മൊബൈല്‍ യുഗത്തിന് 50 വര്‍ഷം: സെല്‍ഫോണ്‍ മെമ്മറികള്‍
1973 ഏപ്രില്‍ 3 ന്, മാര്‍ട്ടിന്‍ കൂപ്പര്‍ ന്യൂയോര്‍ക്കിലെ സിക്സ്ത് അവന്യൂവില്‍ നിന്ന് മോട്ടറോള ഡൈനാടാക് 8000എക്സ് എന്ന സെല്‍ഫോണില്‍ ബെല്‍ ലാബ്സില്‍ ജോലി ചെയ്യുന്ന ജോയല്‍ ഏംഗലിനെ വിളിക്കുന്നു. ലോകത്തിന്റ ചരിത്രം മാറ്റിക്കുറിച്ച ആദ്യ സെല്‍ഫോണ്‍ സംഭാഷണം. ലോകം സെല്‍ഫോണ്‍ യുഗത്തിലേയ്ക്ക് കാലെടുത്തു വച്ചിട്ട് 50 വര്‍ഷം പിന്നിടുന്നു. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ രൂപവും ഭാവവും പലകുറി മാറ്റി ഇന്നിപ്പോള്‍ 5ജി യുഗത്തിലെത്തി നില്‍ക്കുകയാണ് സെല്‍ഫോണ്‍ യുഗം.
1973 ലാണ് ലോകത്ത് ആദ്യമായി സെല്‍ഫോണ്‍ അവതരിപ്പിക്കപ്പെടുന്നത്.
മോട്ടറോള ഡൈനാടാക് 8000എക്സ്
ആശയവിനിമയത്തിന് വേഗത വര്‍ധിപ്പിച്ച സെല്‍ഫോണ്‍ യുഗത്തിന് തുടക്കമിട്ട വ്യക്തിയാണ് മാര്‍ട്ടിന്‍ കൂപ്പര്‍. 1973 ല്‍ ആദ്യ പരീക്ഷണം വിജയം കണ്ടെങ്കിലും മൊബൈല്‍ ഫോണുകള്‍ വിപണി കീഴടക്കാന്‍ പിന്നേയുമെടുത്തു 10 വര്‍ഷം. 1983 ല്‍ 3.995 ഡോളറിനാണ് മോട്ടറോള ഡൈനാടാക് 8000എക്സ് വിപണിയിലെത്തുന്നത്. അന്നിറങ്ങിയ സെല്‍ഫോണിന് 1 കിലോ ഭാരവും 33 സെന്റീമീറ്റര്‍ നീളവുമുണ്ടായിരുന്നു. 20 മിനിട്ട് മാത്രമായിരുന്നു സെല്‍ഫോണിന്റെ ബാറ്ററി ലൈഫ്.
ആദ്യത്തെ എസ്എംഎസ്
1997 ഡിസംബര്‍ മൂന്നിനാണ് ലോകത്തെ ആദ്യത്തെ എസ്എംഎസ് സന്ദേശം കൈമാറിയത്. 'മെറി ക്രിസ്മസ്' എന്നായിരുന്നു മെസേജിലെ വാചകം. വോഡഫോണ്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് ജാര്‍വെസിന്റെ സെല്‍ഫോണിലേയ്ക്കായിരുന്നു മെസേജ് അയച്ചത്. ഫിന്‍ലന്റ് ബ്രാന്‍ഡായ നോക്കിയ സെല്‍ഫോണ്‍ യുഗത്തില്‍ പുതു വിപ്ലവം തന്നെ സൃഷ്ടിച്ചു. മൊബൈല്‍ ഫോണിന്റെ ചരിത്രത്തിന്റെ ഓര്‍മ്മകളില്‍ എന്നും തിളങ്ങി നില്‍ക്കുന്ന പേരും നോക്കിയ ആയായിരിക്കും.
1983 ല്‍ 3.995 ഡോളറിനാണ് മോട്ടറോള ഡൈനാടാക് 8000എക്സ് വിപണിയലെത്തുന്നത്
മൊബൈല്‍ ഇന്ത്യയില്‍
ടെല്‍സ്ട്ര ആയിരുന്നു ഇന്ത്യയില്‍ മൊബൈല്‍ ആദ്യത്തെ മൊബൈല്‍ കമ്പനി. കൊല്‍ക്കത്തയിലെ സെക്രട്ടറിയേറ്റായ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് ആയികുന്നു ആദ്യ കോള്‍. ഇതോടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ആരംഭിച്ച ഇന്ത്യയിലെ ആദ്യ നഗരമായി കൊല്‍ക്കത്ത മാറി.
കേരളത്തിലേക്ക് ആദ്യ മൊബൈല്‍ കോള്‍ എത്തുന്നത് 1996 സെപ്റ്റംബര്‍ 17 നാണ്. സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയാണ് ആദ്യമായി മൊബൈലില്‍ സംസാരിച്ച മലയാളി. ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എ ആര്‍ ടാന്‍ഡനുമായിട്ടായിരുന്നു ആദ്യ സംഭാഷണം. എസ്‌കോടെല്‍ ആയിരുന്നു കേരളത്തിലാദ്യമായി മൊബൈല്‍ സേവനം തുടങ്ങിയത്. ഇന്ത്യയിലെ എസ്‌കോര്‍ട്‌സ് ഗ്രൂപ്പിന്റെയും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനി ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായിരുന്നു എസ്‌കോടെല്‍.
