള കമ്പനികള്‍ ഉള്‍പ്പെടുന്ന ടോപിക്ക് സൂചിക 12.2 ശതമാനമാണ് ഇടിഞ്ഞത്. ഒരു ദിവസം ഇത്രയും വലിയ ഇടിവുണ്ടാകുന്നത് മൂന്ന്് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ്്. വലിയ ഇടിവുണ്ടായതിനെ തുടര്‍ന്ന് ഇടയ്ക്ക് വ്യാപാരം നിര്‍ത്തിവെയ്ക്കുന്ന സാഹചര്യം പോലുമുണ്ടായി. ജപ്പാനിലെ ധനകാര്യ മേഖലയെ കൂടുതല്‍ പ്രതിഫലിക്കുന്ന നിക്കി 225 സൂചിക 12.4 ശതമാനമാണ് ഇടിഞ്ഞത്.

തെക്കന്‍ കൊറിയയുടെ സൂചിക കോസ്പി 10 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ഓസ്‌ട്രേലിയ സിങ്കപ്പൂര്‍, ഹോങ്കോങ് എന്നിവിടങ്ങളിലെ ഓഹരി വിപിണിയിലും തകര്‍ച്ചയുണ്ടായി.

അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായാണ് വര്‍ധിച്ചത്. ജൂലൈയിലെ 114000 തൊഴില്‍ അവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. തൊട്ടുമുമ്പത്തെ മാസം ഇത് 179,000 ആയിരുന്നു

എന്താണ് കാരണം

കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്ക തൊഴില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് വ്യവസായികള്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ വലിയ കുറവു വരുത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ തൊഴിലില്ലായ്മ മുന്ന് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുമെത്തി. സാമ്പത്തിക രംഗത്തെ ഉണര്‍വില്ലായ്മയാണ് ഇതിന് കാരണമെന്ന വിലയിരുത്തലുമുണ്ടായി. അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായാണ് വര്‍ധിച്ചത്. ജൂലൈയിലെ 114000 തൊഴില്‍ അവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടത്. തൊട്ടുമുമ്പത്തെ മാസം ഇത് 179,000 ആയിരുന്നു.

ജപ്പാന്‍ ഇന്‍വെസ്റ്റമെന്റ് ബാങ്കായ നോമുറ (Nomura) യുടെ ഗവേഷണ വിഭാഗം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ തൊഴില്‍ നിരക്കിലുണ്ടാകുന്ന കുറവ് ആഗോള വിപിണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ ആശങ്കപ്പെട്ടതിനെക്കാള്‍ വേഗത്തില്‍ അമേരിക്കയില്‍ സാമ്പത്തിക തളര്‍ച്ചയുണ്ടാകുമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്ക് വെച്ചു.

അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ കുറച്ചു കാലമായി കണിശമായ ധന നയമാണ് പിന്തുടരുന്നത്. 5.25- 5.50 % ശതമാനമായി പലിശ നിരക്ക് തുടരുകയാണ്. ഇത് സ്മ്പദ് വ്യവസ്ഥയെ കുടുതല്‍ തളര്‍ത്താന്‍ കാരണമായെന്നാണ് ഒരു വിലയിരുത്തല്‍

സാമ്പത്തിക തളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനകാര്യ ഗവേഷണ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്ക്‌സ് വ്യക്തമാക്കി.

അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ കുറച്ചു കാലമായി കണിശമായ ധന നയമാണ് പിന്തുടരുന്നത്. 5.25- 5.50 % ശതമാനമായി പലിശ നിരക്ക് തുടരുകയാണ്. ഇത് സ്മ്പദ് വ്യവസ്ഥയെ കുടുതല്‍ തളര്‍ത്താന്‍ കാരണമായെന്നാണ് ഒരു വിലയിരുത്തല്‍ അടുത്ത മാസത്തെ യോഗത്തില്‍ പലിശ നിരക്കില്‍ അയവുവരുത്തുമെന്നാണ് സൂചന

