ഹുസൈന്‍ ഷഹീദ്  സുഹ്റവര്‍ദി മുതല്‍ ഇമ്രാന്‍ ഖാന്‍ വരെ; 'മുന്‍ പ്രധാനമന്ത്രി'മാര്‍ക്ക് പാക് മണ്ണ് വിളനിലമല്ല

ഹുസൈന്‍ ഷഹീദ് സുഹ്റവര്‍ദി മുതല്‍ ഇമ്രാന്‍ ഖാന്‍ വരെ; 'മുന്‍ പ്രധാനമന്ത്രി'മാര്‍ക്ക് പാക് മണ്ണ് വിളനിലമല്ല

തോഷഖാന കേസില്‍ ഇസ്ലാമാബാദ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇമ്രാനെതിരെ നടപടി
Updated on
3 min read

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹരിക്-ഇ-ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്റെ അറസ്റ്റാണ് ഇപ്പോള്‍ പാക് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരിക്കുന്നത്. തോഷഖാന കേസില്‍ ഇസ്ലാമാബാദ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇമ്രാനെതിരെ നടപടി. പാക് മുന്‍ പ്രധാനമന്ത്രിയുടെ അറസ്റ്റിന് പിന്നാലെ മുന്‍ പ്രധാനമന്ത്രിമാരെ ജയിലില്‍ അടയ്ക്കുന്ന കുപ്രസിദ്ധമായ 'പാക് പാരമ്പര്യം' ആവര്‍ത്തിക്കപ്പെടുന്നുവെന്ന് വേണം മനസിലാക്കാന്‍.

ഹുസൈന്‍ ഷഹീദ് സുഹ്റവര്‍ദി.
ഹുസൈന്‍ ഷഹീദ് സുഹ്റവര്‍ദി.

ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട അനവധി പ്രധാനമന്ത്രിമാര്‍ പാകിസ്താന്റെ ചരിത്രത്തിലുണ്ട്. ആ പട്ടികയിലെ ആദ്യ പേരുകാരനാണ്‌ പാകിസ്താന്റെ അഞ്ചാം പ്രധാനമന്ത്രിയായിരുന്ന ഹുസൈന്‍ ഷഹീദ് സുഹ്റവര്‍ദി. 1962 ജനുവരിയില്‍ അദ്ദേഹത്തെ 'രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍' എന്ന വ്യാജകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. സൈനിക ഭരണാധികാരി ജനറല്‍ അയൂബ് ഖാനെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചതാണ് അദ്ദേഹത്തിനെതിരായ യഥാര്‍ത്ഥ കുറ്റം.

ഹുസൈന്‍ ഷഹീദ്  സുഹ്റവര്‍ദി മുതല്‍ ഇമ്രാന്‍ ഖാന്‍ വരെ; 'മുന്‍ പ്രധാനമന്ത്രി'മാര്‍ക്ക് പാക് മണ്ണ് വിളനിലമല്ല
തോഷഖാന കേസ്: ഇമ്രാൻ ഖാൻ അറസ്റ്റിൽ, മൂന്ന് വർഷം തടവ്
സുല്‍ഫിക്കര്‍ അലി ഭൂട്ടോ
സുല്‍ഫിക്കര്‍ അലി ഭൂട്ടോ

പാകിസ്താന്റെ ഒന്‍പതാം പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയായിരുന്നു അടുത്ത ഇര. രാഷ്ട്രീയ എതിരാളിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി 1974 ലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അദ്ദേഹത്തെ 1979 ഏപ്രില്‍ 4-ന് തൂക്കിലേറ്റി.

ഹുസൈന്‍ ഷഹീദ്  സുഹ്റവര്‍ദി മുതല്‍ ഇമ്രാന്‍ ഖാന്‍ വരെ; 'മുന്‍ പ്രധാനമന്ത്രി'മാര്‍ക്ക് പാക് മണ്ണ് വിളനിലമല്ല
'രാജ്യദ്രോഹക്കുറ്റം ചുമത്തി 10 വർഷം ജയിലിലടയ്ക്കാൻ പദ്ധതിയിട്ടു'; പാക് സൈന്യത്തിനെതിരെ ഇമ്രാൻ ഖാൻ
ബേനസിര്‍ ബൂട്ടോ
ബേനസിര്‍ ബൂട്ടോ

സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ മകളും പാകിസ്താന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ബേനസിര്‍ ഭൂട്ടോയെയും സമാന വിധിയാണ് കാത്തിരുന്നത്. 1988 മുതല്‍ 1990 വരെയും 1993 മുതല്‍ 1996 വരെയും രണ്ടുതവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ബേനസിറിനെ 1999 ഏപ്രിലില്‍, അഴിമതിക്കുറ്റം ചുമത്തി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു അയോഗ്യയാക്കുകയും 5 ദശലക്ഷം പൗണ്ടിലധികം പിഴ ചുമത്തുകയും ചെയ്തു. രാജ്യം വിടാമെന്നു സമ്മതിച്ചതിനേത്തുടര്‍ന്ന് പിന്നീട്‌ അറസ്റ്റ് ഒഴിവാക്കുകയായിരുന്നു.