ജനപ്രിയ മോഡലുകളിലെ ഒരേ ഒരു രാജാവ്
അനുദിനം മാറ്റങ്ങള്‍ക്കും വളര്‍ച്ചയ്ക്കും വിധേയമാകുന്ന മേഖലയാണ് മൊബൈല്‍ ഫോണ്‍ ടെക്‌നോളജി. പുതിയ സൗകര്യങ്ങള്‍ തേടി ഉപയോക്താക്കള്‍ യാത്ര തുടങ്ങിയിട്ടും കാലങ്ങള്‍ ഒരുപാടായി. ഇപ്പോള്‍ വിപണി ഭരിക്കുന്ന മോഡലുകള്‍ക്ക് എല്ലാം മുന്‍പ് ആഗോള തലത്തില്‍ ശ്രദ്ധേയമായ ചില മോഡല്‍ ഉണ്ടായിരുന്നു. അതും നോക്കിയക്ക് സ്വന്തം.
നോക്കിയ 3310
ഒന്നര പതിറ്റാണ്ട് മുന്‍പ് മൊബൈല്‍ ലോകം ഭരിച്ച മോഡലായിരുന്നു നോക്കിയ 3310. 12.6 കോടി യൂണിറ്റുകളായിരുന്നു 3310 വിറ്റു പോയത്. 2003 ലാണ് നോക്കിയ 1100 വിപണിയിലെത്തുന്നത്. ടോര്‍ച്ച്‌ലൈറ്റും പൊടി കയറാത്ത കീപാഡുമായി വന്ന ഫോണ്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വന്‍ വില്‍പ്പനയാണ് നടത്തിയത്. 25 കോടിയിലധികം ഫോണുകളാണ് വിറ്റഴിഞ്ഞത്.
3ജിയിലേക്ക് ആദ്യം കുതിച്ച ജപ്പാന്‍
അതിവേഗ ഇന്റര്‍നെറ്റ് ആക്‌സസ് സംവിധാനമൊരുക്കുന്ന ആദ്യത്തെ 3ജി മൊബൈല്‍ നെറ്റ് വര്‍ക്ക് ആദ്യം നിലവില്‍ വരുന്ന രാജ്യമാണ് ജപ്പാന്‍. വീഡിയോ കോളിംഗ് ശേഷിയുള്ള ഫോണ്‍, 1999-ല്‍ ക്യൂസെറ വിപി 210 നിലവില്‍ വന്നു. ഒരു വര്‍ഷത്തിന് ശേഷം ഷാര്‍പ്പ് എസ്എച്ച് 04, ബില്‍റ്റ്-ഇന്‍ ബാക്ക് ക്യാമറ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ജാപ്പനീസ് കണ്ടുപിടുത്തങ്ങളുടെ ചുവടുപിടിച്ചാണ് ഇത് വരുന്നത്.
നോക്കിയയുടെ ജന ശ്രദ്ധയെ തകര്‍ത്ത് തരിപ്പണമാക്കും വിധമായിരുന്നു ഐ ഫോണിന്റെ വരവ്. 2007ലായിരുന്നു ആപ്പിളിന്റെ രംഗപ്രവേശം. ഐപോഡ്, ഫോണ്‍, ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്റര്‍ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരു ഉപകരണത്തില്‍ ഉള്ളതായിരുന്നു ആദ്യത്തെ ഐ ഫോണ്‍.
2009 ലാണ് വാട്‌സാപ്പ് ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് വൈബര്‍ വീ ചാറ്റ്, ലെിഗ്രാം , സിഗ്നല്‍ എന്നിലയും പ്രവര്‍ത്തനം ആരംഭിച്ചു. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് അപ്പുറം ഇന്റര്‍നെറ്റ് അതിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ആപ്പുകള്‍ 2021 ഓടെ ജനപ്രിയമായി. ഇതോടെ എസ്എംഎസുകള്‍ അപ്രസക്തമാകാനും ആരംഭിച്ചു.
2007 നോക്കിയയുടെ ജന ശ്രദ്ധയെ തകര്‍ത്ത് തരിപ്പണമാക്കും വിധമായിരുന്നു ഐ ഫോണിന്റെ വരവ്
ഇമോജി യുഗം
വികാരങ്ങള്‍ ഇമോജികളായി മാറിയ കാലം. 2011ലാണ് ഇമോജി യുഗം ആരംഭിക്കുന്നത്. 1999ലാണ് ഷിഗെറ്റാക കുരിറ്റവരച്ച ചെറിയ മുഖങ്ങള്‍ ഇമോജികളായി ഐ ഫോണിന്റെ ക്യാരക്ടര്‍ ലൈബ്രറിയില്‍ 2011ല്‍ പ്രത്യക്ഷപ്പെട്ടു.
ഇതേസമയത്ത് തന്നെ ഗൂഗിളും ആമസോണും അവരുടേതായ വോയിസ് അസിസ്റ്റന്റ് സംവിധാനങ്ങള്‍ പരിചയപ്പെടുത്തി. 2019 ല്‍ ലോകം 5ജി നെറ്റ്വര്‍ക്കിലേയ്ക്ക് കാലുകുത്തി. 2019 ഏപ്രില്‍ അഞ്ചിന് 5 ജി നെറ്റ്വര്‍ക്ക് പരീക്ഷിക്കുന്ന ആദ്യ രാജ്യമായി ദക്ഷിണകൊറിയ മാറി. അതേ വര്‍ഷം ദക്ഷിണ കൊറിയന്‍ കമ്പനിയായ സാസങും ചൈനയുടെ ഹവായ്യുമാണ് മടക്കാവുന്ന സ്‌ക്രീനുള്ള ഗ്യാലക്‌സി ഫോള്‍ഡ് മേറ്റ് എക്‌സ് എന്നിവ പുറത്തിറക്കിയത്.