ജപ്പാനില്‍ നിലനില്‍ക്കുന്ന അവസ്ഥ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ തീവ്രമാകുകയായിരുന്നു. ജപ്പാനില്‍ പലിശ നിരക്ക് രണ്ട് പതിറ്റാണ്ടിനിടയില്‍ രണ്ടാം തവണ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

എന്താണ് സാമ്പത്തിക മാന്ദ്യം

സാമാന്യം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാമ്പത്തിക രംഗത്തെ മുരടിപ്പാണ് മാന്ദ്യം എന്ന് പൊതുവില്‍ പറയാം. മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി), ആകെ വരുമാനം, തൊഴില്‍, വ്യാവസായിക ഉത്പാദനം, ഉപഭോക്തൃ ചിലവ് എന്നിവയിലൊക്കെ ഇത് പ്രതിഫലിക്കും. രണ്ട് സാമ്പത്തിക ക്വാര്‍ട്ടറില്‍ സാമ്പത്തിക വളര്‍ച്ച നെഗറ്റീവായാലും അതിനെ മാന്ദ്യം എന്ന് വിശേഷിപ്പിക്കാറുണ്ട്്. മാന്ദ്യ കാലത്ത് നിക്ഷേപം കുറയുകയും ഉത്പാദനം കുറയുകയും ചെയ്യും. ഇത് തൊഴിലില്ലായ്മ വര്‍ധിപ്പിക്കും. ഇതിന്റെ തുടര്‍ച്ചയായി ഉപഭോഗക്തൃ ചിലവ് കുറയും. ഇത് വീണ്ടും ഉത്പാദനത്തില്‍ ഇടിവുണ്ടാക്കാന്‍ കാരണമാകും. അങ്ങനെ ഒരു ചാക്രികത രൂപപ്പെട്ട് സ്ഥിതി കൂടുതല്‍ രൂക്ഷമാകാന്‍ കാരണമാകും.

എന്താണ് പോംവഴി

മുതലാളിത്ത വികസന രീതിയില്‍ ഇത്തരത്തിലുള്ള സാ്മ്പത്തിക ചാക്രികത സ്വാഭാവികമാണ്. ഉയര്‍ന്ന വളര്‍ച്ചയില്‍നിന്ന് മാന്ദ്യത്തില്‍നിലേക്കും തിരിച്ചും.1930 കളിലെ സാമ്പത്തിക മാന്ദ്യം വലിയ മാറ്റങ്ങളാണ് ലോക രാഷ്ട്രീയത്തിലും സാമ്പത്തിക ക്രമത്തിലും ഉണ്ടാക്കിയത്. മുതലാളിത്ത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സാമ്പത്തിക കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയത് ഇതിന് ശേഷമായിരുന്നു. അമേരിക്കന്‍ റൂസ് വെല്‍റ്റിന്റെ ന്യൂ ഡീല്‍ ഈ നയമാറ്റത്തിന്റെ ഭാഗമായി ഉണ്ടായതാണ്. 2008ല്‍ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധിയാണ് സമീപകാലത്ത് അനുഭവപ്പെട്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം. തൊഴിലില്ലായ്മ രൂക്ഷമാകുകയും കമ്പനികള്‍ തകരുകയും ചെയ്തു. പിന്നീട് താല്‍ക്കാലികമായി അതിജീവിച്ചെങ്കിലും സാമ്പത്തിക മാന്ദ്യങ്ങളും പ്രയാസങ്ങളുടെയും ഇടവേളകള്‍ കുറഞ്ഞു വരികയാണ് ചെയ്തത്.

കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും പലിശ നിരക്ക് കുറച്ചും പൊതു ചിലവ് വര്‍ധിപ്പിച്ചും സാമ്പത്തിക മേഖലയെ ഉത്തേജിപ്പിച്ചാണ് മാന്ദ്യത്തെ പൊതുവില്‍ നേരിടാറുള്ളത്.

logo
The Fourth
www.thefourthnews.in