ഹുസൈന്‍ ഷഹീദ്  സുഹ്റവര്‍ദി മുതല്‍ ഇമ്രാന്‍ ഖാന്‍ വരെ; 'മുന്‍ പ്രധാനമന്ത്രി'മാര്‍ക്ക് പാക് മണ്ണ് വിളനിലമല്ല
ഇമ്രാൻ ഖാൻ നേരിട്ട് ഹാജരായി; കുറ്റം ചുമത്തലും അറസ്റ്റ് വാറന്റും മരവിപ്പിച്ച് പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ
നവാസ് ഷെരീഫ്
നവാസ് ഷെരീഫ്

ബേനസിറിന്റെ പിന്‍ഗാമിയായി വന്ന നവാസ് ഷരീഫിനും സമാന അനുഭവം നേരിട്ടു. ജനറല്‍ പര്‍വേസ് മുഷറഫ് അധികാരമേറ്റതിന് ശേഷം 1999 ല്‍ അറസ്റ്റിലായ നവാസ് ഷെരീഫ് പിന്നീട് 10 വര്‍ഷത്തേക്ക് നാടുകടത്തപ്പെട്ടു. 2018 ജൂലൈയില്‍ അഴിമതി കേസില്‍ മകള്‍ മറിയം നവാസിനൊപ്പം 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. അതേ വര്‍ഷം ഡിസംബറില്‍ അല്‍-അസീസിയ സ്റ്റീല്‍ മില്‍ അഴിമതിക്കേസില്‍ ഏഴ് വര്‍ഷത്തെ തടവിന് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. 2019ല്‍ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ അദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ല.

ഷാഹിദ് ഖാന്‍ അബ്ബാസി
ഷാഹിദ് ഖാന്‍ അബ്ബാസി

എല്‍എന്‍ജി അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2019 ജൂലൈയില്‍ ഷാഹിദ് ഖാന്‍ അബ്ബാസി അറസ്റ്റിലായതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഒടുവിലെ സംഭവം. അബ്ബാസിയുടെ അറസ്റ്റിനു ശേഷം വീണ്ടും ഭരണകൂട നടപടി നേരിടുന്ന മുന്‍ പ്രധാനമന്ത്രിയാണ് ഇമ്രാന്‍. ഇമ്രാന്‍ ഖാനെ ലാഹോറിലെ സമാന്‍ പാര്‍ക്കിലെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം പാകിസ്താനി രൂപ പിഴയുമാണ് കോടതി വിധിച്ചത്. അഞ്ചുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി ജയിലില്‍ കിടക്കേണ്ടി വരും.

ഹുസൈന്‍ ഷഹീദ്  സുഹ്റവര്‍ദി മുതല്‍ ഇമ്രാന്‍ ഖാന്‍ വരെ; 'മുന്‍ പ്രധാനമന്ത്രി'മാര്‍ക്ക് പാക് മണ്ണ് വിളനിലമല്ല
'പാകിസ്താന്‍ പിന്തുടരുന്നത് ഇന്ത്യൻ മോഡൽ': ഇമ്രാൻ ഖാൻ്റെ അറസ്റ്റിൽ പ്രതികരിച്ച് കാര്‍ത്തി ചിദംബരം

പ്രധാനമന്ത്രിയായിരിക്കെ സൗദി കിരീടാവകാശി നല്‍കിയ വിലപിടിപ്പുള്ള വാച്ച് ഉള്‍പ്പെടെയുള്ള ചില സമ്മാനങ്ങള്‍ ഖാന്‍ വാങ്ങുകയും അത് ലാഭത്തിനായി വില്‍ക്കുകയും ചെയ്തു. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. ഒരു നിശ്ചിത മൂല്യത്തില്‍ താഴെയുള്ളവ സൂക്ഷിക്കാന്‍ അനുവാദമുണ്ട്. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. എന്നാല്‍, ഇമ്രാന്‍ ഖാന്‍ ഇവ നിയമവിരുദ്ധമായി വില്‍പ്പന നടത്തി എന്നാണ് കേസ്.

logo
The Fourth
www.thefourthnews.in